back to homepage

Tag "nhs"

ബ്രെക്‌സിറ്റ് ചര്‍ച്ചകളില്‍ എന്‍എച്ച്എസിന് പ്രാധാന്യമില്ല; വരാനിരിക്കുന്നത് വന്‍ പ്രതിസന്ധിയെന്ന് ബിഎംഎ 0

ബ്രെക്‌സിറ്റ് ചര്‍ച്ചകളില്‍ എന്‍എച്ച്എസിന് പ്രാധാന്യം നല്‍കാത്തത് വന്‍ പ്രതിസന്ധിയുണ്ടാക്കുമെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ നേതൃത്വം. ബിഎംഎ കൗണ്‍സില്‍ അധ്യക്ഷന്‍ ചാന്ദ് നാഗ്‌പോള്‍ ഇന്‍ഡിപ്പെന്‍ഡന്റില്‍ എഴുതിയ ലേഖനത്തിലാണ് ഈ പരാമര്‍ശം. ഹിതപരിശോധനയ്ക്കു ശേഷം ബ്രെക്‌സിറ്റിന്റെ ആഘാതം ഏതു വിധത്തിലായിരിക്കും എന്‍എച്ച്എസിനു മേല്‍ ഉണ്ടാകുക എന്ന കാര്യം ബിഎംഎ നിരീക്ഷിച്ചു വരികയായിരുന്നു. യൂറോപ്യന്‍ യൂണിയനില്‍ തുടരുന്നത് എന്‍എച്ച്എസിനും രോഗികള്‍ക്കും നല്‍കുന്ന ഗുണഫലങ്ങളെക്കുറിച്ച് ബിഎംഎ നിരവധി തവണ സര്‍ക്കാരിന് വിവരങ്ങള്‍ നല്‍കുകയും ചെയ്തു.

Read More

ഇംഗ്ലീഷില്‍ സംസാരിക്കാന്‍ അറിയില്ല; രോഗികളുമായി സംസാരിക്കാന്‍ ദ്വിഭാഷിയുടെ സേവനം വേണ്ടിവന്ന ഇറ്റാലിയന്‍ എന്‍എച്ച്എസ് ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍ 0

ആറു വര്‍ഷം യുകെയില്‍ താമസിച്ചിട്ടും ഇംഗ്ലീഷ് ഭാഷാ ടെസ്റ്റില്‍ വിജയിക്കാന്‍ കഴിയാത്ത എന്‍എച്ച്എസ് ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. ഇറ്റാലിയന്‍ ഡോക്ടറായ അലെസാന്‍ഡ്രോ ടെപ്പയ്ക്കാണ് അനിശ്ചിത കാലത്തേക്ക് സസ്‌പെന്‍ഷന്‍ ലഭിച്ചത്. രോഗികളുമായി സംസാരിക്കാന്‍ ദ്വിഭാഷിയുടെ സേവനം ഇയാള്‍ക്ക് ആവശ്യമായേക്കുമായിരുന്നുവെന്നാണ് വിമര്‍ശനം ഉയരുന്നത്. ഭാഷയറിയാത്തതിനാല്‍ രോഗികള്‍ക്കുണ്ടാകാനിടയുള്ള അപകട സാധ്യത കണക്കിലെടുത്താണ് സസ്‌പെന്‍ഷന്‍. 2012ല്‍ മാഞ്ചസ്റ്ററില്‍ എത്തിയ ഇയാള്‍ ഷെഫീല്‍ഡിലെ ഹാലംഷയര്‍ ഹോസ്പിറ്റലിലായിരുന്നു ജോലി ചെയ്തിരുന്നത്. ഡോര്‍സെറ്റിലെ റോയല്‍ ബോണ്‍മൗത്ത് ഹോസ്പിറ്റലിലും ഇയാള്‍ ജോലി ചെയ്തിരുന്നു.

Read More

ആരോഗ്യത്തിനു കേടുവരാതെ ശരീരഭാരം കുറയ്ക്കണോ? എന്‍എച്ച്എസ് നല്‍കുന്ന ഈ ടിപ്‌സ് അനുസരിച്ചാല്‍ മതി 0

ശരീരഭാരം വര്‍ദ്ധിക്കുന്നതാണ് ഇക്കാലത്തെ ഏറ്റവും പ്രധാന ആരോഗ്യ പ്രശ്‌നങ്ങളില്‍ ഒന്ന്. ലൈഫ് സ്റ്റൈല്‍ രോഗങ്ങളില്‍ വില്ലനാകുന്നതും ഇതു തന്നെ. മിക്ക രോഗങ്ങള്‍ക്കും ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന ആദ്യ പ്രതിവിധി ശരീരഭാരം കുറയ്ക്കുക എന്നതു തന്നെയാണ്. ഇതിനായി ഭക്ഷണശീലങ്ങളില്‍ മാറ്റം വരുത്തേണ്ടതുണ്ട്. പക്ഷേ തെറ്റിദ്ധരിപ്പിക്കുന്ന പല നിര്‍ദേശങ്ങളും ഭക്ഷണ നിയന്ത്രണത്തിന്റെ കാര്യത്തില്‍ പ്രചാരത്തിലുണ്ട്. ഇവ പലപ്പോഴും ആരോഗ്യത്തിന് ദോഷകരമാകുന്നതുമാണ്. ഇത്തരം അബദ്ധങ്ങളില്‍ ചാടാതെ ആരോഗ്യകരമായി ശരീരഭാരം കുറയ്ക്കാന്‍ എന്‍എച്ച്എസ് ചില മാര്‍ഗങ്ങള്‍ നിര്‍ദേശിച്ചിട്ടുണ്ട്. അവ പരിചയപ്പെടാം.

Read More

യുകെയില്‍ ഹീറ്റ് വേവ് തുടരുന്നു; ആശുപത്രികളില്‍ വന്‍ തിരക്ക്; രോഗികളെയും ജീവനക്കാരെയും സംരക്ഷിക്കാന്‍ അടിയന്തരമായി എയര്‍ കൂളറുകളെത്തിക്കും 0

ലണ്ടന്‍: യുകെയിലെ ആശുപത്രികളില്‍ സമ്മര്‍ പ്രതിസന്ധി രൂക്ഷമാകുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളായി തുടരുന്ന കൂടിയ താപനില ആശുപത്രികളെ കൂടുതല്‍ എയര്‍ കൂളറുകള്‍ വാങ്ങാന്‍ പ്രേരിപ്പിക്കുന്നതായി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സമീപ വര്‍ഷങ്ങളിലെ ഏറ്റവും ശക്തമായ ഹീറ്റ് വേവാണ് കഴിഞ്ഞ രണ്ട് ദിവസമായി യുകെയില്‍ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. ഹീത്രൂവില്‍ 35 ഡിഗ്രി സെല്‍ഷ്യസാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഇംഗ്ലണ്ടിലെ ചില ഹോസ്പിറ്റലുകളിലെ എ ആന്‍ഡ് ഇകളില്‍ വ്യാഴാഴ്ച റെക്കോര്‍ഡ് തിരക്കാണ് അനുഭവപ്പെട്ടത്. താപനില ഉയരുന്നതിന് അനുസരിച്ച് കാര്യങ്ങള്‍ കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Read More

വിന്റര്‍ മാത്രമല്ല, സമ്മറും എന്‍എച്ച്എസില്‍ സൃഷ്ടിക്കുന്നത് പ്രതിസന്ധി; ആശുപത്രികളിലേക്കൊഴുകുന്നത് ആയിരങ്ങള്‍ 0

വിന്റര്‍ പ്രതിസന്ധിയില്‍ ആടിയുലഞ്ഞ എന്‍എച്ച്എസ് അതില്‍ നിന്ന് കരകയറാനുള്ള ശ്രമങ്ങള്‍ നടത്തുന്നതിനിടെ കാലാവസ്ഥ വീണ്ടും വില്ലനാകുന്നു. സമ്മറും എന്‍എച്ച്എസിന് വന്‍ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ന് യുകെയില്‍ അനുഭവപ്പെടാന്‍ സാധ്യതയുള്ളത് റെക്കോര്‍ഡ് ചൂടാണെന്ന മെറ്റ് ഓഫീസ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ തിരക്ക് വര്‍ദ്ധിച്ചേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇംഗ്ലണ്ടിലെ ചില ഹോസ്പിറ്റലുകളിലെ എ ആന്‍ഡ് ഇകളില്‍ വ്യാഴാഴ്ച റെക്കോര്‍ഡ് തിരക്കാണ് അനുഭവപ്പെട്ടത്. ഈ വര്‍ഷം ഏറ്റവും ഉയര്‍ന്ന താപനില അനുഭവപ്പെട്ട ദിവസം കൂടിയായിരുന്നു ഇന്നലെ. ഹീത്രൂവില്‍ 35 ഡിഗ്രി സെല്‍ഷ്യസാണ് ഇന്നലെ രേഖപ്പെടുത്തിയത്.

Read More

‘സഹായിച്ചവര്‍ക്ക് നന്ദി എന്റെ ശരീരത്തിലെ അസുഖത്തിന്റെ ലക്ഷണങ്ങള്‍ മാറിത്തുടങ്ങിയിരിക്കുന്നു’; ക്യാന്‍സറിനെതിരെ പൊരുതിയ എന്‍.എച്ച്.എസ് നഴ്‌സ് സുഖം പ്രാപിക്കുന്നു 0

ലോറ ഹാരിസ് എന്ന 45കാരി ശാസ്ത്ര ലോകത്തെ പോലും അദ്ഭുതപ്പെടുത്തിയാണ് ജീവിതത്തിലേക്ക് തിരികെ നടക്കുന്നത്. എന്‍.എച്ച്.എസ് ഓങ്കോളജി വിഭാഗത്തിലെ നഴ്‌സായിരുന്ന ലോറയുടെ ക്യാന്‍സര്‍ കണ്ടെത്തുന്ന കഴിഞ്ഞ വര്‍ഷമാണ്. അപകടകരമായി അവസ്ഥയിലുള്ള ടെര്‍മിനല്‍ ബവ്ല്‍ ക്യാന്‍സര്‍. ആദ്യഘട്ട പരിശോധനയില്‍ തന്നെ ഡോക്ടര്‍മാര്‍ക്ക് പ്രതിക്ഷയുണ്ടായിരുന്നില്ല. അത്രയധികം അപകടകരമായ അവസ്ഥയിലേക്ക് രോഗം മൂര്‍ച്ഛിച്ചിരുന്നു. ആഴ്ച്ചകള്‍ നീണ്ട പരിശോധനയ്ക്ക് ശേഷം ലോറയ്ക്ക് മൂന്ന് മാസം മാത്രമെ ആയുസുണ്ടാകൂവെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. ചികിത്സയുടെ ആദ്യഘട്ടത്തില്‍ തന്നെ കീമോ മരുന്നുകളും ലഭ്യമായി ചികിത്സകളും ആരംഭിച്ചിരുന്നു. പക്ഷേ പ്രതീക്ഷയുണ്ടാക്കുന്ന മാറ്റങ്ങളൊന്നുമുണ്ടായില്ല.

Read More

എന്‍എച്ച്എസ് ബെഡുകള്‍ സ്വതന്ത്രമാക്കാന്‍ പുതിയ നിരീക്ഷണ സംവിധാനം വരുന്നു; രോഗികള്‍ക്ക് ബാര്‍കോഡുകള്‍ നല്‍കും; സ്മാര്‍ട്ട് ഫോണ്‍ ആപ്പുകളും നിലവില്‍ വരുന്നു 0

രോഗികളെ നിരീക്ഷിക്കാന്‍ നൂതനമായ പദ്ധതികള്‍ എന്‍എച്ച്എസ് തയ്യാറാക്കുന്നു. ബാര്‍ കോഡുകളും സ്മാര്‍ട്ട്‌ഫോണ്‍ ആപ്പും ഉപയോഗിച്ചായിരിക്കും ഇത് സാധ്യമാക്കുക. ഹെല്‍ത്ത് സെക്രട്ടറി സ്ഥാനമേറ്റെുത്ത ശേഷം ആദ്യമായി നടത്താനിരിക്കുന്ന പ്രസംഗത്തില്‍ മാറ്റ് ഹാന്‍കോക്ക് ആണ് ഇക്കാര്യം അറിയിക്കും. ഹെല്‍ത്ത് സര്‍വീസിനെ ലോകത്തെ ഒന്നാം നിരയിലേക്കെത്തിക്കുന്ന സംവിധാനങ്ങളാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. ഇതിനായി 500 മില്യന്‍ പൗണ്ടാണ് വകയിരുത്തിയിരിക്കുന്നത്. ബാര്‍കോഡുകളും റിസ്റ്റ്ബാന്‍ഡുകളും നല്‍കുന്നതിലൂടെ രോഗികള്‍ ഏതൊക്കെ ആശുപത്രികളില്‍ പോയാലും അവരെ നിരീക്ഷിക്കാനാകും.

Read More

എന്‍.എച്ച്.എസ് രോഗികളെ സ്വകാര്യ ആശുപത്രികളിലേക്ക് റഫര്‍ ചെയ്യുന്നതല്‍ 600ശതമാനം വര്‍ദ്ധനവ്; ജീവനക്കാരുടെ അപര്യാപ്തത എന്‍.എച്ച്.എസ് പ്രവര്‍ത്തനങ്ങളെ താറുമാറാക്കുന്നതായി റിപ്പോര്‍ട്ട് 0

എന്‍.എച്ച്.എസ് രോഗികളെ സ്വകാര്യ ആശുപത്രികളിലേക്ക് റഫര്‍ ചെയ്യുന്നതില്‍ 600ശതമാനം വര്‍ദ്ധനവുണ്ടായതായി വെളിപ്പെടുത്തല്‍. ജീവനക്കാരുടെ അപര്യാപ്തതയും ഫെസിലിറ്റികളുടെ കുറവുമാണ് സ്വകാര്യ ആശുപത്രികളിലേക്ക് രോഗികളെ റഫര്‍ ചെയ്യാന്‍ എന്‍.എച്ച്.എസ് മേധാവികള്‍ നിര്‍ബന്ധിതരാവുന്നതിന്റെ പ്രധാന കാരണം. സമീപകാലത്ത് പല എന്‍.എച്ച്.എസ് ആശുപത്രികളിലും ആവശ്യത്തിന് നഴ്‌സിംഗ് ജീവനക്കാരില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു. ജീവനക്കാരുടെ അപര്യാപ്ത കാരണം നഴ്‌സുമാര്‍ അധിക ജോലിയെടുക്കേണ്ടി വരുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്‍.എച്ച്.എസ് ഡിജിറ്റല്‍ പുറത്തുവിട്ട കണക്കുകളാണ് ഇക്കാര്യങ്ങള്‍ സൂചിപ്പിക്കുന്നത്.

Read More

എന്‍എച്ച്എസ് ഏറ്റവും വലിയ റിക്രൂട്ട്‌മെന്റ് ഡ്രൈവിന് തുടക്കമിടുന്നു; പുതിയ ക്യാംപെയിനില്‍ പ്രധാനമായും ലക്ഷ്യമിടുന്നത് സ്വദേശികളെ 0

എന്‍എച്ച്എസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ റിക്രൂട്ട്‌മെന്റ് ക്യാംപെയിനിന് തുടക്കമാകുന്നു. വീ ആര്‍ ദി എന്‍എച്ച്എസ് എന്ന പേരില്‍ നടക്കുന്ന ക്യാംപെയിനില്‍ നഴ്‌സുമാരെയും മിഡൈ്വഫുമാരെയുമാണ് നിയമിക്കുന്നത്. യുകെയില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികളെയാണ് ഈ ഡ്രൈവില്‍ പ്രധാനമായും പരിഗണിക്കുന്നത്. ബ്രെക്‌സിറ്റിനു ശേഷം വിദേശത്തു നിന്നുള്ളവര്‍ക്ക് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സാധ്യതയുള്ളതിനാലാണ് ഇപ്രകാരം ചെയ്യുന്നത്. ടിവി, റേഡിയോ പരസ്യങ്ങളും പോസ്റ്ററുകളും സോഷ്യല്‍ മീഡിയ ക്യാംപെയിനുകളും ഇതിനായി നടത്തും.

Read More

എൻഎച്ച്എസ് ഹോസ്പിറ്റലിലെ എട്ട് നവജാത ശിശുക്കളുടെ മരണം കൊലപാതകമെന്ന് സംശയം. ഹെൽത്ത് കെയർ വർക്കർ അറസ്റ്റിൽ. 0

എൻഎച്ച്എസ് ഹോസ്പിറ്റലിലെ എട്ട് നവജാത ശിശുക്കളുടെ മരണവുമായി ബന്ധപ്പെട്ട്  ഹെൽത്ത് കെയർ പ്രഫഷണൽ അറസ്റ്റിലായി. ഇവരെ കൊലപ്പെടുത്തിയതാണ് എന്ന സംശയമുയർന്നതിനാലാണ് അറസ്റ്റ്. മറ്റ് ആറു കുഞ്ഞുങ്ങളെ അപായപ്പെടുത്താൻ ശ്രമിച്ചതായും കരുതപ്പെടുന്നു. സാധാരണയിലും ഉയർന്ന നിരക്കിലുള്ള ശിശു മരണ നിരക്ക് റിപ്പോർട്ട് ചെയ്യപ്പെട്ടതിനേത്തുടർന്ന് നടത്തിയ അന്വേഷണമാണ് വിവരം പുറത്തു കൊണ്ടുവന്നത്.

Read More