രണ്ടു സ്ഫോടനങ്ങള്‍ രണ്ടും ചീറ്റി…! എന്നിട്ടും കുലുങ്ങാതെ നാഗമ്പടം പഴയ മേല്‍പാലം; സൈബർ ലോകത്തു ചിരിപടർത്തി രസകരമായ ട്രോളുകൾ

രണ്ടു സ്ഫോടനങ്ങള്‍ രണ്ടും ചീറ്റി…! എന്നിട്ടും കുലുങ്ങാതെ നാഗമ്പടം പഴയ മേല്‍പാലം;  സൈബർ ലോകത്തു ചിരിപടർത്തി രസകരമായ ട്രോളുകൾ
April 28 04:17 2019 Print This Article

കോട്ടയം നാഗമ്പടം പഴയ റെയില്‍വേ മേല്‍പ്പാലം പൊളിക്കാനായി രണ്ടു സ്ഫോടനം നടത്തിയിട്ടു ഫലമുണ്ടായില്ലെന്ന് വാര്‍ത്ത സൈബര്‍ ലോകത്ത് ചിരിപൂരം ഒരുങ്ങുന്നു. സോഷ്യല്‍ മീഡിയയില്‍ വിവിധ ട്രോളുകളാണ് ഇതുമായി ബന്ധപ്പെട്ട് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇന്നലെ പാലം തകരാത്തതിനെ തുടര്‍ന്ന് പൊളിക്കാനുള്ള ശ്രമം റെയില്‍വേ ഉപേഷിച്ചു. പാലം പൊളിക്കാനുള്ള ദിവസവും സമയം പിന്നീട് അറിയിക്കുമെന്ന് റെയില്‍വേ അറിയിച്ചിട്ടുണ്ട്. ഇന്നലെ ഉച്ചയ്ക്ക് 12.40 നും വൈകിട്ട് 5.15നുമാണ് സ്ഫോടനം നടത്തിയത്. എന്നാല്‍ പാലത്തിന്റെ കൈവരികള്‍ മാത്രമാണ് തകര്‍ന്നുവീണത്. ഇതോടെ സ്ഫോടനം നടത്താനെത്തിയവരെ നാട്ടുകാര്‍ കൂവി ഓടിക്കുകയായിരുന്നു.

ഇന്ന് 11 മണിയോടെ നിയന്ത്രിത സ്‌ഫോടനത്തിലൂടെയാണ് പാലം പൊളിക്കാന്‍ ശ്രമം ആരംഭിച്ചത്. . പൊട്ടിത്തെറിക്കുന്നതിന് പകരം പാലം താഴേക്ക് ഇടിഞ്ഞ് വീഴുന്ന രീതിയിലാണ് പാലം പൊളിക്കാന്‍ ഉദേശിച്ചിരുന്നത്. . കോട്ടയം വഴി രാവിലെ മുതല്‍ വൈകിട്ട് 6.30 വരെ ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെച്ചിരിക്കുകയാണ്.

എംസി റോഡില്‍ നാഗമ്പടം പാലത്തിലൂടെ രാവിലെ 11 മുതല്‍ 12 വരെ വാഹന ഗതാഗതം നിരോധിച്ചിരുന്നു പാലത്തിന്റെ 100 മീറ്റര്‍ പരിധിയില്‍ കാല്‍നടയാത്ര നിരോധിച്ചിട്ടുണ്ട്. കോട്ടയം റൂട്ടിലെ 12 പാസഞ്ചര്‍ ട്രെയിനുകള്‍ നിര്‍ത്തലാക്കി. 10 ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ചുവിടുകയും ചെയ്തു.

പാലത്തിലും കോണ്‍ക്രീറ്റ് ബീമുകളിലും സുഷിരങ്ങളുണ്ടാക്കി സ്‌ഫോടക വസ്തു ഇന്നലെ നിറച്ചിരുന്നു. പാലം മുഴുവന്‍ രാത്രിയോടെ പ്ലാസ്റ്റിക് വല കൊണ്ടു മൂടിയിരുന്നു. സ്‌ഫോടനത്തിന്റെ പൊടി പുറത്തു വരാതിരിക്കാനാണ്.

പാശ്ചാത്യ നഗരങ്ങളില്‍ സുപരിചിതമായ നിയന്ത്രിത സ്‌ഫോടന സാങ്കേതിക വിദ്യ കേരളത്തില്‍ ആദ്യമായാണ് പരീക്ഷിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. തിരുപ്പൂര്‍ കേന്ദ്രമായ മാഗ് ലിങ്ക് ഇന്ഫ്രാ പ്രൊജക്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് പാലം പൊളിക്കുന്നതിന്റെ കരാര്‍ ഏറ്റെടുത്തത്. വന്‍ കെട്ടിട സമുച്ചയങ്ങള്‍ പൊളിക്കാന്‍ ഉപയോഗിക്കുന്ന സുരക്ഷിതമായ ഇംപ്ലോസീവ് മാര്‍ഗമാണ് നാഗമ്പടത്തും നടപ്പാക്കിയത്. എന്നാല്‍ ഇതുകൊണ്ടൊന്നും പാലം കുലുങ്ങിയില്ല.

 വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles