പുകവലിയെക്കുറിച്ച് യൂണിവേഴ്സിറ്റി കോളേജ് ഓഫ് ലണ്ടൻെറ പഠനം ശ്രദ്ധേയമാകുന്നു. ഉപേക്ഷിച്ചാലും ദോഷങ്ങൾ പിന്തുടരും.

പുകവലിയെക്കുറിച്ച് യൂണിവേഴ്സിറ്റി കോളേജ് ഓഫ് ലണ്ടൻെറ  പഠനം ശ്രദ്ധേയമാകുന്നു. ഉപേക്ഷിച്ചാലും ദോഷങ്ങൾ പിന്തുടരും.
January 06 04:00 2020 Print This Article

കൃഷ്ണപ്രസാദ്‌ ആർ , മലയാളം യുകെ ന്യൂസ് ടീം 

പുകവലി ആരോഗ്യത്തിന് ഹാനികരം എന്നതിനെ ഇരുത്തിയുറപ്പിക്കുന്ന കണ്ടെത്തലുമായി എത്തിയിരിക്കുകയാണ് യൂണിവേഴ്സിറ്റി കോളേജ് ഓഫ് ലണ്ടൻ (UCL) ഒരു പറ്റം ഗവേഷകർ.പുകവലിക്കുന്നവരും വലിച്ചിരുന്നവരുമായ ആളുകൾ ജീവിതത്തിൽ ഇതുവരെ പുകവലിക്കാത്തവരെക്കാൾ വേദനയനുഭവിക്കുന്നു എന്നതാണ് കണ്ടെത്തൽ.യു‌സി‌എൽ നടത്തിയ 220,000 ൽ അധികം ആളുകളിൽ നിന്നുള്ള ഡാറ്റയുടെ വിശകലനത്തെ അടിസ്ഥാനമാക്കിയാണ് കണ്ടെത്തലുകൾ.

ജീവിതത്തിൽ ഇതുവരെ പുകവലിക്കാത്തവരെയും , പുകവലി ഉപേക്ഷിച്ചവരെയും , ഇപ്പോളും തുടരുന്നവരെയും ഒന്നിച്ചാണ് വിവരങ്ങൾ ശേഖരിച്ചത്. അതിന്റെ അടിസ്ഥാനത്തിലാണ് പുകവലി ശരീരത്തിന് അധികവേദന സമ്മാനിക്കുന്നുവെന്ന വസ്തുതയിലെത്തിയത്. ഒരു നിമിഷത്തെ സുഖത്തിനായി പുകവലിച്ചുതള്ളുമ്പോൾ ജീവിതം മുഴുവൻ വേദനയനുഭവിക്കാനുള്ള സാധ്യതകൾക്ക് വഴി തുറക്കുകയാണ് . പുകവലിമൂലം ശരീരത്തിൽ വിഷാംശം കടക്കുകയും പിന്നീട് അത് ശരീരത്തിന് ദോഷമായി ബാധിക്കുന്നതുമാകാം വേദനയനുഭവപ്പെടാനുള്ള കാരണം എന്നാണ് ശാസ്ത്രലോകം കരുതുന്നത്. പുകവലി ദോഷമായ ശീലമാണെന്നു എല്ലാവർക്കുമറിയാവുന്ന വസ്തുതതന്നെയാണ് അതിനാൽ ഇത് വലിയ ഞെട്ടൽ ഉളവാക്കുന്ന ഒന്നല്ല എന്നാണ് പുകവലി വിരുദ്ധ സംഘമായ ആഷിന്റെ അഭിപ്രായം.

എന്നാൽ പുകവലിയെ വേദനയുടെ കാരണമായി കാണാൻ സാധിക്കില്ല എന്നൊരഭിപ്രായവും ഉയർന്നുവന്നിട്ടുണ്ട്, മറിച്ച് അതൊരു രോഗലക്ഷണമായി കണക്കാക്കാം എന്ന വാദവും ശക്തമാണ്. അതിവേദന അനുഭവിക്കുന്ന ആളുകൾ പുകവലിയിലേക്ക് തിരിയാനുള്ള സാധ്യതയും കൂടുതലാണ്. എന്നിരുന്നാലും പുകവലി ഒരു നല്ല ശീലമാണെന്ന് ആർക്കും അഭിപ്രായമില്ലാത്തസ്ഥിതിക്ക് എത്രയും വേഗം ഉപേക്ഷിച്ചാൽ അത്രയും നല്ലത്.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles