ആല്‍ക്കഹോള്‍ വിത്ത്‌ഡ്രോവല്‍ സിംപ്റ്റം ഉണ്ടെന്ന് ഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയാല്‍, മദ്യത്തിനുള്ള പാസ്; സര്‍ക്കാര്‍ ഉത്തരവ്

ആല്‍ക്കഹോള്‍ വിത്ത്‌ഡ്രോവല്‍ സിംപ്റ്റം ഉണ്ടെന്ന് ഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയാല്‍, മദ്യത്തിനുള്ള പാസ്; സര്‍ക്കാര്‍ ഉത്തരവ്
March 30 18:26 2020 Print This Article

സംസ്ഥാനത്ത് കൊവിഡ് 19 (കൊറോണ വൈറസ്) വ്യാപനം തടയുന്നതിനായി ബാറുകളും ബിവറേജസുകളും അടച്ചുപൂട്ടിയതോടെ മദ്യം ലഭ്യമല്ലാതായ സാഹചര്യത്തില്‍ വലിയ സാമൂഹ്യപ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനാല്‍ മദ്യം കിട്ടാത്തതിനാല്‍ മാനസികപ്രശ്‌നങ്ങളുണ്ടാകുന്നവര്‍ക്ക് നിയന്ത്രിതമായ അളവില്‍ മദ്യം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്. ആല്‍ക്കഹോള്‍ വിത്ത്‌ഡ്രോവല്‍ സിംപ്റ്റംസ് ഉണ്ടെന്ന് പ്രൈമറി ഹെല്‍ത്ത് സെന്റര്‍, താലൂക്ക് ആശുപത്രികള്‍, ജില്ലാ ആശുപത്രികള്‍, ജനറല്‍ ആശുപത്രി, സ്‌പെഷ്യാലിറ്റി ആശുപത്രികള്‍, മെഡിക്കല്‍ കോളേജുകള്‍ എന്നീ സര്‍ക്കാര്‍ ആശുപത്രികളില്‍ ഈ സിംപ്റ്റവുമായി എത്തുന്നവര്‍ ഒ പി ടിക്കറ്റ് എടുത്ത് പരിശോധനയ്ക്ക് വിധേയരാകണം. ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ അത് സമീപത്തുള്ള എക്‌സൈസ് റേഞ്ച് അല്ലെങ്കില്‍ സര്‍ക്കിള്‍ ഓഫീസില്‍ നല്‍കണം.

ആധാറോ വോട്ടേഴ്‌സ് ഐഡിയോ ഡ്രൈവിംഗ് ലൈസന്‍സോ നല്‍കി എക്‌സൈസ് ഓഫീസില്‍ നിന്ന് മദ്യം വിതരണം ചെയ്യുന്നതിനുള്ള പാസ് വാങ്ങണം. ഒരാള്‍ക്ക് ഒരു പാസ് മാത്രമേ കിട്ടൂ. ഈ വിവരം എക്‌സൈസ് ഓഫീസില്‍ നിന്ന് ബിവറേജസ് കോര്‍പ്പറേഷന്‍ എംഡിയെ അറിയിക്കണം. ഇപ്രകാരം പാസ് ലഭിക്കപവ്വ വ്യക്തിക്ക്, എക്‌സൈസ് ഓഫീസില്‍ നിന്ന് സന്ദേശം കിട്ടിയാല്‍ അബ്കാരി ആക്ട് പ്രകാരം അനുവദനീയമായ അളവില്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം നല്‍കാം. ഇതിനുള്ള നടപടി ബിവറേജസ് കോര്‍പ്പറേഷന്‍ എംഡി സ്വീകരിക്കണം. എന്നാല്‍ ഇതിനായി ബിവറേജസ് ഔട്ട്‌ലെറ്റ് തുറന്നുപ്രവര്‍ത്തിക്കാന്‍ പാടില്ല. വിതരണം ചെയ്യുന്ന മദ്യത്തിന്റെ അളവ് സംബന്ധിച്ച വിവരങ്ങള്‍ അതാത് ദിവസം എക്‌സൈസ് വകുപ്പിനെ അറിയിക്കണം. വിതരണം ചെയ്യുന്ന പാസിന്റെ വിവരങ്ങള്‍ എക്‌സൈസ് വകുപ്പിന്റെ ഐടി സെല്‍ രേഖപ്പെടുത്തണം. ഇരട്ടിപ്പും മറ്റ് ക്രമക്കേടുകളും ഉണ്ടാകുന്നില്ല എന്ന് ഉറപ്പുവരുത്തണമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.

മദ്യം നൽകാൻ നിർദ്ദേശിക്കാൻ ഡോക്ടർമാർക്ക് കഴിയില്ലെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പറഞ്ഞതിന് പിന്നാലെ ഡോക്ടർമാരോട് ഇത്തരത്തിൽ പറയാൻ ആരും ആവശ്യപ്പെട്ടിട്ടില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles