ശ്വേതാ മേനോന്റെ 2012ൽ പുറത്തിറങ്ങിയ ചിത്രം ‘പറുദീസ’യുടെ ഇംഗ്ലീഷ് പതിപ്പ് ‘പാരഡൈസ്’ യൂട്യൂബിൽ കണ്ടത് 10 ലക്ഷം വിദേശികൾ; മികച്ച പ്രതികരണവുമായി യുട്യൂബിൽ വൈറൽ

ശ്വേതാ മേനോന്റെ 2012ൽ പുറത്തിറങ്ങിയ ചിത്രം ‘പറുദീസ’യുടെ ഇംഗ്ലീഷ് പതിപ്പ് ‘പാരഡൈസ്’ യൂട്യൂബിൽ  കണ്ടത് 10 ലക്ഷം വിദേശികൾ;  മികച്ച പ്രതികരണവുമായി യുട്യൂബിൽ വൈറൽ
December 16 07:11 2019 Print This Article

ശ്രീനിവാസൻ നായകനായി ശരത്തിന്റെ സംവിധാനത്തിൽ 2012 ഒക്ടോബർ 26-ന് പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് പറുദീസ. തമ്പി ആന്റണി, ജഗതി ശ്രീകുമാർ, ശ്വേത മേനോൻ, ഇന്ദ്രൻസ്, ജയ‹ഷ്ണൻ, കൃഷ്ണ പ്രസാദ്, ടോം ജേക്കബ്, നന്ദു, ലക്ഷ്മി മേനോൻ അംബികാമോഹൻ, വിഷ്ണുപ്രിയ, തൊടുപുഴ വാസന്തി എന്നിവർ ഇതിലെ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. മേലുകാവിലും ഈരാറ്റുപേട്ടയിലുമാണ് ചിത്രീകരിച്ചിരിക്കുന്നത്. ഒ.എൻ.വി. കുറുപ്പ് രചിച്ച ഗാനങ്ങൾക്ക് ഔസേപ്പച്ചനും ഐസക് തോമസ് കൊട്ടുകപ്പള്ളിയുമാണ് സംഗീതം നൽകിയിരിക്കുന്നത്. കായൽ ഫിലിംസ് നിർമിച്ച ചിത്രം രമ്യാ മൂവിസ് വിതരണം ചെയ്തിരിക്കുന്നു. മതപുരോഹിതന്മാരുടെ എതിർപ്പിനെത്തുടർന്ന് ചിത്രത്തിന്റെ റിലീസിങ് വൈകിയിരുന്നു.

ചിത്രത്തിന്റെ യൂട്യൂബിൽ ഉള്ള ഇംഗ്ലീഷ് വേർഷനാണ് ഇപ്പോൾ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. നദി തെക്കേക്ക് ആണ് സബ്ടൈറ്റിൽ ചെയ്തിരിക്കുന്നത്. ചിത്രം ഇതുവരെ കണ്ടത് അഞ്ച് ലക്ഷത്തിനു മുകളിൽ ആളുകളാണ്. പാരഡൈസ് എന്നാണ് സിനിമയുടെ ഇംഗ്ലിഷ് പതിപ്പിനു നൽകിയിരിക്കുന്ന പേര്. മികച്ച പ്രതികരണമാണ് ചിത്രത്തിനു ലഭിക്കുന്നതും. വിദേശികളാണ് ചിത്രം കണ്ട ശേഷം യുട്യൂബിൽ പ്രതികരണവുമായി എത്തുന്നത്. 2013-ലെ മെക്സിക്കോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച തിരക്കഥയ്ക്കുള്ള രാജ്യാന്തര പുരസ്കാരം, 2013-ലെ ആംസ്റ്റർഡാം ചലച്ചിത്രമേളയിൽ എഡിറ്റിങ്ങിനുള്ള പുരസ്കാരം എന്നിവ ചിത്രം നേടിയിട്ടുണ്ട്.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles