ആരോപണങ്ങൾ നിറഞ്ഞ ജീവിതത്തിൽ നിന്നും! ലക്ഷ്മി നായരുടെ മകൻറെ വിവാഹ നിശ്ചയം, വീഡിയോ കാണാം

ആരോപണങ്ങൾ നിറഞ്ഞ ജീവിതത്തിൽ നിന്നും! ലക്ഷ്മി നായരുടെ മകൻറെ വിവാഹ നിശ്ചയം, വീഡിയോ കാണാം
October 05 08:50 2017 Print This Article

രുചിയേറും വിഭവങ്ങൾ തയ്യാറാക്കി മലയാളികളുടെ മനസ്സുകളിൽ ഇടം നേടിയ അവതാരക ആണ് ലക്ഷ്മി നായർ .ഒരു പക്ഷെ കുക്കറി ഷോകളിൽ ഏറ്റവും നല്ല പരിപാടികളിൽ ഒന്നായിരുന്നു ലക്ഷ്മി നായർ അവതരിപ്പിച്ച ഷോ .പിന്നീട് എല്ലാ ചാനലുകളിലും കുക്കറി ഷോകൾ വന്നതോടെ വ്യത്യസ്തമായ ഒരു ആശയവുമായി എത്തി ലക്ഷ്മി നായർ .

പല സ്ഥലങ്ങളിലും യാത്ര ചെയ്തു അവിടുത്തെ പ്രധാന വിഭവം പരീക്ഷിക്കലും പരിചയപ്പെടുത്തുന്നതുമായ ഒരു കുക്കറി ഷോ ആയിരുന്നു ലക്ഷ്മി നായർ പിന്നീട് ചെയ്തിരുന്നത് .നല്ല ഒരു പാചകക്കാരി മാത്രം ആയിരുന്നില്ല ലക്ഷ്മി നായർ, ഡോ. പി ലക്ഷ്മി നായർ തിരുവനന്തപുരം ലോ അക്കാദമിയിലെ പ്രിൻസിപ്പലും ആണ്. മാജിക് ഓവൻ, ഫ്ലേവർസ് ഓഫ് ഇന്ത്യ എന്ന പരിപാടികൾ ആയിരുന്നു ലക്ഷ്മി നായർ അവതരിപ്പിച്ചത്. ഒരു വർഷത്തോളം വാർത്ത അവതാരക ആയും സേവനം അനുഷ്ടിച്ച ലക്ഷ്മി നായർ മൂന്നു പുസ്തകങ്ങളും രചിച്ചിട്ടുണ്ട് .പാചക രുചി ,പാചക കല, പാചക വിധികൾ എന്നിങ്ങനെ ആണ് പുസ്തകങ്ങളുടെ പേര് .ഇതിനു പുറമെ കേറ്ററിന എന്ന കേറ്ററിംഗ് സ്ഥാപനവും ഇവർ നടത്തുന്നു .

നിറപറ ഉത്പന്നങ്ങളുടെ ബ്രാൻഡ് അംബാസഡറുമാണ് ലക്ഷ്മി നായർ .2017 ഇൽ ഒരുപാട് വിവാദങ്ങൾക്ക് വിധേയ ആയി ലക്ഷ്മി നായർ .താൻ പ്രിൻസിപ്പൽ ആയിരിക്കുന്ന അതെ കോളേജിൽ ഉള്ള വിദ്യാർത്ഥിനി ആണ് ലക്ഷ്മിയുടെ മരുമകൾ ആവാൻ പോകുന്ന അനുരാധ .തന്റെ അധികാര പരിധി ഉപയോഗിച്ച് ഈ കുട്ടിക്ക് മാർക്ക് അധികം കൊടുത്തു എന്ന വിവാദങ്ങളും ലക്ഷ്മി നായർക്കെതിരെ ഉയർന്നിരുന്നു .

ഈ കുപ്രസിദ്ധിക്കു ശേഷം മകന്റെ വിവാഹ നിശ്ചയ വീഡിയോയിൽ ആണ് ലക്ഷ്മി നായർ വീണ്ടും മാധ്യമങ്ങളിലേക്കു എത്തുന്നത് .മകൻ വിഷ്ണുവിന്റേയും അനുരാധയുടെയും വിവാഹ നിശ്‌ചയ വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത് .ഏതൊരു ന്യൂ ജനറേഷൻ വിവാഹ വീഡിയോ പോലെ വളരെ മനോഹരമായി തന്നെ ആണ് .ചിത്രീകരിച്ചിരിക്കുന്നത്.

വിവാഹ നിശ്ചയ വീഡിയോ കാണാംവാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles