കഴിഞ്ഞ ആഴ്ച ഡൽഹിയിൽ നടന്ന ഇലക്ഷനിലെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലെയും യഥാർത്ഥ വോട്ടും തമ്മിൽ ഗണ്യമായ വ്യത്യാസം. ഫെബ്രുവരി എട്ടാം തീയതി നടന്ന ഇലക്ഷനിൽ, 38 പ്രദേശങ്ങളിൽ വോട്ടിംഗ് മെഷീനിൽ രേഖപ്പെടുത്തിയ വോട്ടുകളുടെ എണ്ണവും വോട്ടർമാരുടെ എണ്ണവും തമ്മിൽ ഗണ്യമായ വ്യത്യാസം. എത്ര വോട്ടർമാർ ഇലക്ഷനിൽ പങ്കെടുത്തു എന്ന് ഇലക്ഷൻ കമ്മീഷന്റെ ലിസ്റ്റ് പ്രകാരം ആണ് ഈ വ്യത്യാസം. 26 കോൺസ്റ്റിറ്റ്യൂവൻസി കളിൽ വോട്ടിന്റെ വ്യത്യാസം 100 ൽ കുറവാണ്. എന്നാൽ ബാക്കി 12 ഇടങ്ങളിൽ ഇത് നൂറിനും ആയിരത്തിനും ഇടയിലാണ്. ഒന്നരക്കോടിയോളം അംഗീകൃത വോട്ടർമാരുള്ള ഡൽഹിയിൽ ആദ്യ പോളിംഗ് നടന്നിരിക്കുന്നത് 92.5 ലക്ഷമാണ്, അഥവാ 62.6 ശതമാനം പേർ മാത്രമേ അവരുടെ വോട്ടവകാശം ഉപയോഗിച്ചുള്ളൂ. കഴിഞ്ഞ ചൊവ്വാഴ്ചയാണ് വോട്ട് എണ്ണിയത്.

ഡൽഹി ഇലക്ഷൻ ഓഫീസ് പങ്കുവെച്ച വിവരങ്ങൾ പ്രകാരം 16 ഇടങ്ങളിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലെ നോട്ട ഉൾപ്പെടെയുള്ള വോട്ടുകളുടെ എണ്ണം വോട്ട് രേഖപ്പെടുത്തിയവരുടെ എണ്ണത്തേക്കാൾ കൂടുതൽ ആണ്. ഡൽഹിയിലെ കരോൾ ബാഗിലെ പോളിംഗ് 1, 07, 184 ആയിരുന്നു, എന്നാൽ മെഷീനിൽ രേഖപ്പെടുത്തിയ വോട്ടുകളുടെ എണ്ണം 1, 08, 339 -വ്യത്യാസം 1, 155. ഖുർആനിലും ചാന്ദിനി ചൗക്ക് ലും സമാനമായ രീതിയിൽ 464ഉം 396ഉം ബൂട്ടുകൾ വോട്ടിംഗ് മെഷീനിൽ അധികമാണ്.

എന്നാൽ 22 ഇടങ്ങളിൽ എണ്ണപ്പെട്ട വോട്ടുകൾ വോട്ട് ചെയ്യാൻ വന്ന വ്യക്തികളെകാൾ കുറവായിരുന്നു. സംഗം വിഹാറിൽ വോട്ട് ചെയ്യാൻ എത്തിയ വരുടെ എണ്ണം 1, 17, 599 ആണെങ്കിൽ മെഷീനിൽ രേഖപ്പെടുത്തിയ ബോട്ടുകളുടെ എണ്ണം 1, 16, 599 ആണ്. 864 വോട്ടുകൾ കുറച്ചു മാത്രമേ എണ്ണിയിട്ടുള്ളൂ. രോഹിദാസ് നഗറിൽ 846 വോട്ടുകൾ എണ്ണിയതിൽ കുറവുണ്ട്. എന്നാൽ ഒരു കോൺസ്റ്റിറ്റ്യൂവൻസിയിൽ പോലും ഈ വ്യത്യാസം അവസാനത്തെ റിസൾട്ട് ബാധിക്കാനിടയില്ല എന്നാണ് കരുതപ്പെടുന്നത്.

വോട്ടുകളിലെ വ്യത്യാസം മെഷീനിലെ തകരാർ മൂലമോ അല്ലെങ്കിൽ മോക്ക് വോട്ടുകൾ ഡിലീറ്റ് ചെയ്യാതിരുന്നതിനാലോ ആവാം എന്ന് ഒരു ഇലക്ഷൻ ഓഫീസർ പറഞ്ഞു. വിജയശതമാനം വളരെ കൂടുതലാണെന്ന നിലയ്ക്ക് ഇത്രയും ചെറിയ എണ്ണ ങ്ങളുടെ വ്യത്യാസം ഇലക്ഷൻ റിസൾട്ടിനെ സാരമായി ബാധിക്കുകയില്ല എന്ന് ഡല്ഹിയുടെ ചീഫ് ഇലക്ടോറൽ ഓഫീസർ ആയ രൺബീർ സിംഗ് പറഞ്ഞു. വോട്ടർമാരുടെ എണ്ണവും വോട്ടിംഗ് മെഷീനിലെ എണ്ണവും തമ്മിൽ ഉണ്ടാകുന്ന വ്യത്യാസം സാങ്കേതിക കാരണങ്ങൾ മൂലമാണെന്നും, അല്ലെങ്കിൽ ഡേറ്റ എന്റർ ചെയ്തവർക്ക് ഉണ്ടായ പിഴവ് ആകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.