god sex and truth
മുംബൈ: വിവാദം സൃഷ്ടിട്ട ഗോഡ് സെക്‌സ് ആന്‍ഡ് ട്രൂത്ത് എന്ന ചിത്രം താനല്ല സംവിധാനം ചെയ്തതെന്ന് രാംഗോപാല്‍ വര്‍മ. വനിതാ സംംഘടനകള്‍ ചിത്രത്തിനെതിരെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് ചോദ്യം ചെയ്തപ്പോളാണ് വര്‍മ ചിത്രത്തില്‍ തനിക്ക് പങ്കൊന്നുമില്ലെന്ന് കൈകഴുകിയത്. ചിത്രത്തില്‍ അശ്ലീല ദൃശ്യങ്ങളുണ്ടെന്ന് കാട്ടിയാണ് വനിതാ സംഘടനകള്‍ പരാതിയുമായെത്തിയത്. ചിത്രം നിര്‍മിച്ചതിലോ സംവിധാനം ചെയ്തതിലോ തനിക്ക് പങ്കില്ല. പോളണ്ടിലും യുകെയിലുമാണ് ചിത്രം ഷൂട്ട് ചെയ്തത്. താന്‍ സ്‌കൈപ്പിലൂടെ നിര്‍ദേശങ്ങള്‍ നല്‍കുക മാത്രമാണ് ചെയ്തത്. പരാതിക്കാര്‍ സമര്‍പ്പിച്ച ചിത്രങ്ങള്‍ മറ്റൊരു ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്ത് എടുത്തതാണെന്നും വര്‍മ പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തില്‍ രാംഗോപാല്‍ വര്‍മയുടെ ലാപ്‌ടോപ്പ് പിടിച്ചെടുത്തിട്ടുണ്ട്. അടുത്തയാഴ്ച വീണ്ടും ചോദ്യം ചെയ്യലിനായി ഹാജരാകാനും നിര്‍ദേശിച്ചിട്ടുണ്ട്. അഭിഭാഷകരുടെ നിര്‍ദേശമനുസരിച്ചുള്ള മറുപടിയാണ് വര്‍മ നല്‍കുന്നതെന്നാണ് മാധ്യമങ്ങള്‍ വിലയിരുത്തുന്നത്. ഇന്റര്‍നെറ്റില്‍ റിലീസ് ചെയ്ത ജിഎസ്ടി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഗോഡ് സെക്‌സ് ആന്‍ഡ് ട്രൂത്ത് എന്ന ചിത്രത്തില്‍ പോണ്‍ താരമായ മിയ മല്‍ഖോവയാണ് മുഖ്യവേഷത്തില്‍ എത്തുന്നത്.
പോൺ നായിക മിയ മൽക്കോവയുടെ നഗ്നശരീരം നന്നായി ഉപയോഗിക്കുന്ന രാം ഗോപാൽ വർമ്മയുടെ 'ഗോഡ്, സെക്സ് ആന്‍ഡ് ട്രൂത്ത്‌' എന്ന  സിനിമയുടെ ആദ്യ ട്രെയിലർ പുറത്തിറക്കി. മിയ പൂർണനഗ്നയായിരിക്കുന്ന ആദ്യ പോസ്റ്ററിനു പിന്നാലെയാണ് ഇപ്പോൾ നഗ്നതയുടെ അതിർവരമ്പുകൾ എല്ലാം ലംഘിക്കുന്ന വീഡിയോ യു ട്യൂബിലൂടെ രാംഗോപാൽ വർമ്മ ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. സെൻസർ ചെയ്യാത്ത രംഗങ്ങളുള്ള ട്രെയിലറാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. പോൺ നായികയായ മിയ മൽക്കോവയാണ് ഇതിലെ നായിക. സിഗ്മണ്ട് ഫ്രോയിഡിന്റെയും ഹെന്റി മില്ലർ തുടങ്ങിയ വിശ്വവിഖ്യാത എഴുത്തുകാരുടെ സ്റ്റേറ്റ്മെന്റുകൾ ട്രെയിലറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്ത്രീയുടെ ലൈംഗികത മത വ്യാഖ്യാനങ്ങൾ കൊണ്ട് മൂടിവെച്ചിരിക്കുകയാണെന്നും ലൈംഗികത എന്നത് ശരീരത്തിന്റെ ഭാഗമാണെന്നും മിയ മൽക്കോവ ട്രെയിലറിൽ പറയുന്നുണ്ട്. സെക്സിനെക്കുറിച്ച് ധീരമായ നിലപാടുകളാണ് മിയ മൽക്കോവയിലൂടെ രാംഗോപാൽ വർമ്മ മൂന്നോട്ടുവെയ്ക്കുന്നത്. സ്ത്രീ ശരീരം എന്നത് ഒരു വസ്തുവല്ലെന്നും അങ്ങനെ ചിന്തിക്കുന്നവർ ഒന്നിനും കൊള്ളാത്ത അടിമകളാണെന്നും മിയ പറയുന്നുണ്ട്. ഗോഡ് സെക്സ് ആൻഡ് ട്രൂത്ത് മിയ മൽക്കോവയുടെ ഔദ്യോഗിക വിഡിയോ ചാനലിൽ ജനുവരി 26ന് രാവിലെ ഒമ്പത് മണിക്ക് റിലീസ് ചെയ്യും.
RECENT POSTS
Copyright © . All rights reserved