മലയാളി അസോസിയേഷൻ ഓഫ് കെറ്ററിങ്ങിന്റെ ( MAK ) ഓണാഘോ ഷവും നവനേതൃത്വനിരയും .

മലയാളി അസോസിയേഷൻ ഓഫ് കെറ്ററിങ്ങിന്റെ ( MAK ) ഓണാഘോ ഷവും നവനേതൃത്വനിരയും .
October 15 17:15 2019 Print This Article

MAKന്റെ 2019 ഓണം വിപുലമായ പരിപാടികളോടെ സെപ്തംബർ ഇരുപത്തിഒന്നാം തീയതി കൊണ്ടാടി . രാവിലെ പതിനൊന്നു മണിയോടെ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.  മാവേലി മന്നന് ചെണ്ടമേളവും, പുലികളിയോടും കൂടെ വേദിയിലേക്ക് ആനയിച്ചു.  പ്രാത്ഥന ഗാനത്തോടെ പ്രസിഡന്റ് സുജിത് സ്കറിയയുടെ നേതൃത്വത്തിൽ യോഗം ആരംഭിച്ചു.  നാട്ടിൽ നിന്നും വന്ന മാക് മെമ്പേഴ്സിന്റെ മാതാപിതാക്കൾ ചടങ്ങിൽ അതിഥികൾ ആയി . സെക്രട്ടറി ഐറിസിന്റെ സ്വാഗത പ്രസംഗത്തിന് ശേഷം നിലവിളക്കു കൊളുത്തി ചടങ്ങുകൾ ഔദ്യോഗികമായി ആരംഭിച്ചു.

മലയാളിമങ്കമാർ തിരുവാതിര നൃത്തത്തിന് ചുവടുവച്ചപ്പോൾ കാണികൾക്ക് അക്ഷരാർത്ഥത്തിൽ ഒരു ദൃശ്യ വിസ്മയമായിരുന്നു . വിഭവസമൃദ്ധമായ ഓണ സദ്യക്ക് ശേഷം കലാവിരുന്നുകൾ തുടർന്നു . മോഹിനിയാട്ടം , സിനിമാറ്റിക്ക് നൃത്തങ്ങൾ, ഇൻസ്ട്രമെന്റൽ മ്യൂസിക് ഗാനങ്ങൾ എന്നിവയാൽ സമൃദ്ധമായിരുന്നു കലാപരിപാടികൾ . ജൂലൈ മാസത്തിൽ നടന്ന സ്പോർട്സ് മത്സരങ്ങളിൽ വിജയികൾ ആയവർക്ക് മെഡലുകൾ സമ്മാനിച്ചു . എ ലെവൽ പരീക്ഷയിൽ ഉന്നത വിജയം നേടിയ പ്രണവ് സുധീഷിനെ മെഡൽ നൽകി മാക് അനുമോദിച്ചു.

പ്രണവ് സുധീഷ്

അടുത്ത രണ്ടു വർഷത്തേക്കുള്ള ഭാരവാഹികളെ ഏകകണ്ഠമായി തിരഞ്ഞെടുത്തു . പ്രസിഡന്റ് ആയി ജെയ്സൺ കളത്തിലിനെയും സെക്രട്ടറി ആയി ജെറിൻ ആന്റണിയെയും തിരഞ്ഞെടുത്തപ്പോൾ ഒപ്പം ഊർജസ്വലനായ ഒരു ട്രെഷറിനെയും മാക് നു ലഭിച്ചു . ബിനോയ് നായർ ആണ് ഈ സ്ഥാനം ഏറ്റെടുത്തത് , മാക് കലാപരിപാടികൾ ഏകോപിച്ചു നടത്താൻ കോർഡിനേറ്റർസ് ആയി ജിസ് ടോണി , ബീന ജോമോൻ എന്നിവരെ തിരഞ്ഞെടുത്തു . സ്ഥാനമൊഴിയുന്ന ഭാരവാഹികൾ പുതിയ ഭാരവവാഹികൾക്കു പൂക്കൾ നൽകി അനുമോദിച്ചു . ഏഴുമണിയോടെ സമാപിച്ചു .

 

 

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles