ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ബൈബിൾ അപ്പോസ്റ്റലേറ്റിന്റെ പ്രഥമ മീറ്റിംഗ് മാർ ജോസഫ് സ്രാമ്പിക്കൽ ബർമിംഗ്ഹാമിൽ ഉത്‌ഘാടനം ചെയ്തു

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ബൈബിൾ അപ്പോസ്റ്റലേറ്റിന്റെ   പ്രഥമ മീറ്റിംഗ്  മാർ ജോസഫ് സ്രാമ്പിക്കൽ  ബർമിംഗ്ഹാമിൽ ഉത്‌ഘാടനം ചെയ്തു
February 02 13:20 2020 Print This Article

ബർമിംഗ്ഹാം . വചനത്തിലൂടെയാണ് ദൈവം നമ്മോട് സംസാരിക്കുന്നതെന്നും ദൈവത്തിന്റെ പരിശുദ്ധാത്മാവാണ് അത് മനസിലാക്കുവാൻ നമ്മെ സഹായിക്കുന്നതെന്നും മാർ ജോസഫ് സ്രാമ്പിക്കൽ . “ഇംഗ്ലണ്ട് ആൻഡ് വെയിൽസ്‌ രൂപതകളിൽ “സംസാരിക്കുന്ന ദൈവം “എന്ന വചനത്തെ ആസ്പദമാക്കിയുള്ള വർഷമായി പ്രഖ്യാപിച്ചിരിക്കുന്ന ഈ വർഷത്തിൽ നാം എല്ലാവരും സഭാ വ്യക്തി ജീവിതങ്ങളിൽ ഈ വചനത്തെ ഏറ്റെടുക്കുകയും ദൈവത്തിന്റെ രക്ഷാകര വചനം അനുസരിച്ചു ജീവിതം ക്രമപ്പെടുത്തുകയും ചെയ്യുകയും വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു , ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ബൈബിൾ അപ്പോസ്റ്റലേറ്റിന്റെ ഈ വർഷത്തെ പ്രഥമ മീറ്റിംഗ് ബർമിംഗ്ഹാമിൽ ഉത്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . വികാരി ജനറൽ റെവ. ഫാ. ജിനോ അരീക്കാട്ടിന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ രൂപതയുടെ വിവിധ റീജിയനുകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു . ഡയറക്ടർ റവ . ഫാ. ജോർജ് എട്ടുപറയിൽ ബൈബിൾ അപ്പോസ്റ്റലേറ്റിന്റെ കീഴിൽ നടപ്പിലാക്കുവാൻ ഉദ്ദേശിക്കുന്ന വിവിധ പരിപാടികൾ വിശദീകരിച്ചു . വിവിധ വിഷയങ്ങൾ സംബന്ധിച്ച് വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞു ചർച്ചകളും , ബൈബിൾ അപ്പോസ്റ്റലേറ്റിന്റെ കീഴിൽ നടക്കുന്ന ബൈബിൾ കലോത്സവം ഉൾപ്പടെ ഉള്ള വിവിധ പരിപാടികൾ ഏകോപിപ്പിക്കുന്നതിനും , സംഘാടനത്തിനും ആയുള്ള വിവിധ കമ്മറ്റികളും തിരഞ്ഞെടുത്തു. ബൈബിൾ കമ്മീഷൻ കോഡിനേറ്റർ ആയി ആന്റണി മാത്യു , ജോയിന്റ് കോഡിനേറ്റർ മാരായി മർഫി തോമസ് , ജോൺ തോമസ് എന്നിവരെയും തിരഞ്ഞെടുത്തു .ബൈബിൾ കലോത്സവത്തിൽ കാലാനുസൃതമായി വരുത്തേണ്ട മാറ്റങ്ങൾ സംബന്ധിച്ച് പ്രതിനിധികൾ നൽകിയ നിർദേശങ്ങൾ ഇനി വരുന്ന പ്രത്യേക കമ്മറ്റിയിൽ വിശദമായ ചർച്ച ചെയ്യുവാനും തീരുമാനം എടുത്തു .

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles