back to homepage

Tag "mobile"

യൂറോപ്യന്‍ യൂണിയന്‍ റോമിംഗ് നിരക്കുകള്‍ തിരികെ വന്നേക്കും! നോ ഡീല്‍ ബ്രെക്‌സിറ്റ് നടപ്പായാല്‍ യൂറോപ്പില്‍ ബ്രിട്ടീഷ് മൊബൈലുകള്‍ റോമിംഗിലാകും 0

നോ ഡീല്‍ ബ്രെക്‌സിറ്റ് നടപ്പായാല്‍ ബ്രിട്ടീഷ് മൊബൈല്‍ കമ്പനികളുടെ ഫോണുകള്‍ക്ക് യൂറോപ്യന്‍ രാജ്യങ്ങളില്‍ റോമിംഗ് നിരക്കുകള്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്. 2017 ജൂണില്‍ എടുത്തു കളഞ്ഞ റോമിംഗ് സമ്പ്രദായം തിരികെ വരുമെന്ന് സ്‌കൈ ന്യൂസാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കോള്‍, ഡേറ്റ എന്നിവയില്‍ റോമിംഗ് ചാര്‍ജുകള്‍ നല്‍കേണ്ടി വരുമെന്നാണ് കരുതുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഉടന്‍ തന്നെ മുന്നറിയിപ്പ് നല്‍കുമെന്നും റിപ്പോര്‍ട്ട് പറയുന്നു. യൂറോപ്യന്‍ യൂണിയന്‍ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് 2017ല്‍ റോമിംഗ് നിരക്കുകള്‍ ഒഴിവാക്കിയത്. ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ ഫലപ്രദമാകാതെ പോകുകയും ധാരണാ രഹിത ബ്രെക്‌സിറ്റ് നടപ്പാകുകയും ചെയ്താല്‍ ഈ നിരക്കുകള്‍ തിരികെ വരുമെന്നത് ഉറപ്പാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തി.

Read More

അമ്മമാരുടെ അമിത മൊബൈല്‍ ഫോണ്‍ ഉപയോഗം കുട്ടികളുടെ സ്വഭാവ വൈകല്യത്തിന് കാരണമാകും! പഠനം പറയുന്നത് ഇങ്ങനെ 0

മാതാപിതാക്കളുടെ അമിത മൊബൈല്‍ ഫോണ്‍ ഉപയോഗം കുട്ടികള്‍ക്ക് സ്വഭാവ വൈകല്യമുണ്ടാക്കുമെന്ന് പഠനം. ആദ്യമായാണ് മൊബൈല്‍ ഉപയോഗവും സ്വഭാവ വൈകല്യവും സംബന്ധിച്ചുള്ള ഒരു പഠനം നടക്കുന്നത്. 200 കുടുംബങ്ങളില്‍ നടത്തിയ പഠനത്തില്‍ മൊബൈല്‍ ഫോണ്‍ അടിമകളായ മാതാപിതാക്കള്‍ക്കുണ്ടാകുന്ന കുട്ടികള്‍ക്ക് സ്വഭാവ വൈകല്യമുണ്ടാകാനുള്ള സാധ്യതകള്‍ ഏറെയാണെന്ന് വിലയിരുത്തുന്നു.

Read More

മുന്‍നിര മൊബൈല്‍ കമ്പനികള്‍ ക്യാന്‍സര്‍ സാധ്യതയെക്കുറിച്ച് ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നില്ലെന്ന് ആരോപണം; മുന്നറിയിപ്പ് നല്‍കുന്നത് നിക്ഷേപകര്‍ക്ക് മാത്രം 0

മുന്‍നിര മൊബൈല്‍ കമ്പനികള്‍ ഉപഭോക്താക്കള്‍ക്ക് ക്യാന്‍സര്‍ സാധ്യതയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നില്ലെന്ന് ആരോപണം. അതേസമയം തങ്ങളുടെ നിക്ഷേപകര്‍ക്ക് കമ്പനികള്‍ ഇതേക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറുന്നുമുണ്ട്. ഉല്‍പ്പന്നങ്ങള്‍ ക്യാന്‍സറിനു കാരണമാകുമെന്ന് ഗവേഷങ്ങളില്‍ തെളിഞ്ഞാല്‍ നിയമനടപടികള്‍ നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്. ബ്ലാക്ക്‌ബെറി, ഇഇ, നോക്കിയ, വോഡഫോണ്‍ തുടങ്ങിയ കമ്പനികള്‍ തങ്ങളുടെ ഓഹരിയുടമകള്‍ക്ക് ഈ വിവരം നല്‍കിയിട്ടുണ്ട്.

Read More

ഇഇ യുകെയിലെ ഏറ്റവും മികച്ച മൊബൈല്‍ നെറ്റ്‌വര്‍ക്ക്; മൊബൈല്‍ സേവനങ്ങളെക്കുറിച്ചുള്ള പഠനം പുറത്ത്; ഒ2 ഏറ്റവും മോശം കമ്പനി 0

ലണ്ടന്‍: യുകെയിലെ മൊബൈല്‍ നെറ്റ്‌വര്‍ക്കുകളേക്കുറിച്ചുള്ള പഠന റിപ്പോര്‍ട്ട് പുറത്ത്. രാജ്യത്തെ മൊബൈല്‍ സേവനദാതാക്കളില്‍ ഏറ്റവും മികച്ച സേവനം നല്‍കുന്നവയും സര്‍വീസ് ഏറ്റവും മോശമായി അനുഭവപ്പെടുന്നവയും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരിക്കുന്നു. യുകെയിലുടനീളം നടത്തിയ സ്വതന്ത്ര ഗവേഷണത്തിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. ഇതനുസരിച്ച് ബിടിയുടെ ഉടമസ്ഥതയിലുള്ള ഇഇ ആണ് രാജ്യത്തെ ഏറ്റവും മികച്ച നെറ്റ്‌വര്‍ക്ക്. മൊബൈല്‍ ഡേറ്റ, സ്പീഡ്, വിശ്വാസ്യത എന്നീ കാര്യങ്ങളില്‍ ഇഇ മുന്‍പന്തിയിലാണെന്ന് പഠനം പറയുന്നു. കോളുകളുടെയും മെസേജുകളുടെയും പ്രകടനത്തില്‍ 100ല്‍ 97.3 സ്‌കോറുകള്‍ ഇഇ നേടി. അടുത്തിടെ നിരക്കുകളില്‍ 4.1 ശതമാനം വര്‍ദ്ധന വരുത്തിയെങ്കിലും കമ്പനി തന്നെയാണ് യുകെയില്‍ മുന്‍നിരയിലുള്ളത്.

Read More

വരും ദിവസങ്ങളില്‍ പ്രതീക്ഷിക്കുന്നത് കനത്ത മഞ്ഞുവീഴ്ചയും ഹിമക്കാറ്റും; ഫോണ്‍ സിഗ്നലുകള്‍ ലഭിക്കാന്‍ ബുദ്ധിമുട്ടാകുമെന്ന് മുന്നറിയിപ്പ്; പവര്‍കട്ടിനും സാധ്യത 0

ലണ്ടന്‍: കനത്ത മഞ്ഞുവീഴ്ചയും ഹിമക്കാറ്റും വരും ദിവസങ്ങളിലുണ്ടാകുമെന്ന് മെറ്റ് ഓഫീസിന്റെ മുന്നറിയിപ്പ്. മൊബൈല്‍ സിഗ്നലുകള്‍ പോലും ഇതു മൂലം തടസപ്പെടാന്‍ ഇടയുണെന്ന് മുന്നറിയിപ്പ് പറയുന്നു. പവര്‍ ലൈനുകളിലെ ഈര്‍പ്പം തണുപ്പില്‍ ഉറഞ്ഞ് ഇല്ലാതായാല്‍ അവ പൊട്ടിയേക്കാമെന്നും അതുമൂലം സിഗ്നലുകള്‍ തടസപ്പെടാമെന്നുമാണ് വിശദീകരിക്കപ്പെടുന്നത്. പവര്‍കട്ടുകള്‍ക്കും സാധ്യതയുണ്ടെന്ന് മെറ്റ് ഓഫീസ് അറിയിച്ചു. രണ്ട് യെല്ലോ വാണിംഗുകളാണ് മെറ്റ് ഓഫീസ് പുറപ്പെടുവിച്ചിരിക്കുന്നത്. പലയിടങ്ങളിലും ഗതാഗത തടസമുണ്ടാകാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.

Read More