മോഹന്‍ലാലിന്റെ പ്രകടനം, അടുത്ത് നിന്ന് കണ്ടു ഞെട്ടി; കാപ്പാനിലെ മോഹന്‍ലാലിന്റെ പ്രകടനത്തെക്കുറിച്ച് സൂര്യയും കെ വി ആനന്ദും

മോഹന്‍ലാലിന്റെ പ്രകടനം, അടുത്ത് നിന്ന് കണ്ടു ഞെട്ടി;  കാപ്പാനിലെ മോഹന്‍ലാലിന്റെ പ്രകടനത്തെക്കുറിച്ച് സൂര്യയും കെ വി ആനന്ദും
August 18 04:30 2019 Print This Article

മോഹന്‍ലാലും സൂര്യയും ഒന്നിച്ചു അഭിനയിച്ച കാപ്പാന്‍ സെപ്റ്റംബര്‍ ഇരുപതിന് തീയേറ്ററുകളില്‍ എത്തുകയാണ്. പ്രശസ്ത സംവിധായകന്‍ കെ വി ആനന്ദ് ഒരുക്കിയ ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മ്മിച്ചത് ലൈക്ക പ്രൊഡക്ഷന്‍സ് ആണ്. ഇപ്പോഴിതാ മോഹന്‍ലാലിന്റെ പ്രകടനത്തെ കുറിച്ച് കെ വി ആനന്ദും സൂര്യയും പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. മോഹന്‍ലാല്‍ സെറ്റില്‍ എത്തിയപ്പോള്‍ തന്നെ പൂര്‍ണ്ണമായും ആ കഥാപാത്രമായി അദ്ദേഹം മാറി എന്ന് കെ വി ആനന്ദ് പറയുന്നു. അദ്ദേഹം തന്റെ മനസ്സില്‍ ആ കഥാപാത്രത്തിന് ഒരു രൂപവും ഭാവവും ഉണ്ടാക്കിയിരുന്നു കെ വി ആനന്ദ് വിശദീകരിക്കുന്നു.

മോഹന്‍ലാല്‍ അഭിനയിക്കുമ്പോള്‍, അദ്ദേഹത്തിന്റെ പെര്‍ഫോമന്‍സ് കുറച്ചു കൂടെ കിട്ടിയിരുന്നെങ്കില്‍ എന്ന മട്ടില്‍ സംശയം പ്രകടിപ്പിച്ച തന്റെ സഹസംവിധായകന്‍ ചിത്രത്തിന്റെ എഡിറ്റ് ചെയ്ത വിഷ്വല്‍സ് കണ്ടു അത്ഭുതപ്പെട്ടുപോയി. അദ്ദേഹം ചോദിച്ചത് എങ്ങനെയാണു സര്‍ ഇങ്ങനെ അഭിനയിക്കാന്‍ കഴിയുന്നത് എന്നാണെന്നു കെ വി ആനന്ദ് പറയുന്നു.

അതേസമയം, മോഹന്‍ലാലിന് മുന്നില്‍ അഭിനയിക്കാന്‍ നില്‍ക്കുമ്പോള്‍ തനിക്കു ആദ്യം തോന്നിയത് ഒരു മായാ ലോകത്താണ് താനെന്നാണ് എന്ന് സൂര്യ പറയുന്നു. ഓരോരുത്തരുമായും മോഹന്‍ലാല്‍ സര്‍ ഇടപെടുമ്പോള്‍ അവരുടെ പ്രായത്തിലേക്കു ഇറങ്ങി ചെന്ന് അവരുടെ ഒരു കൂട്ടുകാരനെ പോലെയാവും അദ്ദേഹം എന്നും അദ്ദേഹത്തെ പോലെ ഒരു സീനിയര്‍ നടന്‍ ഓരോ ജൂനിയര്‍ ആയ ആളുകളോടും കാണിക്കുന്ന എളിമയും സൗഹൃദവും താന്‍ അടക്കമുള്ളവര്‍ക്ക് മുന്നോട്ടുള്ള ലൈഫില്‍ ഒരു വലിയ പാഠമാണ് എന്നും സൂര്യ പറയുന്നു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles