ഇടുക്കിയിലെ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയിലേക്ക്. ഹൈ അലർട്ട് പ്രഖ്യാപിച്ചു. കൂടുതൽ വെള്ളം തുറന്നു വിടേണ്ടി വന്നേക്കുമെന്ന് കെഎസ്ഇബി. മഴക്കെടുതിയില്‍ വലഞ്ഞുനില്‍ക്കുന്ന ജനങ്ങള്‍ക്കിടയിലേക്ക് കൂടുതല്‍ ജലമൊഴുക്കിവിടാനാകില്ലെന്ന് ജില്ലാഭരണകൂടം. പ്രധാനമന്ത്രി കേരളത്തിലേയ്ക്ക്. 0

സംസ്ഥാനത്തെ പ്രളയ നില ഒന്നിനൊന്ന് മോശമാകുന്നു. ഇടുക്കി ഡാമിലെ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയിലേക്ക് എത്തുന്ന സ്ഥിതിയാണ്. കനത്തമഴ തുടരുന്നതു മൂലമാണിത്. ഡാമിന്റെ പരിസരത്ത് ഹൈ അലര്‍ട്ട് പ്രഖ്യാപിച്ചു. 2402.2 അടി ജലമാണ് ഇപ്പോള്‍ ഇടുക്കി അണക്കെട്ടിലുള്ളത്. പരമാവധി സംഭവണ ശേഷി 2403 അടിയാണ്. നിലവിലെ മഴയുടെ തോത് പരിഗണിച്ചാല്‍ പരമാവധി സംഭരണ ശേഷിയിലേക്ക് വെള്ളിയാഴ്ച തന്നെ അണക്കെട്ടില്‍ വെള്ളം ഈ നിലയിലേക്ക് ഉയരുമെന്നാണ് വിലയിരുത്തല്‍.

Read More

യുകെ മലയാളികൾ കേരള ജനതയെ സഹായിക്കാൻ കൈകോർക്കുന്നു. ഓണാഘോഷം ഒഴിവാക്കി തുക നാട്ടിലേയ്ക്ക്. നിരവധി അസോസിയേഷനുകൾ ഓണാഘോഷം റദ്ദാക്കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നേരിട്ട് നല്കുന്നത് തുക അർഹതപ്പെട്ടവർക്ക് ലഭിക്കാൻ സഹായകരം. 0

കേരള ജനത പ്രളയത്തിൽ ഉഴലുമ്പോൾ അവരുടെ കണ്ണീരൊപ്പാൻ യുകെയിലെ മലയാളികൾ കൈകോർക്കുന്നു. ഓണാഘോഷം വിപുലമായി ആഘോഷിക്കുവാൻ തയ്യാറെടുത്തു കൊണ്ടിരുന്ന മലയാളികൾ മിക്കവരും ആഘോഷം ഒഴിവാക്കുകയാണ്. തങ്ങളുടെ ആഘോഷത്തിനായി ചെലവഴിക്കാൻ ഉദ്ദേശിച്ച തുക കേരളത്തിൽ സർവ്വതും നഷ്ടപ്പെട്ടവർക്കായി നല്കാൻ ഉള്ള തയ്യാറെടുപ്പുകൾ തുടങ്ങി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നേരിട്ട് സംഭാവന നല്കാനാണ് ജനങ്ങൾ കൂടുതൽ താത്പര്യം കാണിക്കുന്നത്. ഇതിനായി ഓൺലൈൻ സംവിധാനം കേരള ഗവൺമെൻറ് ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്റർനെറ്റ് കണക്ഷൻ ഉള്ളവർക്ക് വെബ്സൈറ്റ് ലിങ്ക് വഴി പണം നല്കാവുന്നതാണ്. ചെക്ക് / ഡിമാൻഡ് ഡ്രാഫ്റ്റ് വഴിയും സംഭാവന നല്കാം. ഇതിനായി തന്നിരിക്കുന്ന അഡ്രസിൽ അയച്ചാൽ മതി.

Read More

യുകെയിൽ നിന്ന് നാട്ടിൽ പോയ മലയാളി കുടുംബങ്ങളുടെ റിട്ടേൺ വൈകിയേക്കും. നെടുമ്പാശ്ശേരി എയർപോർട്ട് ആഗസ്റ്റ് 26 വരെ അടച്ചു. 0

യുകെയിൽ നിന്ന് നാട്ടിൽ പോയ മലയാളി കുടുംബങ്ങളുടെ തിരിച്ചുള്ള യാത്ര  വൈകും.  നെടുമ്പാശ്ശേരി എയർപോർട്ട് ആഗസ്റ്റ് 26 വരെ അടച്ചിടുകയാണെന്ന് സിയാൽ അധികൃതർ അറിയിച്ചു. സമ്മർ അവധിക്ക് കേരളത്തിലേയ്ക്ക് പോകാനിരുന്ന നിരവധി മലയാളി കുടുംബങ്ങളുടെ യാത്ര മുടങ്ങുകയാണ്. മാഞ്ചസ്റ്റർ എയർപോർട്ടിൽ എത്തിയ നിരവധി മലയാളി കുടുംബങ്ങളെ എയർലൈനുകൾ തിരിച്ചയച്ചു. എമിറേറ്റ്സിലും ഇത്തിഹാദിലും പോകാൻ ടിക്കറ്റ് എടുത്തിരുന്നവർക്കാണ് യാത്ര മുടങ്ങിയത്. നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളം പ്രവർത്തനം നിറുത്തി വച്ചതിനേത്തുടർന്നാണിത്.

Read More

മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി അന്തരിച്ചു. അന്ത്യം ഇന്നു വൈകുന്നേരം ഡല്‍ഹി എയിംസ് ഹോസ്പിറ്റലിൽ. 0

മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയും ബിജെപിയുടെ സമുന്നത നേതാക്കളിലൊരാളുമായ അടല്‍ ബിഹാരി വാജ്പേയി (93) അന്തരിച്ചു. ഡല്‍ഹി എയിംസ് ഹോസ്പിറ്റലിൽ  ഇന്നു വൈകുന്നേരം ആയിരുന്നു അന്ത്യം. ഏറെക്കാലമായി ആരോഗ്യസ്ഥിതി മോശമായിരുന്ന വാജ്പേയിയെ തിങ്കളാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൂത്രാശയ സംബന്ധമായ അണുബാധയുള്ളതായി ഇന്നലെ ആശുപത്രി അധികൃതര്‍ പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. അദ്ദേഹത്തിന്റെ ഇരു വൃക്കകളുടെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനം തീര്‍ത്തും മോശമായിരുന്നു. ഇന്ന് ആരോഗ്യസ്ഥിതി കൂടുതല്‍ മോശമാവുകയും മരണം സംഭവിക്കുകയുമായിരുന്നു.

Read More

കഥാകാരന്റെ കനല്‍വഴികള്‍, കാരൂര്‍ സോമന്‍ എഴുതുന്ന ആത്മകഥ, അദ്ധ്യായം 16 എന്നെ നക്സലാക്കിയ നാടകം ബോക്കാറോയില്‍ 0

അദ്ധ്യായം – 16 എന്നെ നക്‌സലാക്കിയ നാടകം ബോക്കാറോയില്‍ കട്ടിലില്‍ തളര്‍ന്നു കിടക്കുമ്പോഴും ശരീരമാകെ വേദനിച്ചു. ശരീരം പൂര്‍ണ്ണമായും രോഗത്തില്‍നിന്നു മുക്തി പ്രാപിച്ചിട്ടില്ല. കളളനെ പോകാന്‍ അനുവദിച്ചിരുന്നെങ്കില്‍ ഇതൊന്നും സംഭവിക്കത്തില്ലായിരുന്നു. അതിന്റെ അര്‍ത്ഥം ഞാനൊരു ഭീരു എന്നല്ലേ. ഈ വീട് സംരക്ഷിക്കേണ്ടത്

Read More

എ-ലെവല്‍ പരീക്ഷാഫലം ഇന്ന്; യുസിഎഎസ് ട്രാക്കില്‍ യൂണിവേഴ്‌സിറ്റി പ്രവേശനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കും; ലോഗിന്‍ ചെയ്യേണ്ടത് ഇങ്ങനെ 0

എ-ലെവല്‍ പരീക്ഷാഫലം ഇന്ന് പുറത്തുവരും. യുകെയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ് ഇന്ന്. തങ്ങളുടെ വിദ്യാഭ്യാസത്തെയും ഭാവിയെയും നിര്‍ണ്ണയിക്കുന്ന സുപ്രധാന ദിവസം കൂടിയാണ് എ-ലെവല്‍ പരീക്ഷയുടെ ഫലം പുറത്തു വരുന്ന ഈ ദിവസം. സ്‌കൂളുകളിലും കോളേജുകളിലും ഫലങ്ങള്‍ ലഭ്യമാകും. യുസിഎസ് ട്രാക്കില്‍ ലോഗിന്‍ ചെയ്താല്‍ നിങ്ങള്‍ക്ക് ഏത് യൂണിവേഴ്‌സിറ്റിയിലാണ് ഉപരിപഠനത്തിന് പ്രവേശനം ലഭിച്ചതെന്ന വിവരവും അറിയാന്‍ കഴിയും. രാവിലെ 8 മണി മുതല്‍ യുസിഎഎസ് ട്രാക്ക് ഓപ്പണ്‍ ആയിരിക്കും.

Read More

വൈക്കോല്‍ നിക്ഷേപിക്കാന്‍ ഇടമില്ല; കൃഷിസ്ഥലത്തിന്റെ അതിര്‍ത്തിയില്‍ അടുക്കിയപ്പോള്‍ പരാതിയുമായി പ്രദേശവാസികള്‍; പ്രതിസന്ധിയിലായി കര്‍ഷകന്‍ 0

വൈക്കോല്‍ നിക്ഷേപിക്കാന്‍ സ്ഥലമില്ലാത്തതിനാല്‍ കൃഷിയിടത്തിന്റെ അതിര്‍ത്തിയില്‍ അടുക്കിയ കര്‍ഷകനെതിരെ സമ്പന്നരായ പ്രദേശവാസികള്‍. ഡെര്‍ബിഷയറിലെ ഓക്ക്ക്രൂക്കിലുള്ള റിച്ചാര്‍ഡ് ബാര്‍ട്ടന്‍ എന്ന കര്‍ഷകനാണ് 30 ടണ്ണോളം വൈക്കോല്‍ തന്റെ കൃഷിയിടത്തിന്റെ അതിര്‍ത്തിയില്‍ അടുക്കിയത്. എന്നാല്‍ 5 ലക്ഷം പൗണ്ടിനു മേല്‍ മൂല്യമുള്ള പ്രോപ്പര്‍ട്ടികളാണ് ഈ അതിര്‍ത്തിയോടു ചേര്‍ന്നുള്ളത്. ബാര്‍ട്ടന്‍ തന്റെ കൃഷിയിടത്തിലെ മാലിന്യം നിക്ഷേപിക്കാന്‍ ഈ ജനവാസ മേഖല ഉപയോഗിക്കുകയാണെന്നാണ് ഈ പ്രദേശവാസികള്‍ പറയുന്നത്.

Read More

റെയില്‍വേ നിരക്കുകള്‍ വര്‍ദ്ധിക്കുന്നത് തടയാന്‍ നടപടിയെടുക്കും; വാഗ്ദാനം നല്‍കി ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി 0

റെയില്‍ നിരക്കുകള്‍ വര്‍ദ്ധിക്കുന്നത് തടയണമെന്ന നിരന്തര ആവശ്യം ഒടുവില്‍ അധികാരികളുടെ ശ്രദ്ധയില്‍. റെയില്‍വേ നിരക്കുകള്‍ വര്‍ദ്ധിക്കുന്ന പ്രവണതയ്ക്ക് തടയിടുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി ഇന്ന് പ്രഖ്യാപിക്കും. നാണയപ്പെരുപ്പ നിരക്ക് അനുസരിച്ച് റെയില്‍വേ നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുന്ന രീതിക്ക് പരിഹാരമുണ്ടാക്കുമെന്നാണ് ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി ക്രിസ് ഗ്രെയിലിംഗ് റെയില്‍ ഇന്‍ഡസ്ട്രിയിലെ യൂണിയന്‍ നേതൃത്വങ്ങള്‍ക്ക് ഉറപ്പു നല്‍കിയിരിക്കുന്നത്. അടുത്തിടെ ടൈംടേബിളുകളില്‍ കുഴപ്പങ്ങള്‍ കണ്ടെത്തിയതോടെയാണ് നിരക്കുകള്‍ വര്‍ദ്ധിക്കുന്നത് തടയണമെന്ന ആവശ്യം ശക്തമായിത്തുടങ്ങിയത്.

Read More

BREAKING NEWS… മാഞ്ചസ്റ്ററിൽ നിന്ന് കേരളത്തിലേയ്ക്ക് ഉള്ള ഫ്ളൈറ്റുകളിലെ യാത്രക്കാരെ എയർപോർട്ടിൽ നിന്ന് തിരിച്ചയച്ചു. നിരവധി മലയാളി കുടുംബങ്ങളുടെ യാത്ര മുടങ്ങി. 0

സമ്മർ അവധിക്ക് കേരളത്തിലേയ്ക്ക് പോകാനിരുന്ന നിരവധി മലയാളി കുടുംബങ്ങളുടെ യാത്ര മുടങ്ങി. മാഞ്ചസ്റ്റർ എയർപോർട്ടിൽ എത്തിയ നിരവധി മലയാളി കുടുംബങ്ങളെ എയർലൈനുകൾ തിരിച്ചയച്ചു. എമിറേറ്റ്സിലും ഇത്തിഹാദിലും പോകാൻ ടിക്കറ്റ് എടുത്തിരുന്നവർക്കാണ് യാത്ര മുടങ്ങിയത്.

Read More

പത്തനംതിട്ട ജില്ല പൂർണമായും പ്രളയത്തിൽ. രണ്ടു ഹെലികോപ്ടറുകളും 28 ബോട്ടുകളും 100 സൈനികരും രക്ഷാപ്രവർത്തനത്തിൽ. നൂറു കണക്കിനാളുകൾ രാത്രി കഴിയുന്നത് കെട്ടിടങ്ങൾക്ക് മുകളിൽ. 0

പത്തനംതിട്ട ജില്ല പൂർണമായും പ്രളയത്തിൽ മുങ്ങിയതിനെ തുടർന്ന് അടിയന്തിര രക്ഷാ പ്രവർത്തനം ആരംഭിച്ചു. രണ്ടു ഹെലികോപ്ടറുകളും 28 ബോട്ടുകളും 100 സൈനികരും രക്ഷാപ്രവർത്തനത്തിൽ നിലവിൽ പങ്കെടുക്കുന്നുണ്ട്. 23 ബോട്ടുകൾ കൂടി രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടാൻ തയ്യാറെടുപ്പുകൾ നടന്നുവരുന്നു. നൂറു കണക്കിനാളുകൾ രാത്രി കഴിയുന്നത് കെട്ടിടങ്ങൾക്ക് മുകളിൽ ആണ് ചില മേഖലകൾ പൂർണമായും ഒറ്റപ്പെട്ടിരിക്കുകയാണ്.

Read More