back to homepage

Tag "Contest"

മലയാളം യുകെ നാഷണൽ ഡാൻസ് ഫെസ്റ്റ് 2018 ജൂലൈ 14 ശനിയാഴ്ച. വേദിയാകുന്നത് മിഡ് ലാന്‍ഡ്‌സിന്‍റെ ഹൃദയ നഗരമായ സ്റ്റോക്ക് ഓൺ ട്രെൻറ്. ബീ വണ്‍ മുഖ്യ സ്പോണ്‍സര്‍. ആനന്ദ് ടിവി മീഡിയ പാർട്ണർ. 0

ഗ്രീക്ക് നൃത്ത സംഗീത ദേവതയായ ടെപ് സി കോറിന്റെ നടന സൗകുമാര്യത്താൽ അനുഗൃഹീതമായ കലയുടെ വർണ്ണ വിസ്മയങ്ങൾക്ക് വേദിയാകാൻ മിഡ്ലാൻഡ്സിന്റെ ഹൃദയ നഗരമായ സ്റ്റോക്ക് ഓൺ ട്രെൻറ് ഒരുങ്ങുന്നു.  മലയാളം യുകെ നാഷണൽ ഡാൻസ് ഫെസ്റ്റ് ടെപ്സികോർ 2018 ജൂലൈ 14 ശനിയാഴ്ച നടക്കും. യുകെ മലയാളികൾക്ക് എന്നും പ്രിയപ്പെട്ട ആനന്ദ് ടിവി ഇവൻറിൽ മീഡിയ സ്പോൺസർ ആയിരിക്കും. ഡാൻസ് ഫെസ്റ്റിന്റെ സൗന്ദര്യവും ചടുലതയും ലോകമെമ്പാടുമുള്ള പ്രേക്ഷകരിൽ എത്തിക്കാൻ ആനന്ദ് ടിവി സർവ്വ സജ്ജീകരണങ്ങളും ഒരുക്കും. ഇന്ത്യൻ സംസ്കാരത്തെയും കലകളെയും ഇഷ്ടപ്പെടുന്ന ഏവർക്കും പങ്കെടുക്കുവാൻ അവസരം നല്കുന്ന രീതിയിലാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ഭരതനാട്യം സിംഗിൾസ്, സെമി ക്ലാസിക്കൽ ഡാൻസ് ഗ്രൂപ്പ്, സിനിമാറ്റിക് ഡാൻസ് ഗ്രൂപ്പ് എന്നിവയിൽ മത്സരം നടക്കും. സബ് ജൂണിയർ, ജൂണിയർ, സീനിയർ വിഭാഗങ്ങളിലായിരിക്കും മത്സരം നടക്കുന്നത്. പ്രഫഷണൽ ജഡ്ജുമാർ വിധികർത്താക്കളാകുന്ന ഇവൻറിൽ ക്യാഷ് അവാർഡുകൾ ഉൾപ്പെടെയുള്ള സമ്മാനങ്ങൾ വിജയികൾക്ക് ലഭിക്കും. ഡാൻസ് കോണ്ടസ്റ്റിന്റെ ഗൈഡ് ലൈൻ ഉടൻ തന്നെ പ്രസിദ്ധീകരിക്കുന്നതും അതിനുശേഷം മത്സരാർത്ഥികളുടെ രജിസ്ട്രേഷൻ ആരംഭിക്കുന്നതുമാണ്. ടെപ്സികോർ 2018 ന്റെ വിജയകരമായ നടത്തിപ്പിനായി കമ്മിറ്റികൾ പ്രവർത്തനമാരംഭിച്ചു കഴിഞ്ഞു.

Read More