സുപ്രീം കോടതിയിലെ ജഡ്ജിമാർക്ക് പന്നിപ്പനി . അടിയന്തിര യോഗം വിളിച്ച് ചീഫ് ജസ്റ്റിസ്. കോടതിയിലെ ജഡ്ജിമാര്‍ക്കും അഭിഭാഷകര്‍ക്കും പ്രതിരോധ മരുന്ന് ലഭ്യമാക്കും

സുപ്രീം കോടതിയിലെ ജഡ്ജിമാർക്ക് പന്നിപ്പനി . അടിയന്തിര യോഗം വിളിച്ച്   ചീഫ് ജസ്റ്റിസ്.  കോടതിയിലെ ജഡ്ജിമാര്‍ക്കും അഭിഭാഷകര്‍ക്കും   പ്രതിരോധ മരുന്ന് ലഭ്യമാക്കും
February 25 13:17 2020 Print This Article

ന്യൂഡല്‍ഹി: സുപ്രീം കോടതിയിലെ ആറ് ജഡ്ജിമാര്‍ക്ക് എച്ച് 1 എന്‍ 1 സ്ഥിരീകരിച്ചു. ജഡ‌്ജിമാരായ മോഹന ശാന്തന ഗൗഡര്‍, എ.എസ്. ബൊപ്പണ്ണ, ആര്‍. ഭാനുമതി, അബ്ദുള്‍ നസീര്‍, സഞ്ജീവ് ഖന്ന, ഇന്ദിര ബാനര്‍ജി എന്നിവര്‍ക്കാണ് എച്ച് 1 എന്‍ 1 പനി ബാധിച്ചത്. ഇതുസംബന്ധിച്ച് ചീഫ് ജസ്റ്റിസ് യോഗം വിളിച്ചുചേർത്തു. ആറ് ജഡ്ജിമാർക്ക് എച്ച് 1 എൻ 1 വൈറസ് ബാധിച്ചതിനാൽ പരിഹാര നടപടികൾ സ്വീകരിക്കാൻ എല്ലാ ജഡ്ജിമാരും ചീഫ്ജസ്റ്റിസ് എസ് എ ബോബ്ഡെയുമായി കൂടിക്കാഴ്ച നടത്തിയെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അറിയിച്ചു.

അഭിഭാഷകർക്കും ജഡ്ജിമാർക്കും വാക്സിനേഷൻ ക്യാമ്പുകൾ സ്ഥാപിക്കാൻ തയ്യാറായെന്ന് സർക്കാർ അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. സുപ്രീം കോടതിയിലെ ജഡ്ജിമാര്‍ക്കും അഭിഭാഷകര്‍ക്കും ആവശ്യത്തിനുള്ള പ്രതിരോധ മരുന്ന് ലഭ്യമാക്കാന്‍ യോഗത്തില്‍ തീരുമാനിച്ചതായി ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് പറഞ്ഞു. നേരത്തെ സുപ്രീംകോടതിയിലെ കോടതിമുറികളില്‍ ജഡ്ജിമാര്‍ എത്തിച്ചേരാന്‍ വൈകുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് ജഡ്ജിമാര്‍ക്ക് എച്ച് 1 എന്‍ 1 ബാധിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവന്നത്.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles