ലണ്ടൻ ബ്രിഡ്ജിൽ നടന്നത് ഭീകരാക്രമണം , സ്ഥിരീകരിച്ചു മെട്രോപൊളിറ്റൻ പോലീസ് . നിരവധിപേർക്ക് പരിക്കേറ്റു. പോലീസ് അക്രമികൾക്ക് നേരെ നിറയൊഴിച്ചു

ലണ്ടൻ ബ്രിഡ്ജിൽ നടന്നത്  ഭീകരാക്രമണം ,   സ്ഥിരീകരിച്ചു മെട്രോപൊളിറ്റൻ പോലീസ് . നിരവധിപേർക്ക് പരിക്കേറ്റു.  പോലീസ് അക്രമികൾക്ക്  നേരെ നിറയൊഴിച്ചു
November 29 15:53 2019 Print This Article

ലണ്ടൻ ബ്രിഡ്ജിൽ ഭീകരാക്രമണം. ഒരു കൂട്ടം ആൾക്കാർ നിരവധിപേരെ കത്തിക്കുത്തിന് ഇരയാക്കി.  പോലീസ് കലാപകാരികൾ ക്കെതിരെ നിറയൊഴിച്ചു. ട്രെയിനുകൾ എല്ലാം നിർത്തിവെച്ചിരിക്കുകയാണ്.  ഇന്ന് ലണ്ടൻ സമയം രണ്ടു മണിക്കാണ് സംഭവം നടന്നത് ബ്രിട്ടനിൽ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് നടന്ന ഭീകരാക്രമണവും സുരക്ഷാവീഴ്ചയും ജനവികാരം സർക്കാരിനെതിരെ തിരിയുവാൻ സാധ്യതയുണ്ട്.

സംഭവത്തിന് പിന്നിൽ ഉള്ള കൂടുതൽ കാര്യങ്ങൾ ഉടൻ തന്നെ പുറത്തുവരുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ട്വീറ്റ് ചെയ്തു. പോലീസിന്റെ അവസരോചിതമായ സേവനത്തിന് അദ്ദേഹം നന്ദി പറഞ്ഞു.  സംഭവത്തിൽ തനിക്ക് വളരെയധികം ആശങ്കയുണ്ടെന്ന് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേലും ട്വീറ്റ് ചെയ്തു.

അക്രമത്തിന്റെ വിഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ലണ്ടൻ ബ്രിഡ്ജിലൂടെ ജനങ്ങൾ ഭയന്ന് ഓടുന്നതായി വി‍ഡിയോയിൽ കാണാം.

ഒരാൾക്കു നേരെ 2 പൊലീസ് ഉദ്യോഗസ്ഥർ തോക്കു ചൂണ്ടിനിൽക്കുന്ന 14 സെക്കന്റ് ദൈർഘ്യമുള്ള വി‍ഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. പ്രദേശത്തുണ്ടായിരുന്ന ജനങ്ങളെ തേംസ് നദിയുടെ വടക്കു ഭാഗത്തേക്കു മാറ്റി. 2017ൽ മൂന്ന് അക്രമികൾ കാൽനട യാത്രക്കാരുടെ നേരെ വാഹനം ഇടിച്ചു കയറ്റിയ അതേ പ്രദേശത്താണ് ഇപ്പോൾ കത്തി ആക്രമണവും ഉണ്ടായിരിക്കുന്നത്. 2017ൽ എട്ടുപേരാണ് ഇവിടെ കൊല്ലപ്പെട്ടത്.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles