എഴുപതു കോടി രൂപ ചെലവില്‍ യുകെയിൽ നിർമ്മിച്ച പ്രിയവാര്യർ ചിത്രം….  ഗ്ലാമറിന്റെ അതിപ്രസരവുമായി ശ്രീദേവി ബംഗ്ലാവ്

January 13 21:10 2019 Print This Article

അഡാര്‍ ലൗ എന്ന ചിത്രത്തിലെ ഗാനരംഗത്തിലെ കണ്ണിലിറുക്കലിലൂടെ ലോകത്തിന്റെ മനംകവര്‍ന്ന പ്രിയാവാര്യര്‍ ബോളിവുഡിലേക്കെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ആദ്യചിത്രമായ ഡാര്‍ ലൗ ഇനിയും റിലീസായിട്ടില്ലെങ്കിലും ബോളിവുഡിലെ അരങ്ങേറ്റം ഗംഭീരമാക്കിയിരിക്കുകയാണ് പ്രിയ. പ്രിയ വാര്യര്‍ നായികയായി എത്തുന്ന ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രത്തിന്റെ ടീസര്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് മലയാളി. ഇത് നമ്മുടെ പ്രിയയോ എന്നാണ് പലരും ചോദിക്കുന്നത്. ലഹരി നുണഞ്ഞും, പുക വലിച്ചും ഗ്ലാമറസായാണ് താരം ചിത്രത്തില്‍ എത്തുന്നത്. എഴുപതു കോടി രൂപ ചെലവില്‍ പൂര്‍ണമായും യുകെയിലാണ് ചിത്രീകരിക്കുന്നത്.

അതീവ ഗ്ലാമറസായുള്ള മേക്കോവറില്‍ നല്ല സ്‌റ്റൈലന്‍ പ്രകടനവുമായാണ് പ്രിയാ വാരിയർ എത്തിയിരിക്കുന്നത്. ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രം മലയാളിയായ പ്രശാന്ത് മാമ്പുള്ളിയാണ് സംവിധാനം ചെയ്യുന്നത്. നായകനാരെന്ന് ഇതുവരെ പുറത്തു വന്നിട്ടില്ല.വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles