എ-ലെവലിന് പകരം സാങ്കേതിക വിദ്യാഭ്യാസം നേടാന്‍ അവസരമൊരുങ്ങുന്നു! ചരിത്രപരമായ നിയമഭേദഗതി അവതരിപ്പിച്ച് ഗവണ്‍മെന്റ് 0

കുട്ടികള്‍ക്ക് എ-ലെവലിന് പകരം സാങ്കേതിക വിദ്യാഭ്യാസത്തിന് അവസരമൊരുക്കാനൊരുങ്ങി സര്‍ക്കാര്‍. വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ദശകങ്ങള്‍ക്കിടയിലെ ഏറ്റവും വലിയ പൊളിച്ചെഴുത്ത് എന്ന് വിശേഷിപ്പിക്കാവുന്ന നിയമഭേദഗതിയാണ് സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്. ഇതനുസരിച്ച് 2020 സെപ്റ്റംബര്‍ മുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സ്ട്രക്ഷന്‍, ഡിജിറ്റല്‍ സ്‌കില്‍സ്, ചൈല്‍ഡ്‌കെയര്‍ തുടങ്ങിയവയില്‍ വിദ്യാഭ്യാസ യോഗ്യത നേടാന്‍ അവസരമുണ്ടാകും. ഇംംഗ്ലണ്ടിലെ 52 കോളേജുകളിലാണ് ഇതിനായുള്ള സൗകര്യങ്ങള്‍ ഒരുങ്ങുന്നത്. ഫിനാന്‍സ് ആന്‍ഡ് അക്കൗണ്ടിംഗ്, എന്‍ജിനീയറിംഗ് ആന്‍ഡ് മാനുഫാക്ചറിംഗ്, ക്രിയേറ്റീവ് ആന്‍ഡ് ഡിസൈന്‍ തുടങ്ങി 22 കോഴ്‌സുകള്‍ 2021 മുതല്‍ വിവിധ ഘട്ടങ്ങളിലായി അവതരിപ്പിക്കും.

Read More

വിവാഹമോചനങ്ങള്‍ക്ക് കാരണങ്ങള്‍ എന്തൊക്കെ? ”നോ ഫോള്‍ട്ട്” സമ്പ്രദായം വരണമെന്ന് ആവശ്യം. 0

2012ലെ കണക്കനുസരിച്ച് യുകെയില്‍ വിവാഹിതരായവരില്‍ 42 ശതമാനം പേര്‍ വിവാഹമോചിതരാകുന്നുണ്ട്. ഈ വിവാഹമോചനങ്ങളിലെല്ലാം നിയമപരമായി ഒരു കാരണം മാത്രമാണ് നിലനില്‍ക്കുന്നത്. ബന്ധത്തില്‍ പരിഹരിക്കാനാകാത്ത വിധത്തിലുണ്ടാകുന്ന തകര്‍ച്ച. ഒരു ബന്ധം തകരാനായി ചൂണ്ടിക്കാണിക്കാനാകുന്നത് മൂന്ന് പ്രധാന കാരണങ്ങളാണ്. 1. അവിഹിതബന്ധങ്ങള്‍, 2. യുക്തിക്ക് നിരക്കാത്ത പെരുമാറ്റം, 3. വേര്‍പിരിയല്‍. ആദ്യത്തെ രണ്ട് കാരണങ്ങളും ദമ്പതികള്‍ പരസ്പരം ആരോപിക്കുന്നവയാണ്.

Read More

ക്രാഷ് ഡയറ്റ് ശരീരഭാരം കുറയ്ക്കുന്നതിന് ഫലപ്രദമെന്ന് പഠനം; എന്‍എച്ച്എസ് ക്രാഷ് ഡയറ്റ് നിര്‍ദേശിക്കണമെന്ന് ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ 0

ശരീരഭാരം കുറയ്ക്കുന്നതിന് ക്രാഷ് ഡയറ്റ് ഫലപ്രദമാണെന്ന് പഠനം. നോര്‍മല്‍ ഡയറ്റുകളെക്കാള്‍ ക്രാഷ് ഡയറ്റ് ശരീരഭാരം കുറയ്ക്കുമെന്ന് തെളിഞ്ഞതായി ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ സൂസന്‍ ജെബ് വ്യക്തമാക്കുന്നു. ക്രാഷ് ഡയറ്റ് അമിത ശരീരഭാരത്താല്‍ ബുദ്ധിമുട്ടുന്നവരില്‍ വലിയ വ്യത്യാസമുണ്ടാക്കുമെന്നും മറ്റു മാര്‍ഗങ്ങളെക്കാള്‍ മികച്ചതാണെന്ന് ശാസ്ത്രീയമായ തെളിയിക്കപ്പെട്ടതായും ജെബ് പറയുന്നു. ക്രാഷ് ഡയറ്റ് അശാസ്ത്രീയമായ രീതിയാണെന്ന് നേരത്തെ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. ഇത് ശരീരത്തെ പ്രതികൂലമായിട്ടാണ് ബാധിക്കുകയെന്ന് വിദഗ്ദ്ധര്‍ പറയുകയും ചെയ്തിരുന്നു. എന്നാല്‍ പ്രൊഫ. ജെബ് നടത്തിയ പഠനത്തില്‍ ക്രാഷ് ഡയറ്റുകള്‍ ഫലപ്രദമാണെന്ന് വ്യക്തമാക്കുന്നു.

Read More

ജോസ് വേങ്ങത്തടം പരി. കത്തോലിക്കാ സഭയ്ക്ക് മുതല്‍ക്കൂട്ടെന്ന് മാര്‍ ആന്റണി കരിയില്‍. മാണ്ടിയ രൂപതയുടെ മതബോധന വാര്‍ഷീകാഘോഷത്തില്‍ അഭിവന്ദ്യ പിതാവ് പറഞ്ഞതിങ്ങനെ… 0

ബാംഗ്ലൂര്‍. മാണ്ടിയ രൂപതയുടെ മതബോധന വാര്‍ഷികാഘോഷം ഇന്നലെ നടന്നു. രൂപതയുടെ കീഴിലുള്ള എല്ലാ ഇടവകകളില്‍ നിന്നുമായി അഞ്ഞൂറിലധികം ആളുകള്‍ വാര്‍ഷീകാഘോഷ ചടങ്ങുകളില്‍ പങ്കെടുത്തു. വിശ്വാസ പരിശീലനത്തില്‍ കഴിഞ്ഞ ഒരു വര്‍ഷത്തെ കുട്ടികളുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തി അവരെ പ്രോത്സാഹിപ്പിക്കുക എന്നതായിരുന്നു വാര്‍ഷിക ആഘോഷത്തിന്റെ ലക്ഷ്യം.

Read More

93 പൗണ്ട് മാത്രം വിലയുള്ള വേദനാസംഹാരി മൗത്ത് വാഷിന് എന്‍എച്ച്എസില്‍ നിന്ന് 3000 പൗണ്ട് ഈടാക്കി; ബൂട്ട്‌സ് പ്രതിക്കൂട്ടില്‍ 0

വെറും 93 പൗണ്ട് മാത്രം വിലയുള്ള മൗത്ത് വാഷിന് 3000 പൗണ്ട് ഈടാക്കിയ ഹൈസ്ട്രീറ്റ് ഫാര്‍മസി ബൂട്ട്‌സ് പ്രതിക്കൂട്ടില്‍. ഡ്രഗ് റെഗുലേഷനിലെ പഴുതുകള്‍ ഉപയോഗിച്ചാണ് ഇവര്‍ എന്‍എച്ച്എസില്‍ നിന്ന് ഇത്രയും പണം ഈടാക്കിയത്. സ്‌പെഷ്യല്‍സ് എന്ന പേരില്‍ അറിയപ്പെടുന്ന അണ്‍ലൈസന്‍സ്ഡ് മരുന്നുകള്‍ക്ക് സ്വന്തമായി വിലയിടാമെന്ന് പഴുതുപയോഗിച്ചാണ് ബൂട്ട്‌സ് ഈ കൊള്ള നടത്തിയതെന്നാണ് വിമര്‍ശനമുയരുന്നത്. കീമോതെറാപ്പിക്ക് വിധേയരായി വായ്ക്കുള്ളില്‍ വ്രണങ്ങളുണ്ടാകുന്നവര്‍ക്ക് നല്‍കുന്ന മൗത്ത് വാഷാണ് ഇത്. നിര്‍മാതാക്കള്‍ ഈടാക്കുന്നതിനേക്കാള്‍ അഞ്ചിരട്ടി വിലയാണ് ബൂട്ട്‌സ് ഈടാക്കിയത്.

Read More

യൂറോടണല്‍ ട്രെയിനില്‍ യുകെ വിട്ട 13കാരിയെ കാണാതായി; കണ്ടെത്താന്‍ സഹായമഭ്യര്‍ത്ഥിച്ച് പോലീസ് അപ്പീല്‍ 0

യൂറോടണല്‍ ട്രെയിനില്‍ കയറിപ്പോയെന്ന് കരുതുന്ന 13കാരിയെ കാണാതായി. സെറീന അലക്‌സാന്‍ഡര്‍ ബെന്‍സണ്‍ എന്ന പെണ്‍കുട്ടിയെയാണ് കാണാതായിരിക്കുന്നത്. വെള്ളിയാഴ്ച രാവിലെ 7.50ന് വിംബിള്‍ഡണിലെ വീട്ടില്‍ നിന്ന് സ്‌കൂളിലേക്ക് പോയതാണ് കുട്ടിയെന്ന് പിതാവ് പരാതിയില്‍ പറയുന്നു. പച്ച നിറത്തിലുള്ള യൂണിഫോമാണ് കുട്ടി അണിഞ്ഞിരുന്നത്. എന്നാല്‍ കുട്ടി സ്‌കൂളില്‍ എത്തിയിരുന്നില്ല. സെറീന പാസ്‌പോര്‍ട്ട് കണ്‍ട്രോള്‍ വഴി കടന്നു പോയിരുന്നുവെന്ന് മെട്രോപോളിറ്റന്‍ പോലീസ് അറിയിച്ചു. മുതിര്‍ന്ന ഒരാള്‍ക്കൊപ്പമായിരിക്കാം കുട്ടി ഇവിടെയെത്തിയതെന്നും പോലീസ് വിശദീകരിക്കുന്നു.

Read More

ഗര്‍ഭച്ഛിദ്ര നിയമത്തില്‍ ഭേദഗതി വേണമെന്ന് അയര്‍ലന്‍ഡ് ജനത; തീരുമാനം ചരിത്രപരമായ ഹിതപരിശോധനയില്‍ 0

ഗര്‍ഭച്ഛിദ്ര നിയമത്തിനെതിരെയുള്ള നിയമത്തില്‍ ഭേദഗതികള്‍ വേണമെന്ന് അയര്‍ലന്‍ഡ്. ഇതു സംബന്ധിച്ചുള്ള ഹിതപരിശോധനയില്‍ 66.4 ശതമാനം ആളുകള്‍ നിയമത്തില്‍ ഇളവ് വേണമെന്ന് ആവശ്യപ്പെട്ടു. ലോകത്തിലെ ഏറ്റവും കടുത്ത ഗര്‍ഭച്ഛിദ്ര നിയമം നിലവിലുള്ള രാജ്യമാണ് അയര്‍ലന്‍ഡ്. ഗര്‍ഭച്ഛിദ്രം അനുവദിക്കുന്നതില്‍ കടുത്ത വിലക്കുകളാണ് ഭരണഘടന വിഭാവനം ചെയ്യുന്നത്. കത്തോലിക്കാ വിശ്വാസമനുസരിച്ചുള്ള നിയമമാണ് രാജ്യം പിന്തുടരുന്നത്. ഗര്‍ഭച്ഛിദ്രത്തിനായി അപേക്ഷിച്ചാല്‍ ഭൂരിപക്ഷം അപേക്ഷകളും നിരസിക്കപ്പെടുകയായിരുന്നു പതിവ്. ഇതു മൂല നിരവധി ഗര്‍ഭിണികള്‍ക്ക് ഗര്‍ഭ സംബന്ധമായ സങ്കീര്‍ണതകളില്‍ ജീവന്‍ നഷ്ടമാകുകയും ചെയ്തിട്ടുണ്ട്.

Read More

ജയ നോബി സ്വര്‍ഗ്ഗത്തിലേയ്ക്കാണ് ജനിച്ചിരിക്കുന്നത്; മാര്‍ ജോസഫ് സ്രാമ്പിക്കല്‍ 0

പ്രസ്റ്റണ്‍: കഴിഞ്ഞ ബുധനാഴ്ച്ച പ്രസ്റ്റണില്‍ നിര്യാതയായ ജയനോബിയുടെ ആത്മശാന്തിക്കായി ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഇന്നലെ വൈകീട്ട് പ്രസ്റ്റണ്‍ സെന്റ് അല്‍ഫോന്‍സാ കത്തീഡ്രലില്‍ വി. കുര്‍ബാന അര്‍പ്പിക്കുകയും ഒപ്പീസ് പ്രാര്‍ത്ഥന നടത്തുകയും ചെയ്തു.

Read More

ജയ നോബിക്ക്  യുകെ മലയാളികൾ തിങ്കളാഴ്ച അന്തിമോപചാരമർപ്പിക്കും. പുനരുദ്ധാനത്തോട്ടത്തിലേയ്ക്ക് യാത്രയാകുന്നത് പതിനഞ്ചു വർഷത്തെ സൗഹൃദം… കണ്ണീരോടെ പ്രസ്റ്റൺ. 0

പ്രസ്റ്റൺ. പ്രസ്റ്റണിൽ കഴിഞ്ഞ ബുധനാഴ്ച നിര്യാതയായ ജയ  നോബിയ്ക്ക് മെയ് 28 തിങ്കളാഴ്ച യുകെ മലയാളികൾ അന്തിമോപചാരമർപ്പിക്കും.  പ്രസ്റ്റണിലെ സെന്റ് അൽഫോൻസാ കത്തീഡ്രലിൽ ഉച്ചതിരിഞ്ഞ് രണ്ടു മണിക്ക് രൂപതാ റെക്ടർ റവ. ഫാ. വർഗീസ് പുത്തൻപുരക്കലിന്റെ  മുഖ്യകാർമികത്വത്തിൽ  വിശുദ്ധ കുർബാനയും , പരേതയുടെ ആത്മ ശാന്തിക്കായുള്ള പ്രത്യേക പ്രാർത്ഥന ശുശ്രൂഷകളും നടക്കും. തുടർന്ന് വൈകുന്നേരം അഞ്ചു മണിവരെ ജയ നോബിയുടെ ഭൗതീക ശരീരം പൊതുദർശനത്തിന് വെയ്ക്കും. ബന്ധുക്കളും , സുഹൃത്തുക്കളുമായി നൂറുകണക്കിനാളുകൾ അന്തിമോപചാരമർപ്പിയ്ക്കും. 

Read More

സ്‌കന്ദോര്‍പ്പ് വിശ്വാസികളെ ആശീര്‍വദിച്ച് മാര്‍ ജോസഫ് സ്രാമ്പിക്കല്‍; ഇടയസന്ദര്‍ശനവും ഇടവകതിരുനാളും ഭക്തി സാന്ദ്രം 0

സ്‌കന്ദോര്‍പ്പ്: സ്‌കന്ദോര്‍പ്പ് വിശ്വാസസമൂഹത്തിന് ദൈവാനുഗ്രഹത്തിന്റെ ദിവസങ്ങള്‍ സമ്മാനിച്ച് ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നടത്തിവന്ന ഇടയസന്ദര്‍ശനം പൂര്‍ത്തിയായി. കഴിഞ്ഞ ഞായറാഴ്ച്ച സ്‌കന്ദോര്‍പ്പ് സെന്റ് ബര്‍ണ്ണഭീത്ത് കത്തോലിക്കാ ദേവാലയത്തില്‍ നടന്ന ദിവ്യബലിക്ക് മുഖ്യ കാര്‍മ്മികത്വം വഹിച്ച് വചന സന്ദേശം നല്‍കി. രൂപതാധ്യക്ഷനോടപ്പം ഇടയസമൂഹം പന്തക്കുസ്താ തിരുനാളും പരി. ക്‌ന്യാമറിയത്തിന്റെയും ഭാരത വിശുദ്ധരുടെയും നാമത്തില്‍ ഇടവകനിരുനാളും സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികവും സമുചിതമായി ആഘോഷിച്ചു.

Read More