ശാശ്വതീകാനന്ദയുടെ മരണത്തിലെ ദുരൂഹതകള്‍…..! വെള്ളാപ്പള്ളിയെ എസ്എന്‍ഡിപിയില്‍ നിന്ന് പുറത്താക്കും; അച്ഛനും മകനും ജയിലിലേക്ക്, നിര്‍ണായക വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്ന് സുഭാഷ് വാസു

ശാശ്വതീകാനന്ദയുടെ മരണത്തിലെ ദുരൂഹതകള്‍…..! വെള്ളാപ്പള്ളിയെ എസ്എന്‍ഡിപിയില്‍ നിന്ന് പുറത്താക്കും; അച്ഛനും മകനും ജയിലിലേക്ക്, നിര്‍ണായക വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്ന് സുഭാഷ് വാസു
January 27 09:48 2020 Print This Article

വെള്ളാപ്പള്ളി നടേശനെ എസ്എന്‍ഡിപിയില്‍ നിന്നും പുറത്താക്കുമെന്ന് ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന സുഭാഷ്‌വാസു. തട്ടിപ്പിന് ബിഡിജെഎസിനെ ഉപയോഗിച്ചുവെന്നാണ് ആരോപണം. തുഷാറിനെ പുറത്താക്കാന്‍ ബിജെപിക്ക് കത്തുനല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

90 ദിവസത്തിനുള്ളില്‍ അച്ഛനെയും മകനെയും പുറത്താക്കി ജയില്‍ അടയ്ക്കുമെന്ന് സുഭാഷ് വാസു പറയുന്നു. ശാശ്വതീകാനന്ദയുടെ മരണത്തിലെ ദുരൂഹതകള്‍ പുറത്തുകൊണ്ടുവരുന്ന തെളിവുകള്‍ ഫെബ്രവരി ആറാം തീയതി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തിലൂടെ പുറത്തുവിടുമെന്ന് സുഭാഷ് വാസു വ്യക്തമാക്കുന്നു.

ടിപി സെന്‍കുമാര്‍ താന്‍ നയിക്കുന്ന ബിഡിജെഎസില്‍ ചേരുന്നതായിരിക്കും. വെള്ളാപ്പള്ളി കുടുംബത്തിന്റെ തട്ടിപ്പുകള്‍ മറച്ചുവയ്ക്കാനാണ് ബിഡിജെഎസിനെ ഉപയോഗിക്കുന്നതെന്നും സുഭാഷ് വാസു ആരോപിച്ചു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles