സാത്താന്‍ സേവയും ദുർമന്ത്രവാദവും…! നക്ഷത്ര ചിഹ്നം പതിച്ച മൃഗങ്ങൾ ശരീരത്തിൽ ചോരവാർന്നു മരിച്ചനിലയിൽ; ഹാം‌ഷെയറിലെ ന്യൂ ഫോറസ്റ്റ് വന്യജീവി സങ്കേത പരിസരവാസികൾ ഭീതിയിൽ

സാത്താന്‍ സേവയും ദുർമന്ത്രവാദവും…! നക്ഷത്ര ചിഹ്നം പതിച്ച മൃഗങ്ങൾ ശരീരത്തിൽ ചോരവാർന്നു മരിച്ചനിലയിൽ; ഹാം‌ഷെയറിലെ ന്യൂ ഫോറസ്റ്റ് വന്യജീവി സങ്കേത പരിസരവാസികൾ ഭീതിയിൽ
November 29 13:19 2019 Print This Article

ബ്രിക്സ് പോലെ രാഷ്ട്രീയ പ്രശ്ങ്ങളിൽ അലയുകയാണെങ്കിലും പുരോഗതിയില്‍ മുന്നിൽ നില്‍ക്കുന്ന രാജ്യങ്ങളിലൊന്നാണ് ബ്രിട്ടൻ. പക്ഷേ ഇതിനിടയിലും അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും ബ്രിട്ടനില്‍ ഇപ്പോഴും ഇടമുണ്ട്. എട്ട് ദശാബ്ദങ്ങള്‍ക്കു മുന്‍പ് വരെ ദുര്‍മന്ത്രവാദികള്‍ സ്ഥിരമായി സാത്താന്‍ സേവ നടത്തിയിരുന്ന പ്രദേശങ്ങള്‍ പോലും ബ്രിട്ടനിലുണ്ട്. ഇത്തരം ഒരു പ്രദേശത്താണ് ഇപ്പോള്‍ വീണ്ടും സാത്താന്‍ സേവയുടെ ലക്ഷണങ്ങള്‍ കാണാന്‍ തുടങ്ങിയിരിക്കുന്നത്. ബ്രിട്ടനിലെ ന്യൂ ഫോറസ്റ്റ് വന്യജീവി സങ്കേതത്തിനോടു ചേര്‍ന്നുള്ള പ്രദേശത്തെ ഗ്രാമവാസികളില്‍ പലരും ഇക്കാരണം കൊണ്ട് തന്നെ ഭീതിയിലുമാണ്.

സാത്താന്‍ സേവയ്ക്ക് ഒരു കാലത്ത് കുപ്രസിദ്ധമായിരുന്ന മേഖലയായിരുന്നു ന്യൂ ഫോറസ്റ്റ് വന്യജീവി സങ്കേതം. അതേസമയം സാത്താന്‍ സേവ എന്നത് ആധുനിക മതപുരോഹിതന്‍മാര്‍ നല്‍കിയ പേരാണെന്നും ചെയ്തു വന്നിരുന്നത് പരമ്പരാഗത രീതിയിലുള്ള ആരാധനയമാണെന്നും വാദിക്കുന്നവരുമുണ്ട്. ഏതായാലും ഇത്തരം ആരാധനയുമായി ബന്ധപ്പെട്ട് കണ്ടു വന്നിരുന്ന ചില സംഭവങ്ങള്‍ വീണ്ടും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതാണ് പുതിയ ചര്‍ച്ചകള്‍ക്കു വഴിവച്ചിരിക്കുന്നത്.ഹാം‌ഷെയറിലെ ന്യൂ ഫോറസ്റ്റ് നാഷണൽ പാർക്കിലും പരിസരത്തും വെറും അഞ്ച് ദിവസത്തിനുള്ളിൽ മൃഗങ്ങളെ ചത്ത നിലയിൽ കണ്ടെത്തി.

ഈ മേഖലയിൽ പല മൃഗങ്ങളെയും കുത്തേറ്റു ചോര വാര്‍ന്നു ചത്ത നിലയില്‍ കണ്ടെത്തിയതാണ് സംശയങ്ങള്‍ക്കു തുടക്കമിട്ടത്. കൂടാതെ ഇത്തരത്തില്‍ ചത്ത ജീവികളുടെ ശരീരത്തില്‍ പല രീതിയിലുള്ള ചിഹ്നങ്ങളും കണ്ടെത്തിയിരുന്നു. നക്ഷത്രം പോലുള്ള സാത്താന്‍ സേവക്കാര്‍ ഉപയോഗിക്കുന്ന ചിഹ്നങ്ങളാണ് മരിച്ച ജീവികളുടെ ശരീരത്തില്‍ വരച്ചു വച്ചിരിക്കുന്നതായി കണ്ടെത്തിയത്. സാത്താന്‍ സേവക്കാര്‍ കൊന്നതെന്നു കരുതുന്ന ജീവികളില്‍ അണ്ണാനും, മുയലും പക്ഷികളും മുതല്‍ ചെമ്മരിയാടുകള്‍ വരെ ഉള്‍പ്പെടുന്നു. അതിൽ മൂന്നെണ്ണം ബ്രാംഷോ ഗ്രാമത്തിലാണ് നടന്നത്.സാത്താനിക് ഗ്രാഫിറ്റിയിൽ ഒരു പള്ളി മൂടിയിരുന്നു, സെന്റ് പീറ്റേഴ്സിലെ സിവിൽ ഇടവകയിലെ പള്ളിയുടെ വാതിലിൽ തലതിരിഞ്ഞ കുരിശും വാതിലിൽ സ്പ്രേ ചെയ്ത 666 നമ്പറുകൾ ഉൾപ്പെടെ ചുരണ്ടിയതായി റെവറന്റ് ഡേവിഡ് ബേക്കണിനോട് പറഞ്ഞു. കുരിശും പെന്റഗ്രാമും ഉപയോഗിച്ച് ചത്ത നിലയിൽ കണ്ടെത്തി മാർഗങ്ങളിൽ , മാന്ത്രികതയുമായി ബന്ധപ്പെട്ട ചിഹ്നം, അതിന്റെ ശരീരത്തിൽ പെയിന്റ് സ്പ്രേ ചെയ്തിരിക്കുന്നു

ഈ വിഷയത്തില്‍ ഏതായാലും പൊലീസ് അന്വേഷണം നടത്തി വരികയാണ്. രണ്ട് സാധ്യതകളാണ് ഈ സംഭവത്തില്‍ അവര്‍ കാണുന്നത്. ഒന്ന് ഏതോ ഒരു സംഘത്തിന്‍റെ തമാശയ്ക്ക് വേണ്ടിയുള്ള പ്രവര്‍ത്തി. അല്ലെങ്കില്‍ മിക്കവരും കരുതുന്നതു പോലെ സാത്താന്‍ സേവക്കാര്‍ വീണ്ടും സജീവമായതിന്‍റെ ലക്ഷണം. തമാശയ്ക്കു വേണ്ടിയുള്ളതാണെങ്കില്‍ ഒന്നോ രണ്ടോ ജീവികളുടെ കൊലപാതകത്തില്‍ അത് അവസാനിച്ചേനെ എന്നിവര്‍ കരുതുന്നു. അതുകൊണ്ട് തന്നെ സാത്താന്‍ സേവയ്ക്കാണ് പോലീസും കൂടുതല്‍ സാധ്യത കല്‍പിച്ചിരിക്കുന്നത്.

സാത്താന്‍ സേവ ശിക്ഷാര്‍ഹമാക്കാനുള്ള വകുപ്പ് ബ്രിട്ടനിലില്ല. ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാന്‍ ബ്രിട്ടിഷ് നിയമം ഓരോ പൗരനനെയും അനുവദിക്കുന്നുണ്ട്. എന്നാല്‍ ജീവനുള്ള ഏതിനെയും ആചാരത്തിന്‍റെ പേരില്‍ ബലി കൊടുക്കുന്നത് ബ്രിട്ടിഷ് നിയമപ്രകാരം കുറ്റകൃത്യമാണ്. ഇതാണ് ജീവികളെ കൊന്നത് കുറ്റകൃത്യമാക്കി മാറ്റുന്നതും. ഏതായാലും പൊലീസ് ഉടനെ കുറ്റവാളികളെ കണ്ടെത്തുമെന്നും അതോടെ ആശങ്ക അവസാനിക്കുമെന്നുമാണ് ന്യൂ ഫോറസ്റ്റിനു സമീപമുള്ള ഗ്രാമവാസികളുടെ പ്രതീക്ഷ.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles