23, MAY 2019, 10:47 AM IST
കുമ്മനം നേമത്ത് മാത്രം
തിരുവനന്തപുരത്തെ നേമം നിയമസഭാ മണ്ഡലത്തില്‍ മാത്രമാണ് കുമ്മനം രാജശേഖരന് ലീഡുള്ളത്. ബിജെപി തങ്ങള്‍ക്ക് അനുകൂലമാകുമെന്ന് കണക്കുകൂട്ടിയ വട്ടിയൂര്‍ക്കാവും തിരുവനന്തപുരം സെന്‍ട്രലും ശശി തരൂരിനെ തുണച്ചു. ഇടതുമുന്നണി കണക്കുകൂട്ടിയ കഴക്കൂട്ടത്തും ശശി തരൂര്‍ ഒന്നാമതെത്തി. ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ ബിജെപി ഭരിക്കുന്ന നേമം ഒഴികെ മറ്റെല്ലായിടത്തും ശശി തരൂര്‍ തന്നെ ഒന്നാം സ്ഥാനത്ത്.

23, MAY 2019, 10:44 AM IST
2014ലേതിനേക്കാള്‍ മികച്ച പ്രകടനവുമായി ബിജെപി
291 സീറ്റുകളില്‍ ബിജെപി ഒറ്റയ്ക്ക് ലീഡ് ചെയ്യുന്നു. എന്‍ഡിഎ 338 സീറ്റുകളിലാണ് മുന്നിലുള്ളത്.

23, MAY 2019, 10:42 AM IST
ആലുപ്പുഴയില്‍ വീണ്ടും ആരിഫ്
ആലപ്പുഴയില്‍ വീണ്ടും ഇടത് മുന്നണി സ്ഥാനാര്‍ത്ഥി എ.എം ആരിഫ് വീണ്ടും മുന്നില്‍. ഇതോടെ കേരളത്തില്‍ 19 സീറ്റുകളില്‍ യുഡിഎഫും ഒരിടത്ത് മാത്രം എല്‍ഡിഎഫും ലീഡ് ചെയ്യുകയാണ്. 1635 ആണ് ആരിഫിന്റെ ഇപ്പോഴത്തെ ലീഡ്.

23, MAY 2019, 10:40 AM IST
രാഹുല്‍ ഒരു ലക്ഷം കടന്നു
വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം ഒരു ലക്ഷം കടന്നു. രാഹുല്‍ മത്സരിച്ച മറ്റൊരു മണ്ഡലമായ അമേഠിയില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ഇവിടെയും രാഹുല്‍ തന്നെയാണ് ലീഡ് ചെയ്യുന്നത്.

23, MAY 2019, 10:39 AM IST
ആലപ്പുഴയിലും പിന്നില്‍; 20 മണ്ഡലങ്ങളിലും വീണ്ടും യുഡിഎഫ്
സംസ്ഥാനത്ത് എല്‍ഡിഎഫ് ലീഡ് ചെയ്തിരുന്ന ഒരേ ഒരു മണ്ഡലമായിരുന്ന ആലപ്പുഴയില്‍ എ.എം ആരിഫ് പിന്നിലേക്ക്. ഷാനിമോള്‍ ഉസ്‍മാന്‍ ഇപ്പോള്‍ ആറ് വോട്ടുകള്‍ക്കാണ് ഇവിടെ മുന്നിലെത്തിയിരിക്കുന്നത്.

23, MAY 2019, 10:37 AM IST
പൊന്‍രാധാകൃഷ്ണന്‍ പിന്നില്‍
തമിഴ്നാട്ടില്‍ ബിജെപിക്ക് തിരിച്ചടി. കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണന്‍ കന്യാകുമാരി മണ്ഡലത്തില്‍ പിന്നിലേക്ക്.മറ്റിടങ്ങളിലും തിരിച്ചടി

23, MAY 2019, 10:35 AM IST
മുഖ്യമന്ത്രിയുടെ മണ്ഡലത്തിലും കോണ്‍ഗ്രസ്
മുഖ്യമന്ത്രിയുടെ മണ്ഡലമായ കണ്ണൂര്‍ ധര്‍മടം മണ്ഡലത്തിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ സുധാകരന്‍ ലീഡ് ചെയ്യുന്നു. ധര്‍മടത്ത് മാത്രം
രണ്ടായിരത്തിലധികം വോട്ടുകളുടെ ലീഡാണ് കെ. സുധാകരനുള്ളത്. കണ്ണൂര്‍ മണ്ഡലത്തില്‍ ആകെ 18,323 വോട്ടുകള്‍ക്കാണ് സുധാകരന്‍ മുന്നില്‍ നില്‍ക്കുന്നത്.

23, MAY 2019, 10:33 AM IST
നാലിടങ്ങളില്‍ മാത്രം സിപിഎം
ദേശീയ തലത്തില്‍ ആകെ നാല് സീറ്റുകളില്‍ മാത്രം സിപിഎം ലീഡ് ചെയ്യുന്നു. ബംഗാളില്‍ ഒരിടത്തും ലീഡില്ല.

23, MAY 2019, 10:31 AM IST
ബംഗാളില്‍ ഒരിടത്തും സിപിഎമ്മിന് ലീഡില്ല
പശ്ചിമബംഗാളില്‍ ബിജെപി വന്‍ നേട്ടമുണ്ടാക്കിയപ്പോള്‍ സിപിഎമ്മിന് ഒരു സീറ്റില്‍ പോലും ലീഡില്ല. നിലവില്‍ തൃണമൂല്‍ കോണ്‍ഗ്രസ് 245 സീറ്റുകളിലും എന്‍ഡിഎ 16 സീറ്റുകളും യുപിഎ രണ്ട് സീറ്റുകളിലും ലീഡ് ചെയ്യുന്നു.

23, MAY 2019, 10:28 AM IST
നേട്ടമില്ലാതെ ബിജെപി
സംസ്ഥാനത്ത് പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാനാവാതെ ബിജെപി. നിലവില്‍ തിരുവനന്തപുരത്ത് മാത്രമാണ് രണ്ടാം സ്ഥാനത്ത് നിലനില്‍ക്കുന്നത്. ഇവിടെ കുമ്മനം രാജശേഖരനേക്കാള്‍ 13,016 വോട്ടുകള്‍ക്ക് മുന്നിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍. നേരത്തെ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന പത്തനംതിട്ടയില്‍ ഇപ്പോള്‍ കെ സുരേന്ദ്രന്‍ മൂന്നാമതാണ്.

23, MAY 2019, 10:25 AM IST
കെ. സുരേന്ദ്രന്‍ മൂന്നാമത്
പത്തനംതിട്ടയില്‍ ബിജെപി സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്ത്. പി.സി ജോര്‍ജിന്റെ പിന്തുണയും ബിജെപിയെ തുണച്ചില്ല. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണ ജോര്‍ജ് രണ്ടാം സ്ഥാനത്താണ്.

23, MAY 2019, 10:23 AM IST
രാഹുലിന്റെ ഭൂരിപക്ഷം 70,000 കടന്നു
വയനാട്ടിൽ രാഹുല്‍ ഗാന്ധിയുടെ ലീഡ് 78,582 കടന്നു. അമേഠിയിലെ ഇഞ്ചോടിഞ്ച് പോരാട്ടത്തിലും രാഹുലിന് മേൽക്കൈ.

23, MAY 2019, 10:22 AM IST
പ്രകാശ് രാജ് പിന്നില്‍
കര്‍ണാടകത്തിലെ ബംഗളുരു സെന്‍ട്രല്‍ മണ്ഡലത്തില്‍ മത്സരിച്ച നടന്‍ പ്രകാശ് രാജ് പിന്നില്‍

23, MAY 2019, 10:21 AM IST
എസ്.പി-ബി.എസ്.പി സഖ്യത്തിന് തിരിച്ചടി
സഖ്യത്തിന് ആകെ 17 സീറ്റുകളില്‍ മാത്രം ലീഡ്. 60 സീറ്റുകളില്‍ എന്‍ഡിഎ മുന്നില്‍

23, MAY 2019, 10:17 AM IST
ആന്ധ്രയിൽ തരംഗമായി ജഗന്‍
ആന്ധ്രാപ്രദേശ് നിയമസഭയില്‍ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് ഭൂരിപക്ഷത്തിലേക്ക്. ലോക് സഭാ സീറ്റുകളിലും വൈ.എസ്.ആര്‍ കോണ്‍ഗ്രസ് ആധിപത്യം.

23, MAY 2019, 10:14 AM IST
ഹിന്ദി ഹൃദയഭൂമി കീഴടക്കി ബിജെപി
ബിജെപിക്ക് തനിക്ക് ഭൂരിപക്ഷം ലഭിക്കാനും സാധ്യത നല്‍കുന്ന ഫലസൂചനകള്‍ പുറത്തുവരുന്നു. ഏറ്റവുമൊടുവിലെ കണക്കുകള്‍ ഇങ്ങനെ
എന്‍ഡിഎ : 319
യുപിഎ : 110
എസ്.പി + : 22
മറ്റുള്ളവര്‍ : 82

23, MAY 2019, 10:11 AM IST
മുരളീധരന്‍ ലീഡ് ഉയര്‍ത്തുന്നു
ശക്തമായ മത്സരം നടക്കുന്ന വടകരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ. മുരളീധരന്‍ ലീഡ് വര്‍ദ്ധിപ്പിക്കുന്നു. നിലവില്‍ 7455 വോട്ടുകള്‍ക്കാണ് ഇപ്പോള്‍ മുരളീധരന്‍ മുന്നില്‍ നില്‍ക്കുന്നത്.

23, MAY 2019, 10:10 AM IST
വി കെ. ശ്രീകണ്ഠന്റെ ഭൂരിപക്ഷം കാല്‍ ലക്ഷത്തിനപ്പുറത്തേക്ക്
പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി വി കെ. ശ്രീകണ്ഠൻ 28,359 വോട്ടകള്‍ക്ക് മുന്നില്‍ നില്‍ക്കുന്നു

23, MAY 2019, 10:08 AM IST
രാഹുല്‍ അരലക്ഷം കടന്നു
വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം 50,000 കടന്നു.

23, MAY 2019, 10:07 AM IST
പ്രേമചന്ദ്രനും ഹൈബി ഈഡനും ലീഡ് ഉയര്‍ത്തുന്നു
കൊല്ലത്ത് എന്‍.കെ പ്രേമചന്ദ്രനും എറണാകുളത്ത് ഹൈബി ഈഡനും ലീഡ് ഉയര്‍ത്തുന്നു. ഇരുപതിനായിരത്തിലധികമാണ് ഇപ്പോള്‍ പ്രേമചന്ദ്രന്റെ ലീഡ്. ഹൈബി ഈഡനും ഇരുപതിനായിരത്തിലധികം വോട്ടുകള്‍ക്ക് മുന്നിലാണ്.

23, MAY 2019, 10:05 AM IST
എല്‍ഡിഎഫിന് ഒരിടത്ത് ലീഡ്
ആലപ്പുഴയില്‍ എംഎ ആരിഫ് ലീഡ് ചെയ്യുന്നു. കേരളത്തില്‍ ഒരു സീറ്റില്‍ മാത്രമാണ് എല്‍ഡിഎഫിന് ഇപ്പോള്‍ ലീഡുള്ളത്.

23, MAY 2019, 10:04 AM IST
വടകരയില്‍ വാശിയേറുന്നു
കെ മുരളീധരന്റെ ലീഡ് കുറയുന്നു. നിലവില്‍ ആയിരത്തോളം വോട്ടുകള്‍ക്കാണ് മുരളീധരന്‍ ലീഡ് ചെയ്യുന്നത്.

23, MAY 2019, 10:02 AM IST
ലീഡ് തിരിച്ചുപിടിച്ച് രാഹുല്‍
അമേഠിയിലും രാഹുല്‍ ഗാന്ധി ലീഡ് ചെയ്യുന്നു. വയനാട്ടില്‍ നാല്‍പതിനായിരത്തിലധികം വോട്ടുകളാണ് രാഹുലിന്റെ ലീഡ്

23, MAY 2019, 9:59 AM IST
എന്‍ഡിഎ ലീഡ് 300 കടന്നു
എന്‍ഡിഎ : 314
യുപിഎ : 115
എസ്.പി + : 17
മറ്റുള്ളവര്‍ : 87

23, MAY 2019, 9:48 AM IST
പത്തനംതിട്ടയിൽ വീണ ജോ‍‍‍‍ര്‍ജ്ജ് രണ്ടാം സ്ഥാനത്ത്
പത്തനംതിട്ടയിൽ വീണ ജോ‍‍‍‍ര്‍ജ്ജ് രണ്ടാം സ്ഥാനത്തേക്ക് ഇടത് സ്ഥാനാ‍‍ര്‍ത്ഥി വീണ ജോര്‍ജ്ജ് മുന്നേറി. ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രനാണ് മൂന്നാം സ്ഥാനത്ത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണി പതിനായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ മുന്നേറുകയാണ്.

23, MAY 2019, 9:46 AM IST
മഹാസഖ്യത്തിന് തിരിച്ചടി
യുപിയിലും ബിഹാറിലും മഹാസഖ്യത്തിന് വന്‍ തകര്‍ച്ച. യുപിയില്‍ 65 സീറ്റുകളിലും എന്‍ഡിഎ മുന്നില്‍ നില്‍ക്കുന്നു. എസ്.പി സഖ്യത്തിന് ഇവിടെ 14 സീറ്റുകളില്‍ മാത്രമാണ് ലീഡ്. ബിഹാറില്‍ 29 സീറ്റുകളില്‍ എന്‍ഡിഎ മുന്നിലാണ്

23, MAY 2019, 9:42 AM IST
ബിജെപി ഒറ്റയ്ക്ക് ഭൂരിപക്ഷത്തിലേക്ക്
വ്യക്തമായ മേധാവിത്വം ആദ്യം മുതല്‍ നിലനിര്‍ത്തുന്ന ബിജെപി ഒറ്റയ്ക്ക് രാജ്യം ഭരിക്കാനാവുന്ന ഭൂരിപക്ഷത്തിലേക്ക് നീങ്ങുന്നു. നിലവിലെ ലീഡ് നില ഇങ്ങനെ
എന്‍ഡിഎ : 300
യുപിഎ : 118
എസ്.പി + : 17
മറ്റുള്ളവര്‍ : 96

23, MAY 2019, 9:41 AM IST
ശശി തരൂര്‍ ലീഡ് കൂട്ടുന്നു
തിരുവന്തപുരത്ത് ശശി തരൂരിന്റെ ലീഡ് രണ്ടായിരം കടന്നു. കുമ്മനം രാജശേഖരന്‍ രണ്ടാം സ്ഥാനത്തുണ്ട്.

23, MAY 2019, 9:40 AM IST
പത്തനംതിട്ടയില്‍ വീണ്ടും ബിജെപി രണ്ടാമത്
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണ ജോര്‍ജ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ആന്റോ ആന്റണി ആയ്യായിരത്തോളം വോട്ടുകള്‍ക്ക് മുന്നിലാണ്.

23, MAY 2019, 9:38 AM IST
ലീഡില്‍ മുന്നില്‍ രാഹുലും വി.കെ ശ്രീകണ്ഠനും രാജ്‍മോഹന്‍ ഉണ്ണിത്താനും
സംസ്ഥാനത്ത് ലീഡ് അടിസ്ഥാനത്തില്‍ രാഹുല്‍ ഗാന്ധിയും വി.കെ ശ്രീകണ്ഠനും രാജ്‍മോഹന്‍ ഉണ്ണിത്താനുമാണ് ഏറ്റവും മുന്നില്‍. രാഹുലിന് 30,000ലധികം വോട്ടിന്റെ ലീഡുള്ളപ്പോള്‍ വി.കെ ശ്രീകണ്ഠന് 20,000ലധികം വോട്ടിന്റെ ലീഡുണ്ട്.
രാജ്‍മോഹന്‍ ഉണ്ണിത്താന്‍ നിലവില്‍ പതിനായിരത്തിലധികം വോട്ടുകള്‍ക്ക് മുന്നിലാണ്.

23, MAY 2019, 9:34 AM IST
കെ. സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്തേക്ക്
പത്തനംതിട്ടയില്‍ ബിജെപി സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്തെത്തി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണ ജോര്‍ജ് രണ്ടാം സ്ഥാനത്തുണ്ട്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണിയാണ് ഇപ്പോള്‍ മുന്നില്‍. നാലായിരത്തിലധികം വോട്ടുകള്‍ക്കാണ് ആന്റോ ലീഡ് ചെയ്യുന്നത്.

23, MAY 2019, 9:33 AM IST
പാലക്കാട് യുഡിഎഫിന്റെ വന്‍ മുന്നേറ്റം
പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി വി.കെ ശ്രീകണ്ഠൻ ഇരുപതിനായിരത്തിലധികം വോട്ടുകള്‍ക്ക് മുന്നിലെത്തി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം.ബി രാജേഷ് മുന്നില്‍

23, MAY 2019, 9:31 AM IST
രമ്യ ഹരിദാസ് മുന്നിലേക്ക്
ആലത്തൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് ലീഡ് വര്‍ദ്ധിപ്പിക്കുന്നു. നിലവില്‍ എണ്ണായിരത്തിലധികം വോട്ടുകള്‍ക്ക് ഇവിടെ രമ്യ മുന്നിലാണ്.

23, MAY 2019, 9:30 AM IST
സോണിയ ഗാന്ധി രണ്ടാമത്
ഉത്തര്‍പ്രദേശിലെ റായ്‍ബറേലിയില്‍ സോണിയ ഗാന്ധി രണ്ടാം സ്ഥാനത്തേക്ക്. അഞ്ഞൂറോളം വോട്ടുകള്‍ക്കാണ് സോണിയ പിന്നിലായത്.

23, MAY 2019, 9:29 AM IST
എന്‍ഡിഎ കേവല ഭൂരിപക്ഷത്തിലേക്ക്
നിലവിലെ ലീഡ് നില അനുസരിച്ച് എന്‍ഡിഎ കേവല ഭൂരിപക്ഷത്തിനാവശ്യമായ സീറ്റുകളില്‍ മുന്നില്‍ നില്‍ക്കുന്നു. 288 സീറ്റുകളില്‍ എന്‍ഡിഎയും 124 മണ്ഡലങ്ങളില്‍ യുപിഎയും ലീഡ് ചെയ്യുകയാണ്.
എന്‍ഡിഎ : 286
യുപിഎ : 125
എസ്.പി + : 12
മറ്റുള്ളവര്‍ : 104

23, MAY 2019, 9:27 AM IST
വടകരയില്‍ മുരളീധരന്‍ ലീഡ് നിലനിര്‍ത്തുന്നു
വടകരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍ ലീഡ് നിലനിര്‍ത്തുന്നു. അയ്യായിരത്തിലധികം വോട്ടുകളുടെ ലീഡ് മുരളീധരന്‍ സ്ഥിരമായി നിലനിര്‍ത്തുകയാണിപ്പോള്‍.

23, MAY 2019, 9:26 AM IST
യുഡിഎഫിന് ട്വന്‍ടി 20
വോട്ടെണ്ണല്‍ ഒന്നര മണിക്കൂറോളം പിന്നിടുമ്പോള്‍ എല്ലാ മണ്ഡലങ്ങളിലും യുഡിഎഫ് മുന്നിലാണ്. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനും പത്തനംതിട്ടയില്‍ കെ. സുരേന്ദ്രനും രണ്ടാം സ്ഥാനത്തുണ്ട്.

23, MAY 2019, 9:24 AM IST
രാജ്‍മോഹന്‍ ഉണ്ണിത്താന്‍ ലീഡ് ഉയര്‍ത്തുന്നു
കാസര്‍കോഡ് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ് മോഹന്‍ ഉണ്ണിത്താന്‍ പതിനായിരത്തിലധികം വോട്ടുകള്‍ക്ക് മുന്നില്‍ നില്‍ക്കുന്നു.

23, MAY 2019, 9:23 AM IST
മൂന്ന് മണ്ഡലങ്ങളില്‍ ബിജെപി രണ്ടാം സ്ഥാനത്ത്
തിരുവനന്തപുരത്തും പത്തനംതിട്ടയിലും കാസര്‍കോഡും ബിജെപി രണ്ടാം സ്ഥാനത്ത്. 20 മണ്ഡലങ്ങളിലും യുഡിഎഫ് തന്നെ ലീഡ് ചെയ്യുന്നു. ഇടതുമുന്നണിക്ക് എവിടെയും ലീഡില്ല.

23, MAY 2019, 9:22 AM IST
എല്ലാ മണ്ഡലങ്ങളിലും യുഡിഎഫ്
കേരളത്തിലെ 20 മണ്ഡലങ്ങളിലും ഇപ്പോള്‍ യുഡിഎഫ് ലീഡ് ചെയ്യുന്നു. തിരുവനന്തപുരത്തും പത്തനംതിട്ടയിലും ബിജപി രണ്ടാം സ്ഥാനത്ത്.

23, MAY 2019, 9:18 AM IST
ദേശീയ തലത്തില്‍ എന്‍ഡിഎ മുന്നേറ്റം
എന്‍ഡിഎ : 1270
യുപിഎ : 116
എസ്.പി + : 8
മറ്റുള്ളവര്‍ : 102

23, MAY 2019, 9:16 AM IST
രണ്ടിടങ്ങളില്‍ കോണ്‍ഗ്രസും ബിജെപിയും ഇഞ്ചോടിഞ്ച് പോരാട്ടം
തിരുവനന്തപുരത്തും പത്തനംതിട്ടയിലും കോണ്‍ഗ്രസ്-ബിജെപി ഇഞ്ചോടിഞ്ച് പോരാട്ടം. കുമ്മനം രാജശേഖരന്‍ സി ദിവാകരനെ പിന്നിലാക്കി രണ്ടാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ പത്തനംതിട്ടയില്‍ കെ സുരേന്ദ്രന് നേരീയ ലീഡുണ്ട്.

23, MAY 2019, 9:14 AM IST
രാഹുലിന്റെ ലീഡ് കാല്‍ ലക്ഷം കടന്നു
വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ലീഡ് കാല്‍ ലക്ഷം കടന്നു. ഇവിടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച തുഷാര്‍ വെള്ളാപ്പള്ളിക്ക് നിലവില്‍ 2000 വോട്ടുകളില്‍ താഴെ മാത്രമാണുള്ളത്.

23, MAY 2019, 9:13 AM IST
കെ. സുരേന്ദ്രന്റെ ലീഡ് കുറയുന്നു
പത്തനംതിട്ടയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്റെ ലീഡ് താഴേക്ക്. ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണ് ജോര്‍ജ് ഇപ്പോഴും മുന്നാം സ്ഥാനത്താണ്.

23, MAY 2019, 9:11 AM IST
249 സീറ്റുകളില്‍ എന്‍ഡിഎ
ദേശീയ തലത്തില്‍ 249 സീറ്റുകളില്‍ എന്‍ഡിഎ മുന്നില്‍ നില്‍ക്കുന്നു.
എന്‍ഡിഎ : 249
യുപിഎ : 117
എസ്.പി + : 7
മറ്റുള്ളവര്‍ : 96

23, MAY 2019, 9:10 AM IST
കുമ്മനം രാജശേഖരന്‍ മൂന്നാം സ്ഥാനത്തേക്ക്
തിരുവനന്തപുരത്ത് ആദ്യം ലീഡ് ചെയ്ത എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ ഇപ്പോള്‍ മൂന്നാം സ്ഥാനത്ത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍ ലീഡ് ഉയര്‍ത്തുമ്പോള്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി സി ദിവാകരന്‍ രണ്ടാമതുണ്ട്.

23, MAY 2019, 9:08 AM IST
കെ സുരേന്ദ്രന്‍ ഒന്നാമത്
പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ ഒന്നാമതെത്തി. നിലവില്‍ ബിജെപിയും എല്‍ഡിഎഫും ഓരോ സീറ്റുകളിലും യുഡിഎഫ് 18 സീറ്റുകളിലും ലീഡ് ചെയ്യുന്നു.

23, MAY 2019, 9:07 AM IST
കണ്ണൂരിലും യുഡിഎഫ് മുന്നിലേക്ക്
പികെ ശ്രീമതിയെ പിന്നിലാക്കി കണ്ണൂരില്‍ കെ സുധാകരന്‍ ഒന്നാം സ്ഥാനത്തെത്തി. നിലവില്‍ മാവേലിക്കരയില്‍ (ചിറ്റയം ഗോപകുമാര്‍) മാത്രമാണ് എല്‍ഡിഎഫ് മുന്നില്‍.

23, MAY 2019, 9:06 AM IST
കാസര്‍കോഡ് ബിജെപി രണ്ടാം സ്ഥാനത്ത്
രാജ്‍മോഹന്‍ ഉണ്ണിത്താന്‍ ഒന്നാമത് നില്‍കുന്ന കാസര്‍കോഡ‍് മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി രവീശ തന്ത്രി രണ്ടാം സ്ഥാനത്ത്. എല്‍ഡിഎഫിന്റെ കെ. പി. സതീഷ് ചന്ദ്രൻ മൂന്നാം സ്ഥാനത്ത്.

23, MAY 2019, 9:04 AM IST
മാവേലിക്കരയില്‍ എല്‍ഡിഎഫ്
മാവേലിക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ചിറ്റയം ഗോപകുമാര്‍ മുന്നിലെത്തി. മാവേലിക്കരയിലും കണ്ണൂരിലും മാത്രമാണ് ഇപ്പോള്‍ എല്‍ഡിഎഫ് ലീഡ്

23, MAY 2019, 9:03 AM IST
19 സീറ്റുകളില്‍ യുഡിഫ്
കേരളത്തില്‍ ഒരു സീറ്റില്‍ മാത്രം എല്‍ഡിഎഫ് ലീഡ് ചെയ്യുന്നു. 19 സീറ്റുകളിലും എല്‍ഡിഎഫിന്റെ മുന്നേറ്റം.

23, MAY 2019, 9:01 AM IST
രാഹുലിന്റെ ലീഡ് പതിനായിരം കടന്നു
വയനാട്ടില്‍ രാഹുല്‍ ഗാന്ധി ലീഡ് ഉയര്‍ത്തുന്നു. ഇപ്പോള്‍ പതിനായിരത്തിലധികം വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു.

23, MAY 2019, 9:00 AM IST
കേരളത്തില്‍ യുഡിഎഫ് 18 സീറ്റുകളില്‍ മുന്നില്‍
കണ്ണൂരും കോട്ടയവും ഒഴികെയുള്ള എല്ലാ മണ്ഡലങ്ങളിലും യുഡിഎഫ് മുന്നിലേക്ക്.

23, MAY 2019, 8:58 AM IST
കെ സുരേന്ദ്രന്‍ രണ്ടാമത്
പത്തനംതിട്ടയില്‍ ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ രണ്ടാം സ്ഥാനത്ത്. ഇവിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണിയാണ് ലീഡ് ചെയ്യുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജ് ഇവിടെ മൂന്നാം സ്ഥാനത്താണ്.

23, MAY 2019, 8:55 AM IST
ആലത്തൂരില്‍ രമ്യ ഹരിദാസ്
ആലത്തൂരില്‍ ആദ്യ ലീഡ് ചെയ്ത പി.കെ ബിജു രണ്ടാം സ്ഥാനത്തേക്ക്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് ഇപ്പോള്‍ ലീഡ് ചെയ്യുന്നു.

23, MAY 2019, 8:54 AM IST
ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശ് മുന്നില്‍
സിറ്റിങ് എം.പി എ സമ്പത്തിനെ പിന്നിലാക്കി ആറ്റിങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശ് ഒന്നാം സ്ഥാനത്ത്. ആറ്റിങ്ങളിലെ ആദ്യ സൂചനകളാണ് ഇപ്പോള്‍ പുറത്തുവന്നത്.

23, MAY 2019, 8:53 AM IST
ദില്ലിയിൽ എല്ലായിടത്തും ബിജെപി മുന്നിൽ
യുപിയിലും മധ്യപ്രദേശിലും രാജസ്ഥാനിലും എന്‍ഡിഎയുടെ ആധിപത്യം.
എന്‍ഡിഎ : 195
യുപിഎ : 101
എസ്.പി + : 2
മറ്റുള്ളവര്‍ : 60

23, MAY 2019, 8:52 AM IST
തിരുവനന്തപുരത്ത് ശശി തരൂര്‍
കുമ്മനം രാജശേഖരന്‍ പിന്നിലേക്ക്. തിരുവനന്തപുരത്ത് ശശി തരൂര്‍ ലീഡ് ചെയ്യുന്നു.

23, MAY 2019, 8:40 AM IST
രണ്ടിടങ്ങളിലും രാഹുല്‍ മുന്നിൽ
രാഹുല്‍ ഗാന്ധി മത്സരിച്ച അമേഠിയിലും വയനാട്ടിലും അദ്ദേഹം ലീഡ് ചെയ്യുന്നു.

23, MAY 2019, 8:36 AM IST
കുമ്മനത്തിന്റെ ലീഡ് കുറയുന്നു
തിരുവനന്തപുരത്ത് പോസ്റ്റല്‍ വോട്ടുകള്‍ക്ക് ശേഷം വോട്ടിങ് യന്ത്രങ്ങള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ കുമ്മനം രാജശേഖരന്റെ ലീഡ് കുറഞ്ഞു. എന്നാല്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത് കുമ്മനം രാജശേഖരന്‍ തന്നെയാണ്.

23, MAY 2019, 8:33 AM IST
കേരളത്തിലെ ആദ്യ ഫലസൂചനകള്‍ ഇങ്ങനെ
തൃശൂര്‍: രാജാജി മാത്യു തോമസ്
ചാലക്കുടി: ബെന്നി ബഹനാന്‍
എറണാകുളം: പി രാജീവ്
ഇടുക്കി: ഡീന്‍ കുര്യാക്കോസ്
ആലപ്പുഴ: എ.എം ആരിഫ്
കൊല്ലം: എന്‍.കെ പ്രേമചന്ദ്രന്‍
തിരുവനന്തപുരം: കുമ്മനം രാജശേഖരന്‍

23, MAY 2019, 8:29 AM IST
കൊല്ലത്ത് എന്‍കെ പ്രേമചന്ദ്രന്‍
കൊല്ലത്ത് എന്‍കെ പ്രേമചന്ദ്രന് അനുകൂലം. 214 വോട്ടുകളില്‍ പ്രേമ ചന്ദ്രന്‍ മുന്നില്‍. ആലപ്പുഴയില്‍ എ.എം ആരിഫും മുന്നില്‍

23, MAY 2019, 8:26 AM IST
ആദ്യ സൂചനകളില്‍ ബിജെപി ബഹുദൂരം മുന്നില്‍
162 മണ്ഡലങ്ങളുടെ ആദ്യ ഫലസൂചനകള്‍ പുറത്തുവന്നു.
എന്‍ഡിഎ : 110
യുപിഎ : 38
എസ്.പി + : 2
മറ്റുള്ളവര്‍ : 12

23, MAY 2019, 8:25 AM IST
കേരളത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടം
14 മണ്ഡലങ്ങളിലെ ഫലസൂചനകള്‍ പുറത്തുവന്നപ്പോള്‍ ഏഴിടങ്ങളില്‍ എല്‍ഡിഎഫും ആറിടങ്ങളില്‍ യുഡിഎഫും ഒരിടത്ത് എന്‍ഡിഎയും മുന്നില്‍ നില്‍ക്കുന്നു

23, MAY 2019, 8:23 AM IST
കണക്കുകൂട്ടലുകള്‍ തെറ്റിച്ച് പോസ്റ്റല്‍ വോട്ടുകളില്‍ കുമ്മനം
പോസ്റ്റല്‍, സര്‍വീസ് വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികളുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ മുന്നില്‍

23, MAY 2019, 8:21 AM IST
എറണാകുളത്തും മലപ്പുറത്തും യുഡിഎഫ്
വടകര, കണ്ണൂര്‍, ആലത്തൂര്‍, കാസര്‍കോട് മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് മുന്നിൽ . പൊന്നാനി, മലപ്പുറം, എറണാകുളം മണ്ഡലങ്ങളില്‍ യുഡിഎഫിന് ലീഡ്.

23, MAY 2019, 8:19 AM IST
ആദ്യ ലീഡ് എന്‍ഡിഎക്ക്
രാജസ്ഥാനിലും മഹാരാഷ്ട്രയിലും എന്‍ഡിഎക്ക് വന്‍ മുന്നേറ്റം. യുപിയിലും ബംഗാളിലും ആദ്യ ലീഡ് എന്‍ഡിഎക്ക്.

എന്‍ഡിഎ : 47
യുപിഎ : 24
മറ്റുള്ളവര്‍ : 4

23, MAY 2019, 8:17 AM IST
കേരളത്തില്‍ എല്‍ഡിഎഫ്
കേരളത്തില്‍ എട്ട് മണ്ഡലങ്ങളിലെ ഫലസൂചനകള്‍ പ്രകാരം നാലിടങ്ങളില്‍ എല്‍ഡിഎഫും മൂന്ന് മണ്ഡലങ്ങളില്‍ യുഡിഎഫും ഒരിടത്ത് ബിജെപിയും ലീഡ് ചെയ്യുന്നു.

23, MAY 2019, 8:16 AM IST
പി.കെ ശ്രീമതി മുന്നില്‍
കണ്ണൂരിലെ ആദ്യ സൂചനകള്‍ പ്രകാരം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി.കെ ശ്രീമതി ടീച്ചര്‍ മുന്നില്‍

23, MAY 2019, 8:15 AM IST
ദേവഗൗഡ മുന്നില്‍
കര്‍ണാടകത്തിലെ തുമക്കുരു മണ്ഡലത്തില്‍ ജെഡിഎസ് സ്ഥാനാര്‍ത്ഥി എച്ച്.ഡി ദേവഗൗഡ മുന്നില്‍

23, MAY 2019, 8:14 AM IST
തിരുവനന്തപുരത്ത് കുമ്മനം
പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുമ്പോള്‍ പുറത്തുവന്ന ആദ്യ ഫലസൂചനകള്‍ പ്രകാരം തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ മുന്നില്‍.

23, MAY 2019, 8:13 AM IST
ആലത്തൂരിലും വടകരയിലും എല്‍ഡിഎഫ് മുന്നില്‍
വടകരയില്‍ പി ജയരാജനും ആലത്തൂരില്‍ പി.കെ ബിജുവും ലീഡ‍് ചെയ്യുന്നു.

23, MAY 2019, 8:11 AM IST
യുപിയില്‍ ആദ്യ ലീഡ് ബിജെപിക്ക്
ഉത്തര്‍പ്രദേശിലെ ഫല സൂചനകള്‍ പുറത്തുവന്ന ഒരു സീറ്റില്‍ ബിജെപി ലീഡ് ചെയ്യുന്നു.
എന്‍ഡിഎ : 18
യുപിഎ : 05

23, MAY 2019, 8:10 AM IST
രാജസ്ഥാനിലും ബംഗാളിലും എന്‍ഡിഎ മുന്നില്‍
കര്‍ണാടകത്തിലെ ഏഴ് സീറ്റുകളില്‍ ബിജെപി മുന്നിട്ട് നില്‍ക്കുന്നു. ബംഗാളിലും എന്‍ഡിഎ ലീഡ് ചെയ്യുന്നുവെന്നാണ് ആദ്യ സൂചനകള്‍.

എന്‍ഡിഎ : 16
യുപിഎ : 04

23, MAY 2019, 8:07 AM IST
ആദ്യ സൂചനകള്‍ എന്‍ഡിഎക്ക് അനുകൂലം
ആദ്യ മിനിറ്റുകളിലെ ലീഡ് എന്‍ഡിഎക്ക് അനുകൂലം. എന്‍ഡിഎക്ക് 15ഉം യുപിഎക്ക് 3ഉം എന്ന നിലയിലാണിപ്പോള്‍ മുന്നേറ്റം.

23, MAY 2019, 8:05 AM IST
എന്‍ഡിഎ മുന്നില്‍
എട്ട് സീറ്റുകളില്‍ എന്‍ഡിഎ മുന്നിട്ട് നില്‍ക്കുന്നു. യുപിഎക്ക് ലീഡ് രണ്ടിടങ്ങളില്‍ മാത്രം. വോട്ടെണ്ണിത്തുടങ്ങി ആദ്യ മിനിറ്റുകളിലെ ഫലസൂചനകളാണിത്.

23, MAY 2019, 8:04 AM IST
ആദ്യ സൂചനകളില്‍ ഒപ്പത്തിനൊപ്പം
ആദ്യ ഫലസൂചനകള്‍ പുറത്തുവന്നു. എന്‍ഡിഎക്കും യുപിഎക്കും രണ്ട് സീറ്റുകളില്‍ വീതം ലീഡ്. കര്‍ണാടകത്തിലെ സൂചനകളാണ് പുറത്തുവന്നത്.

23, MAY 2019, 8:03 AM IST
വോട്ടെണ്ണൽ കേന്ദ്രങ്ങൾ വിട്ടു പോകരുതെന്ന് അമിതാഷാ
ബംഗാളിലും ഒഡിഷയിലും സ്ഥാനാർത്ഥികളും പ്രവർത്തകരും വോട്ടെണ്ണൽ കേന്ദ്രങ്ങൾ വിട്ടു പോകരുതെന്ന് അമിത് ഷായുടെ നിർദേശം

23, MAY 2019, 8:00 AM IST
വേട്ടെണ്ണല്‍ തുടങ്ങി
കൗണ്ടിങ് സെന്ററുകളില്‍ വോട്ടെണ്ണല്‍ തുടങ്ങി. പോസ്റ്റല്‍ ബാലറ്റുകളും സര്‍വീസ് വോട്ടുകളും എണ്ണുന്നതിനൊപ്പം തന്നെ വോട്ടിങ് മെഷീനുകളിലെ വോട്ടുകളും എണ്ണും. മിനിറ്റുകള്‍ക്കകം ആദ്യ ഫലസൂചനകള്‍ പുറത്തുവരും.

23, MAY 2019, 7:56 AM IST
ചരിത്രം തിരുത്തുന്ന മുന്നേറ്റമുണ്ടാകുമെന്ന് ശോഭ സുരേന്ദ്രന്‍
കേരളത്തിന്റെ ചരിത്രത്തില്‍ വലിയ മാറ്റം സൃഷ്ടിക്കുന്ന മുന്നേറ്റമാണ് കേരളത്തില്‍ ബിജെപി നടത്താന്‍ പോകുന്നതെന്ന് ആറ്റിങ്ങല്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍.

23, MAY 2019, 7:54 AM IST
വിജയം ഉറപ്പെന്ന് സി ദിവാകരന്‍
തിരുവനന്തപുരത്ത് മത്സരിക്കാന്‍ തീരുമാനിച്ചപ്പോള്‍ തന്നെ വിജയം ഉറപ്പാണെന്ന് താന്‍ പറഞ്ഞിരുന്നു. ഇപ്പോഴും അത് തന്നെ പറയുന്നുവെന്ന് സി ദിവാകരന്‍

23, MAY 2019, 7:52 AM IST
ഭൂരിപക്ഷം കൂടുമെന്ന് ശശിതരൂര്‍
തിരുവനന്തപുരത്ത് ഉറച്ച വിജയ പ്രതീക്ഷയെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശശി തരൂർ. 2014ല്‍ ലഭിച്ചതിനേക്കാൾ ഭൂരിപക്ഷം വർധിക്കും. എല്ലാവരെയും ഒരുപോലെ കാണുന്ന പാർട്ടി വിജയിക്കുമെന്നും ശശി തരൂര്‍

23, MAY 2019, 7:50 AM IST
വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പ്രതിഷേധം
ചാലക്കുടിയിലെ കൗണ്ടിങ് സെന്ററിൽ സൗകര്യങ്ങൾ ഇല്ലെന്ന പരാതിയുമായി ഏജന്റുമാര്‍. കൗണ്ടിങ് ഏജന്റുമാർ പ്രതിഷേധിക്കുന്നു

23, MAY 2019, 7:44 AM IST
ശബരിമല വിഷയം അനുകൂലമാകുമെന്ന് കെ.എസ് രാധാകൃഷ്ണൻ
ശബരിമല വിഷയം തനിക്ക് അനുകൂലമാകുമെന്ന് ആലപ്പുഴയിലെ എൻഡിഎ സ്ഥാനാർത്ഥി കെ.എസ് രാധാകൃഷ്ണൻ. നിയമസഭാ തെരെഞ്ഞെടുപ്പിൽ കിട്ടിയതില്‍ കൂടുതൽ വോട്ട് നേടുമെന്നും എൻഡിഎ സ്ഥാനാർത്ഥി.

23, MAY 2019, 7:39 AM IST
വോട്ടെണ്ണല്‍ അല്‍പസമയത്തിനകം തുടങ്ങും
സ്ട്രോങ് റൂമുകളില്‍ നിന്ന് വോട്ടിങ് യന്ത്രങ്ങള്‍ പുറത്തെടുത്ത് കൗണ്ടിങ് ടേബിളുകളിലേക്ക് മാറ്റുന്നു. എട്ട് മണിക്ക് തന്നെ വോട്ടെണ്ണല്‍ തുടങ്ങും. ആദ്യ ഫല സൂചനകള്‍ 8.15 ഓടെ പുറത്തുവരും.

23, MAY 2019, 7:32 AM IST
മുഴുവൻ സീറ്റുകളിലും യുഡിഎഫ് ജയിക്കുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി
കേരളത്തിൽ മുഴുവൻ സീറ്റുകളിലും യുഡിഎഫ് ജയിക്കുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി. മലപ്പുറത്ത് വൻ ഭൂരിപക്ഷം ഉറപ്പാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

23, MAY 2019, 7:28 AM IST
കോണ്‍ഗ്രസ് ആസ്ഥാനത്ത് പൂജയും യാഗവും
വോട്ടെണ്ണി തുടങ്ങാന്‍ മിനിറ്റുകള്‍ മാത്രം ബാക്കി നില്‍ക്കെ ദില്ലിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്തിന് മുന്നില്‍ പൂജയും യാഗവും തുടങ്ങി.

23, MAY 2019, 7:26 AM IST
ചതി പ്രയോഗം ഫലത്തെ ബാധിക്കുമോയെന്ന് ആശങ്കയുണ്ടെന്ന് അടൂര്‍ പ്രകാശ്
ഒരു ലക്ഷത്തിൽ പരം ഇരട്ട വോട്ടുകൾ നടന്നിട്ടുണ്ടെന്നും ഈ ചതി പ്രയോഗം തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമോ എന്ന ആശങ്ക ഉണ്ടെന്നും ആറ്റിങ്ങളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശ്. തികഞ്ഞ വിജയ പ്രതീക്ഷയുണ്ടെന്നും അടൂര്‍ പ്രകാശ്.

23, MAY 2019, 7:23 AM IST
350 കിലോ കേക്കും ലഡുവും തയ്യാറാക്കി ബിജെപി
വിജയാഘോഷങ്ങള്‍ക്കായി ദില്ലിയില്‍ താമര രൂപത്തിലെ 350 കിലോ കേക്കും ലഡുവും തയ്യാറാക്കി ബിജെപി. ആഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങളും ബിജെപി ആസ്ഥാനത്ത് തുടങ്ങി.

23, MAY 2019, 7:16 AM IST
മണ്ഡലം നിലനിർത്തുമെന്ന് ഹൈബി ഈഡന്‍
എറണാകുളത്ത് വിജയിക്കുമെന്ന് ഉറപ്പെന്ന് ഹൈബി ഈഡൻ. യുഡിഎഫ് മണ്ഡലം നിലനിർത്തുമെന്നും ഹൈബി.

23, MAY 2019, 7:14 AM IST
വിജയം ഉറപ്പെന്ന് എ.എം ആരിഫ്
വിജയം ഉറപ്പെന്ന് ആലപ്പുഴയിലെ എൽഡിഎഫ് സ്ഥാനാർത്ഥി എ.എം ആരിഫ്. . ഹരിപ്പാട് ഒഴികെ എല്ലാ മണ്ഡലങ്ങളിലും ലീഡ് നേടുമെന്നാണ് പ്രതീക്ഷയെന്നും എ.എം ആരിഫ് പറഞ്ഞു

23, MAY 2019, 7:12 AM IST
സ്ട്രോങ് റൂമുകള്‍ തുറന്നു
വോട്ടിങ് മെഷീനുകള്‍ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ് റൂമുകള്‍ തുറന്ന് മെഷീനുകള്‍ പുറത്തെടുക്കുന്നു. എട്ട് മണി മുതലാണ് വോട്ടുകള്‍ എണ്ണിത്തുടങ്ങുന്നത്.

23, MAY 2019, 7:10 AM IST
നവീൻ പട്നായിക്കിനെ ഒപ്പം നിർത്താൻ ബി.ജെ.പി നീക്കം
നവീൻ പട്നായിക്കിനെ ഒപ്പം നിർത്താൻ ബി.ജെ.പിയും നീക്കം തുടങ്ങി. പാർട്ടി ഉന്നത നേതൃത്വം പട്നായിക്കുമായി നിരന്തര സമ്പർക്കത്തിലാണ്. ഒഡിഷ്യയുടെ വികസനത്തിന് പൂർണ സഹകരണം വാഗ്ദാനം ചെയ്തു.

23, MAY 2019, 7:07 AM IST
മുന്നണി രൂപീകരിച്ച് പ്രതിപക്ഷം രാഷ്ട്രപതിയെ കാണും
ഭൂരിപക്ഷത്തിനുള്ള സംഖ്യ കിട്ടിയാൽ സെക്യുലര്‍ ഡെമോക്രാറ്റിക് ഫ്രണ്ട് (എസ്.പി.എഫ്) എന്ന പേരിൽ രാഷ്ട്രപതിയെ കാണാൻ പ്രതിപക്ഷ സംഘടനകള്‍ തീരുമാനം. കോണ്‍ഗ്രസിന് പുറമെ ഇടതുപക്ഷവും എസ്.പി, ബിഎസ്‍പി, തൃണമൂല്‍ കോണ്‍ഗ്രസ്, തെലുങ്കുദേശം പാര്‍ട്ടി എന്നിവരാണ് മുന്നണിയിലുള്ളത്. രാഷ്ട്രപതി അംഗീകരിച്ചില്ലെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കാനും തീരുമാനം

23, MAY 2019, 6:58 AM IST
ആലപ്പുഴ നിലനിര്‍ത്തുമെന്ന് ഷാനിമോള്‍ ഉസ്മാന്‍
ആലപ്പുഴ യുഡിഎഫ് നില നിർത്തുമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോൾ ഉസ്മാൻ. മികച്ച വിജയപ്രതീക്ഷയാണുള്ളതെന്നും ഷാനിമോള്‍

23, MAY 2019, 6:57 AM IST
ഉറച്ച ആത്മവിശ്വാസമെന്ന് കുമ്മനം
തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ രാവിലെ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തി. കേരളവും എന്‍ഡിഎക്ക് ഒപ്പം തന്നെ നീങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായി കുമ്മനം. വിജയിക്കുമെന്ന് ഉറച്ച പ്രതീക്ഷയുണ്ടെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

23, MAY 2019, 6:53 AM IST
കൊല്‍ക്കത്തയില്‍ കനത്ത സുരക്ഷ
കൊല്‍ക്കത്തയിലെ നേതാജി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെ കൗണ്ടിങ് സെന്റര്‍ കനത്ത സുരക്ഷയില്‍

23, MAY 2019, 6:45 AM IST
പ്രാര്‍ത്ഥനയോടെ ശശിതരൂര്‍
വോട്ടെണ്ണല്‍ ദിനത്തില്‍ രാവിലെ പൂജാമുറിയില്‍ അമ്മയോടൊപ്പം കൈകൂപ്പി നില്‍ക്കുന്ന ചിത്രം ഫേസ്‍ബുക്കില്‍ പങ്കുവെച്ച് തിരുവനന്തപുരത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശശിതരൂര്‍

23, MAY 2019, 6:36 AM IST
ബിജെപി ആസ്ഥാനത്ത് ആഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍
ദില്ലിയിലെ ബിജെപി ആസ്ഥാനത്ത് വിജയാഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങൾ രാവിലെ ആറ് മണിയോടെ തന്നെ തുടങ്ങി.

23, MAY 2019, 6:34 AM IST
തയ്യാറെടുപ്പുകൾ പൂർണം
സംസ്ഥാനത്ത് വോട്ടെണ്ണലിനായി 140 അഡീഷണൽ റിട്ടേണിംഗ് ഓഫീസർമാരെ നിയോഗിച്ചു. മോക്ക് പോളിങ് ഡാറ്റ നീക്കാത്ത വോട്ടിങ് യന്ത്രങ്ങൾ അവസാനമായിരിക്കും എണ്ണുന്നത്. വൈകുന്നേരം ഏഴ് മണിയോടെ ഔദ്യോഗിക ഫലപ്രഖ്യാപനമുണ്ടാകും. കേന്ദ്രസേനയ്ക്കാണ് വോട്ടെണ്ണൽ കേന്ദ്രത്തിന്റെ സുരക്ഷാ ചുമതല. കേരളാ പൊലീസിന് കേന്ദ്രത്തിലേക്ക് പ്രവേശനമില്ല.

23, MAY 2019, 6:33 AM IST
ആദ്യ ഫലസൂചനകള്‍ 8.15ഓടെ
എട്ട് മണിക്ക് വോട്ടെണ്ണല്‍ തുടങ്ങിയാല്‍ ആദ്യ ഫലസൂചനകള്‍ 8.15ഓടെ അറിയാനാവും. തപാൽ വോട്ടുകളും, വോട്ടിങ് യന്ത്രങ്ങളിലെ വോട്ടുകളും ഒരേസമയം എണ്ണും. രാവിലെ എട്ട് മണി വരെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ എത്തുന്ന തപാൽ വോട്ടുകൾ സ്വീകരിക്കും. മെഷീനുകളിലെ വോട്ടുകള്‍ എണ്ണിക്കഴിഞ്ഞ ശേഷം അവസാനമായിരിക്കും വിവിപാറ്റ് രസീതുകൾ എണ്ണുന്നത്. മെഷീനുകളിലെയും വിവിപാറ്റിലെയും ഫലങ്ങള്‍ തമ്മില്‍ വ്യത്യാസം വന്നാൽ വിവിപാറ്റിലെ എണ്ണം അംഗീകരിക്കും. വ്യത്യാസത്തിന്റെ പേരിൽ ഫലം തടഞ്ഞുവെയ്ക്കില്ല .

23, MAY 2019, 6:27 AM IST
വിധികാത്ത് രാജ്യം; വോട്ടെണ്ണല്‍ രാവിലെ എട്ട് മണി മുതല്‍
രണ്ട് മാസം നീണ്ട ചൂടേറിയ പ്രചാരണകാലത്തിനൊടുവിൽ ആര് ഇന്ത്യ ഭരിക്കുമെന്ന് ഇന്നറിയാം. 542 മണ്ഡലങ്ങളിലായി എണ്ണായിരത്തോളം സ്ഥാനാ‍ർത്ഥികളുടെ ജനവിധി പെട്ടിയിലുണ്ട്. 543 മണ്ഡലങ്ങളിൽ 542 ഇടത്തേയ്ക്കാണ് ഏഴ് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടന്നത്. കൃത്യം എട്ട് മണിക്ക് തന്നെ വോട്ടെണ്ണൽ തുടങ്ങും.

ദില്ലി: വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. വ്യക്തമായ ഭൂരിപക്ഷത്തോടെ എന്‍ഡിഎ ദേശീയ തലത്തില്‍ ബഹുദൂരം മുന്നിലാണ്. കേരളത്തില്‍ യുഡിഎഫ് തരംഗം. തിരുവനന്തപുരത്തും പത്തനംതിട്ടയിലും യുഡിഎഫും ബിജെപിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം.

RECENT STORIES
rahul gandhi leading for one lakh votes in wayanad
22 ശതമാനം വോട്ടെണ്ണിയപ്പോള്‍ വയനാട്ടില്‍ രാഹുലിന് ഒരു ലക്ഷം വോട്ട …

k sudhakaran leads in pinarayi vijayans Dharmadom in kannur constituency
പിണറായിയുടെ ധര്‍മ്മടത്ത് പോലും ഇടതിന് തിരിച്ചടി; കണ്ണൂരില്‍ കെ സു …

remya haridas leading alathur
ആലത്തൂരിൽ പാട്ടുംപാടി രമ്യ മുന്നിൽ ; ഇടത് കേന്ദ്രങ്ങളായ തരൂരിലും …

ysr congress will sweeps out the seat in andhrapradesh
ആന്ധ്രയില്‍ ജഗന്‍ തരംഗം; വൈഎസ്ആര്‍ കോണ്‍ഗ്രസ് ഭരണത്തിലേക്ക്

premachandran leads in kollam
കൊല്ലത്ത് പ്രതാപം നിലനിര്‍ത്തി പ്രേമചന്ദ്രന്‍; ഇടത് ശക്തികേന്ദ്രങ …

mk raghavan leads in kozhikode
വോട്ടെണ്ണല്‍ യന്ത്രങ്ങള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ മുതല്‍ രാഘവന്‍ മ …

bjp leads in india
ഒറ്റയ്ക്ക് ഭൂരിപക്ഷത്തിലേക്ക് ബിജെപി

YSR Congress leads in Andhra Pradesh
ആന്ധ്രപ്രദേശ് ഇനി വൈഎസ്ആര്‍ കോണ്‍ഗ്രസിന്

udf leaders all constituency in kerala
കേരളത്തിലെ ഇരുപത് മണ്ഡലങ്ങളിലുംയുഡിഎഫ് മുന്നില്‍

NDA leads in first hours of counting
കേവല ഭൂരിപക്ഷത്തിലേക്ക് എന്‍ഡിഎ, വീണ്ടും മോദി തരംഗമെന്ന് സൂചന

mk raghavan leads in kozhikode
വോട്ടെണ്ണല്‍ യന്ത്രങ്ങള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ മുതല്‍ രാഘവന്‍ മുന്നില്‍

bjp leads in india
ഒറ്റയ്ക്ക് ഭൂരിപക്ഷത്തിലേക്ക് ബിജെപി

YSR Congress leads in Andhra Pradesh
ആന്ധ്രപ്രദേശ് ഇനി വൈഎസ്ആര്‍ കോണ്‍ഗ്രസിന്

rahul gandhi leading for one lakh votes in wayanad
22 ശതമാനം വോട്ടെണ്ണിയപ്പോള്‍ വയനാട്ടില്‍ രാഹുലിന് ഒരു ലക്ഷം വോട്ടിന്‍റെ ലീഡ്

k sudhakaran leads in pinarayi vijayans Dharmadom in kannur constituency
പിണറായിയുടെ ധര്‍മ്മടത്ത് പോലും ഇടതിന് തിരിച്ചടി; കണ്ണൂരില്‍ കെ സുധാകരന്‍റെ മുന്നേറ്റം

remya haridas leading alathur
ആലത്തൂരിൽ പാട്ടുംപാടി രമ്യ മുന്നിൽ ; ഇടത് കേന്ദ്രങ്ങളായ തരൂരിലും ചിറ്റൂരിലും വരെ ലീഡ്