വ​​ന്ദേ​​ഭാ​​ര​​ത് ദൗ​​ത്യ​​ത്തി​​ൽ ഇ​​ന്ന​​ലെ പു​​ല​​ർ​​ച്ചെ ദു​​ബാ​​യി​​യി​​ൽ​​നി​​ന്നു കൊ​​ച്ചി​​യി​​ലെ​​ത്തി​​യ എ​​യ​​ർ ഇ​​ന്ത്യ വി​​മാ​​ന​​ത്തി​​ലെ 181 യാ​​ത്ര​​ക്കാ​​രി​​ൽ 75 പേ​​ർ ഗ​​ർ​​ഭി​​ണി​​ക​​ൾ. ഇ​​തി​​ൽ 35 ആ​​ഴ്ച ഗ​​ർ​​ഭ​​സ്ഥ​​രാ​​യ സ്ത്രീ​​ക​​ളും ഉ​​ൾ​​പ്പെ​​ട്ടി​​രു​​ന്നു.

75 പേ​​രും 32 ആ​​ഴ്ച തി​​ക​​ഞ്ഞ​​വ​​രാ​​യി​​രു​​ന്നു എ​​ന്ന​​തും മ​​റ്റൊ​​രു വി​​ശേ​​ഷം. പൂ​​ർ​​ണ ഗ​​ർ​​ഭി​​ണി​​ക​​ളെ വി​​മാ​​ന​​ങ്ങ​​ളി​​ൽ അ​​നു​​വ​​ദി​​ക്കു​​ന്ന​​തി​​ൽ മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ളു​​ണ്ടാ​​യി​​രി​​ക്കെ​​യാ​​ണ് ഇ​​ത്ത​​ര​​ത്തി​​ൽ അ​​പൂ​​ർ​​വ ഇ​​ള​​വു ന​​ൽ​​കി​​യ​​ത്.  ശ​​നി​​യാ​​ഴ്ച അ​​ർ​​ധ​​രാ​​ത്രി കൊ​​ച്ചി​​യി​​ലേ​​ക്കു വ​​ന്ന വി​​മാ​​ന​​ത്തി​​ൽ പ്ര​​ത്യേ​​ക സാ​​ഹ​​ച​​ര്യം മു​​ൻ​​നി​​ർ​​ത്തി ര​​ണ്ടു ഡോ​​ക്ട​​ർ​​മാ​​രെ​​യും ര​​ണ്ടു ന​​ഴ്സു​​മാ​​രെ​​യും ക​​രു​​തി​​യി​​രു​​ന്നു.

ഗ​​ർ​​ഭി​​ണി​​ക​​ൾ​​ക്കു പു​​റ​​മെ 35 രോ​​ഗി​​ക​​ളും കു​​ട്ടി​​ക​​ളും ഉ​​ൾ​​പ്പെ​​ട്ടി​​രു​​ന്നു. രോ​​ഗി​​ക​​ളി​​ൽ 28 പേ​​ർ ഗു​​രു​​ത​​രാ​​വ​​സ്ഥ​​യി​​ലു​​ള്ള​​വ​​രാ​​യി​​രു​​ന്നു. ഗ​​ൾ​​ഫി​​ൽ​​നി​ന്നു കേ​​ര​​ള​​ത്തി​​ലേ​​ക്ക് ഇ​​തോ​​ട​​കം ന​​ട​​ത്തി​​യ 20 പ്ര​​ത്യേ​​ക വി​​മാ​​ന സ​​ർ​​വീ​​സു​​ക​​ളി​​ൽ ഗ​​ർ​​ഭി​​ണി​​ക​​ൾ​​ക്കു മു​​ൻ​​ഗ​​ണ​​ന ന​​ൽ​​കി​​യി​​രു​​ന്നു. ദു​​ബാ​​യി​​യി​​ൽ​​നി​​ന്നു​​മാ​​ത്രം ഒ​​രാ​​ഴ്ച​​യ്ക്കു​​ള്ളി​​ൽ 190 ഗ​​ർ​​ഭി​​ണി​​ക​​ളെ കൊ​​ച്ചി​​യി​​ൽ എ​​ത്തി​​ച്ചു. 13നു ​​വ​​ന്ന ആ​​ദ്യ​​വി​​മാ​​ന യാ​​ത്ര​​ക്കാ​​രി​​ൽ 49 പേ​​ർ ഗ​​ർ​​ഭി​​ണി​​ക​​ളാ​​യി​​രു​​ന്നു.

കേ​​ര​​ള​​ത്തി​​ലെ​​ത്തി​​യ​​ശേ​​ഷം ആ​​റു പേ​​ർ വി​​വി​​ധ ആ​​ശു​​പ​​ത്രി​​ക​​ളി​​ൽ കു​​ഞ്ഞു​​ങ്ങ​​ൾ​​ക്കു ജ​ന്മം ന​​ൽ​​കി. ഗു​​രു​​ത​​രാ​​വ​​സ്ഥ​​യ​​ലു​​ള്ള 398 രോ​​ഗി​​ക​​ളെ​​യും എ​​യ​​ർ ഇ​​ന്ത്യ ഒ​​ന്നാം ഘ​​ട്ട​​ത്തി​​ൽ കൊ​​ച്ചി​​യി​​ലെ​​ത്തി​​ച്ചു.  എ​​യ​​ർ ഇ​​ന്ത്യ ഇ​​തുവ​​രെ ന​​ട​​ത്തി​​യ ഗ​​ൾ​​ഫ് പ​​റ​​ക്ക​​ലു​​ക​​ളി​​ൽ 75 ഗ​​ർ​​ഭി​​ണി​​ക​​ൾ ഉ​​ൾ​​പ്പെ​​ടു​​ത്തു​​ന്ന​​ത് ഇതാദ്യമായാ​​ണ്. എ​​യ​​ർ ഇ​​ന്ത്യ​​യു​​ടെ ദൗ​​ത്യ പാ​​ക്കേ​​ജ് ര​​ണ്ടാം​​ഘ​​ട്ട​​ത്തി​​ൽ 40 രാ​​ജ്യ​​ങ്ങ​​ളി​​ൽ​​നി​​ന്ന് 149 സ്പെ​​ഷ​​ൽ വി​​മാ​​ന​​ങ്ങ​​ളാ​​ണ് ഇ​​ന്ത്യ​​യി​​ലെ​​ത്തു​​ക.