ആരാധകര്‍ കാത്തിരിക്കുന്നു; മാഞ്ചസ്റ്റര്‍ സിറ്റി സെഞ്ചുറി അടിക്കുമോ? ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് റെക്കോര്‍ഡ് നേട്ടത്തിനരികെ സിറ്റി 0

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് അവസാന ഘട്ടത്തില്‍ എത്തിനില്‍ക്കുമ്പോള്‍ മാഞ്ചസ്റ്റര്‍ സിറ്റി ആരാധകര്‍ ആകാംശയിലാണ്. ചാമ്പ്യന്‍ പട്ടം ഉറപ്പിച്ച ക്ലബ്ബ് പ്രീമിയര്‍ ലീഗ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പോയിന്റ് നേടുമോ എന്നതാണ് ആരാധകരെ ആവേശം കൊള്ളിക്കുന്നത്. പോയിന്റ് നിലയില്‍ സെഞ്ചുറി അടിക്കാന്‍ സിറ്റിക്ക് കഴിയും എന്നാണ് അവരുടെ പ്രതീക്ഷ.

Read More

അഭിമുഖത്തിനിടെ പൊട്ടിക്കരഞ്ഞ് ക്രിക്കറ്റ് താരം മുഹമ്മദ് ഷമി; മകളെ കണ്ടിട്ട് ദിവസങ്ങളായി 0

അഭിമുഖത്തിനിടെ പൊട്ടിക്കരഞ്ഞ് ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി. ഭാര്യയുടെ ആരോപണങ്ങളില്‍ നടപടി വാരാനിരിക്കെയാണ് താരത്തിന്റെ വികാര പ്രകടനം. ഭാര്യ ഹസിന്‍ ജഹാന്‍ കടുത്ത ആരോപണങ്ങളുമായി രംഗത്തു വന്ന സാഹചര്യത്തില്‍ ഷമിക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. അതേ സമയം തന്റെ മകള്‍ ഐറാ ഷാമിയെ കണ്ടിട്ട് പത്ത് ദിവസമായെന്നും തന്റെ കുടുംബത്തില്‍ തനിക്കുള്ള ആത്മാഭിമാനം തകര്‍ന്നുവെന്നും ചാനലിന് അഭിമുഖത്തില്‍ കണ്ണീരോടെ ഷമി പറഞ്ഞു.

Read More

കൊച്ചി ടസ്‌ക്കേഴ്‌സ് ഐപിഎല്ലിലേക്ക് തിരിച്ചുവരുമോ ? കാരണം ഇതാണ്, പ്രതീക്ഷയോടെ ആരാധകര്‍…. 0

ബിസിസിഐയുമായുള്ള കരാര്‍ ലംഘിച്ചുവെന്ന് പറഞ്ഞാണ് കൊച്ചി ടസ്‌ക്കേഴ്‌സിനെ പുറത്താക്കിയത്. 2011ല്‍ അരങ്ങേറ്റം നടത്തി ആ സീസണിന്റെ അവസാനം തന്നെ കൊച്ചിയെ പുറത്താക്കുകയായിരുന്നു. അതേസമയം, ടീമിനെ പുറത്താക്കരുതെന്ന് ബിസിസിഐയുടെ നിയമോപദേശകര്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നെങ്കിലും ശശാങ്ക് മനോഹര്‍ ടീമിനെ പുറത്താക്കണമെന്ന ഉറച്ച നിലപാടില്‍ നിന്നും മാറിയില്ല.

Read More

അന്തരിച്ച ഭൗതിക ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്‌സിനെ കളിയാക്കിയതോ ? നെയ്മറുടെ ട്വീറ്റിനെതിരെ വ്യാപക പ്രതിഷേധം 0

ജീവിതത്തിന്റെ ഭൂരിഭാഗം സമയവും വീല്‍ചെയറില്‍ ജീവിച്ച ഹോക്കിങ്‌സിനെ കളിയാക്കുന്ന തരത്തിലുള്ളൊരു ചിത്രമാണ് നെയ്മര്‍ ഉപയോഗിച്ചിരിക്കുന്നത്. പരുക്ക് മൂലം ചികിത്സയില്‍ കഴിയുന്ന നെയ്മറും വീല്‍ചെയറിന്റെ സഹായത്തോടെയാണ് ഇപ്പോള്‍ സഞ്ചരിക്കുന്നത്. പരുക്കിനെ തുടര്‍ന്ന് നെയ്മര്‍ വീല്‍ചെയറിലാണ് സഞ്ചരിക്കുന്നത് എന്ന് വ്യക്തമായെങ്കിലും അനവസരത്തിലാണ് താരത്തിന്റെ ഈ ട്വീറ്റ് എന്നാണ് ജനങ്ങളുടെ അഭിപ്രായം. നെയ്മറിന്റെ ട്വീറ്റിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

Read More

ഹസിന് മുന്‍ഭര്‍ത്താവും കുട്ടികളുമുണ്ടെന്ന കാര്യം തനിക്കറിയില്ലായിരുന്നു; ഭാര്യക്കെതിരെ ആരോപണങ്ങളുമായി മുഹമ്മദ് ഷമി 0

തനിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച ഭാര്യക്കെതിരെ പ്രത്യാക്രമണവുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി. മുന്‍ ഭര്‍ത്താവും രണ്ട് മക്കളുമുണ്ടെന്ന കാര്യം ഹസിന്‍ ജഹാന്‍ തന്നില്‍ നിന്ന് മറച്ചുവെച്ചതായി ഷമി ആരോപിച്ചു. ഇക്കാര്യത്തില്‍ ഹസിന്‍ തന്നോട് കളവു പറയുകയായിരുന്നെന്നും ഷമി പറയുന്നു.

Read More

ഐപിഎല്ലില്‍ നിന്നും പുറത്താക്കിയ കൊച്ചി ടസ്‌കേഴ്‌സിന് ബിസിസിഐ 550 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി 0

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്നും പുറത്താക്കിയ കൊച്ചി ടസ്‌കേഴ്‌സിന് ബി.സി.സി.ഐ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി വിധി. ഐപിഎല്ലിലെ ഒരു സീസണ്‍ മാത്രമാണ് കേരളാ ടീമിന് കളിക്കാന്‍ കഴിഞ്ഞത്. ബാങ്ക് ഗ്യാരണ്ടി നല്‍കിയില്ലെന്ന കാരണം ചൂണ്ടികാട്ടി ബിസിസിഐ ടീമിനെ പുറത്താക്കുകയായിരുന്നു.

Read More

യു.ബി.സി ഗ്ലാസ്ഗോയുടെ ഓള്‍ യു.കെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന് ആവേശകരമായ പരിസമാപ്തി; മുപ്പതോളം ടീമുകളെ പിന്തള്ളി വിനോദ്-ടോണി സഖ്യം ഒന്നാം സ്ഥാനം കരസ്ഥമാക്കി 0

ജോ ഇഞ്ചനാട്ടില്‍ യു.കെയിലെ മികച്ച ബാഡ്മിന്റണ്‍ ടൂര്‍ണമെന്റുകളില്‍ ഒന്നായ യുണൈറ്റഡ് ബാഡ്മിന്റണ്‍ ക്ലബ് ഗ്ലാസ്ഗോയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട ഓള്‍ യു.കെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ വിനോദ്-ടോണി സഖ്യം ഒന്നാം സ്ഥാനം കരസ്ഥമാക്കി. യു.കെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള മുപ്പതോളം ടീമുകളെ പിന്തള്ളിയാണ് യു.ബി.സിയുടെ

Read More

ഇന്ത്യൻ താരം മുഹമ്മദ് ഷമിക്കു പിന്തുണയുമായി സാക്ഷാൽ ധോണി രംഗത്ത്; ഷമിക്ക് ഭാര്യയേയും രാജ്യത്തേയും ചതിക്കാന്‍ പറ്റില്ല….. 0

അതേസമയം, മുഹമ്മദ് ഷമിയെക്കെതിരായ ആരോപണം ശക്തമാക്കിയിരിക്കുകയാണ് ഭാര്യ ഹസിന്‍ ജഹാന്‍. ഷമിയുടെ രണ്ടാമത്തെ ഫോണ്‍ താന്‍ കണ്ടെത്തിയില്ലായിരുന്നുവെങ്കില്‍ ഷമി ഉത്തര്‍പ്രദേശിലേക്ക് മടങ്ങി പോവുകയും തനുമായുള്ള ബന്ധം വേര്‍പ്പെടുത്തുകയും ചെയ്യുമായിരുന്നുവെന്ന് ഹസിന്‍ കൊല്‍ക്കത്തയില്‍ മാധ്യമങ്ങളോട് സംസാരിക്കവെ വ്യക്തമാക്കി.

Read More

അറസ്റ്റുണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയെ കാണാനില്ല; ഒളിവില്‍ പോയതാണെന്ന് സംശയം 0

അറസ്റ്റുണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഷമിയെ കാണാനില്ല. കഴിഞ്ഞ ദിവസം രാത്രിയാണ് അവസാനമായി ഷമിയുമായി ബന്ധപ്പെടാന്‍ സാധിച്ചെതെന്ന് ബന്ധുക്കള്‍ പറയുന്നു. പിന്നീട് ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹത്തിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആണ്. നിലവില്‍ ഷമിയെ കാണാനില്ലെന്നാണ് അദ്ദേഹത്തോട് അടുത്തു നില്‍ക്കുന്ന കേന്ദ്രങ്ങള്‍ നല്‍കുന്ന റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് പരാതികളൊന്നും ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടില്ല. വരും സമയങ്ങളില്‍ വിവരമൊന്നും ലഭിച്ചില്ലെങ്കില്‍ ബന്ധുക്കള്‍ പോലീസിന്റെ സഹായം തേടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

Read More

ഇംഗ്ലണ്ട് ലോകകപ്പ് ബഹിഷ്‌കരിക്കുമോ….? വിഷവാതകമേറ്റ ഇന്റലിജന്‍സ് ഉദ്യോഗസ്ഥനും മകളും ഗുരുതരാവസ്ഥയിൽ തുടരുന്നു; ലോകകപ്പ് ബഹിഷ്‌കരിച്ചാൽ ടീമിന് വിലക്കേർപ്പെടുത്താൻ ഫിഫയും….. 0

ബ്രിട്ടന്റെ ഏജന്റായി പ്രവര്‍ത്തിച്ചരുന്ന റഷ്യന്‍ സൈനിക ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍ സെര്‍ജി സ്‌കരിപലിനേയും മകളേയും അബോധാവസ്ഥയില്‍ വഴിയരികില്‍ നിന്ന് കണ്ടെത്തിയിരുന്നു. വിഷവാതകമേറ്റാണ് ഇരുവരും ഗുരുതരാവസ്ഥയിലായത്. ഇംഗ്ലണ്ടില്‍ സ്ഥിരതാമസമാക്കിയ ഇവര്‍ റഷ്യയില്‍ നിന്ന് മടങ്ങിവരുന്നവഴിയാണ് സംഭവം. കഴിഞ്ഞ ഞായറാഴ്ച നടന്ന ഈ സംഭവത്തിന് പിന്നില്‍ റഷ്യയാണെന്നാണ് ആരോപണം. സംഭവത്തെത്തുടര്‍ന്ന് മറ്റ് 21 പേരും ചികിത്സ തേടിയിരുന്നു.

Read More