back to homepage

Tag "4malayalees"

നോട്ടിങ്ങാം റെയിൽ സ്റ്റേഷനിൽ വൻ അഗ്നിബാധ. ഫയർഫോഴ്സിന്റെ 10 യൂണിറ്റുകൾ രംഗത്ത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നോട്ടിങ്ങാം സ്റ്റേഷനിൽ ട്രെയിനുകൾ നിർത്തുകയില്ലെന്ന് ഈസ്റ്റ് മിഡ് ലാൻസ് ട്രെയിൻ കമ്പനി. 0

നോട്ടിങ്ങാം റെയിൽ സ്റ്റേഷനിൽ വൻ അഗ്നിബാധ റിപ്പോർട്ട് ചെയ്തു. ഫയർഫോഴ്സിന്റെ 10 യൂണിറ്റുകൾ സ്ഥലത്ത് പാഞ്ഞെത്തി. തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. പോലീസും ആംബുലൻസ് സർവീസും രംഗത്തുണ്ട്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നോട്ടിങ്ങാം സ്റ്റേഷനിൽ ട്രെയിനുകൾ നിർത്തുകയില്ലെന്ന് ഈസ്റ്റ് മിഡ്ലാൻസ് ട്രെയിൻ കമ്പനി അറിയിച്ചു. സ്റ്റേഷനിൽ ഉണ്ടായിരുന്നവരെ ഒഴിപ്പിച്ചു. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. ഇന്ന് രാവിലെയാണ് അഗ്നിബാധ ഉണ്ടായത്.

Read More

ബ്രിട്ടണിൽ തരംഗമായി പ്രിൻസ് ഹാരിയുടെ പ്രതിശ്രുത വധു മേഗൻ മാർക്കൽ. ഫാഷൻ രംഗത്തും മേഗൻ വാർത്തയാവുന്നു. വിവാഹത്തിനു മുന്നോടിയായി സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്തു. 0

മേഗൻ മാർക്കലാണ് ബ്രിട്ടണിലെ ഇപ്പോഴത്തെ സൂപ്പർ താരം. റോയൽ വെഡിംഗ് വാർത്ത പുറത്തു വിട്ടതിൽ പിന്നെ സോഷ്യൽ മീഡിയയും പത്രങ്ങളും ക്യാമറക്കണ്ണുകളും മേഗനെ പിന്തുടരുകയാണ്. പ്രിൻസ് ഹാരിയുടെ പ്രതിശ്രുത വധുമായ മേഗൻ മാർക്കലിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്തു. ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, ട്വിറ്റർ അക്കൗണ്ടുകൾ ആണ് നീക്കം ചെയ്തത്. ഇൻസ്റ്റാഗ്രാമിൽ 1.9 മില്യണും ട്വിറ്ററിൽ 350,000 ഉം ഫോളോവേഴ്സ് മേഗന് ഉണ്ടായിരുന്നു. ഫേസ്ബുക്കിൽ 800,000 ലേറെ ലൈക്കുകൾ ആണ്  മേഗന്റെ പേജിന് ലഭിച്ചത്.

Read More

ക്യാൻസർ രോഗികൾക്ക് ആശ്വാസമായി യുകെയിൽ അത്യാധുനിക പ്രോട്ടോൺ ബീം ചികിത്സ തുടങ്ങുന്നു. ആദ്യ യൂണിറ്റ് മാഞ്ചസ്റ്ററിലെ ക്രിസ്റ്റി ഹോസ്പിറ്റലിൽ ഈ വർഷം ഓഗസ്റ്റിൽ പ്രവർത്തനമാരംഭിക്കും. ലണ്ടനിലെ യൂണിവേഴ്സിറ്റി കോളജ് ഹോസ്പിറ്റൽ 2020 മുതൽ ചികിത്സ നല്കും. 0

ഹൈ എനർജി പ്രോട്ടോൺ ബീം ഉപയോഗിച്ചുള്ള ക്യാൻസർ ചികിത്സ യുകെയിൽ ഉടൻ ലഭ്യമാകും. മാഞ്ചസ്റ്ററിലെ ക്രിസ്റ്റി ഹോസ്പിറ്റലിൽ ആണ് ആദ്യ യൂണിറ്റ് പ്രവർത്തനസജ്ജമാവുന്നത്. ഈ വർഷം ഓഗസ്റ്റ് മുതൽ ഇവിടെ ക്യാൻസർ രോഗികൾക്ക് അത്യാധുനിക മെഷീനറി ഉപയോഗിക്കുള്ള പ്രോട്ടോൺ ബീം ചികിത്സ നല്കിത്തുടങ്ങും. ട്യൂമറിന്റെ അടുത്തുള്ള ആരോഗ്യമുള്ള ടിഷ്യൂവിന് കേടുവരുത്താതെ ക്യാൻസറിനെ ട്രീറ്റ് ചെയ്യാമെന്നുള്ളതാണ് ഇതിന്റെ പ്രത്യേകത. നിലവിൽ പ്രോട്ടോൺ ബീം ചികിത്സ ആവശ്യമുള്ള രോഗികളെ അതിനായി വിദേശത്തേയ്ക്ക് അയയ്ക്കുന്ന പതിവിന് ഇതോടെ മാറ്റം വരും. അമേരിക്ക, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിലെ ക്ലിനിക്കുകളിലേയ്ക്കാണ് എൻഎച്ച്എസ് രോഗികളെ ചികിത്സയ്ക്ക് അയയ്ക്കുന്നത്.

Read More

ഹിന്ദുമതവികാരം വ്രണപ്പെടുത്തിയതായി യുകെയിലെ ഹോളിഡേ ഇൻ ഹോട്ടൽ ഗ്രൂപ്പിനെതിരെ ആരോപണം. മെനുവിലെ കറിയുടെ പേര് ‘ഹോളി കൗ’. വില 15.75 പൗണ്ട്. സംഭവം ലെസ്റ്ററിൽ. ഖേദം പ്രകടിപ്പിച്ച് ഹോളി കൗ കമ്പനി ഉടമ. 0

യുകെയിലെ ഹോളിഡേ ഇൻ ഹോട്ടൽ  ഗ്രൂപ്പ് ഹിന്ദു മതവികാരം വ്രണപ്പെടുത്തിയതായി ആരോപണം. ഹോളിഡേ ഇന്നിന്റെ മെനുവിലാണ് ഹോളി കൗ കറി പ്രത്യക്ഷപ്പെട്ടത്. ഇതിന്റെ വില 15.75 പൗണ്ടാണ്. റൈസും നാൻ ബ്രെഡും ചട്നിയും ഹോളി കൗ കറിയോടൊപ്പം സേർവ് ചെയ്യുമെന്നു മെനുവിൽ പറയുന്നു. ഹോളി കൗ എന്ന ബ്രാൻഡ് നെയിമുള്ള കമ്പനിയാണ് ഹോളിഡേ ഇന്നിന് കറി സോസ് സപ്ളെ ചെയ്യുന്നത്.

Read More

ബ്രിസ്റ്റോൾ യൂണിവേഴ്സിറ്റിയിൽ വൻ അഗ്നിബാധ. തീ പിടിച്ചത് മാത്സ് ബിൽഡിംഗിന്.  സമീപത്തെ കെട്ടിടങ്ങളിൽ നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു. സിറ്റി ഏരിയ പുകയിൽ മൂടി. ഫയർഫോഴ്സും എമർജൻസി വിഭാഗങ്ങളും രംഗത്ത്. 0

ബ്രിസ്റ്റോൾ യൂണിവേഴ്സിറ്റിയിൽ വൻ അഗ്നിബാധ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇന്ന് വൈകുന്നേരമാണ് യൂണിവേഴ്സിറ്റിയുടെ മാത്സ് ബിൽഡിംഗിന് തീ പിടിച്ചത്. സമീപത്തെ കെട്ടിടങ്ങളിൽ നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ബ്രിസ്റ്റോൾ സിറ്റി ഏരിയ പുകയിൽ മൂടി. ഫയർഫോഴ്സും എമർജൻസി വിഭാഗങ്ങളും രംഗത്ത് എത്തി തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. അറുപത് അംഗ ഫയർഫോഴ്സ് സംഘമാണ് തീയണയ്ക്കാൻ ശ്രമിക്കുന്നത്.  വാട്ടർ ജെറ്റിംഗ് നടത്തുന്നതിനായി ഹെലികോപ്ടർ സ്ഥലത്ത് എത്തിയിട്ടുണ്ട്.

Read More

പത്താന്‍കോട്ട്‌ ഭീകരാക്രമണം; മലയാളി യുവാവ്‌ അറസ്‌റ്റില്‍

ന്യൂഡല്‍ഹി: പത്താന്‍കോട്ട്‌ വ്യോമസേനാ കേന്ദ്രത്തില്‍ നടന്ന ഭീകരാക്രമണവുമായി ബന്ധപ്പെട്ട്‌ മലയാളി യുവാവിനെ ദേശിയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ) അറസ്‌റ്റ് ചെയ്‌തു. വയനാട്‌ ജില്ലയിലെ മാനന്തവാടി സ്വദേശിയായ റിയാസ്‌ എന്ന യുവാവാണ്‌ അറസ്‌റ്റിലായത്‌. ഇയാള്‍ മാനന്തവാടി ബിലാക്കാട്‌ സ്വദേശി ദിനേശന്‍

Read More