ലോക പ്രവാസി സമൂഹത്തിന്‍റെ ആത്മാഭിമാനമായ കനേഡിയൻ നെഹ്റു ട്രോഫിയിൽ ജലകേസരി തീവെട്ടി ചുണ്ടൻ മുത്തമിട്ടു.

ലോക പ്രവാസി സമൂഹത്തിന്‍റെ ആത്മാഭിമാനമായ  കനേഡിയൻ നെഹ്റു ട്രോഫിയിൽ ജലകേസരി തീവെട്ടി ചുണ്ടൻ മുത്തമിട്ടു.
August 27 17:06 2019 Print This Article

ബ്രംപ്ടൺ/ആലപ്പുഴ: നെഹ്രുട്രോഫി അതിന്റെ യശസ്സ് പ്രവാസി നാട്ടിലും ഉയര്‍ത്തി കൊണ്ട് ആർക്കും തടുക്കാനാകാത്ത ആവേശത്തോടെ നടന്നു.

ഓളപ്പരപ്പുകളെ കീറിമുറിച്ച് ക്യാനഡ ഗ്ലാഡിയറ്റേഴ്സ് ടീമിന്റെ ജലകേസരി തീവെട്ടി ചുണ്ടൻ കുതിച്ചെത്തിയപ്പോൾ ക്യാനഡയിലെ പുന്നമട കായൽ എന്ന് വിശേഷിപ്പിക്കാവുന്ന പ്രഫസേഴ്സ് ലേക്കിന്റെ ഇരുകരകളും ആവേശത്തിമിർപ്പിലാണ്ടു. പത്താമത് കനേഡിയൻ നെഹ്റുട്രോഫി കിരീടത്തിൽ ക്യാനഡ ഗ്ലാഡിയറ്റേഴ്സ് ടീം മുത്തമിട്ടു. സ്ത്രീകൾ മാത്രം തുഴഞ്ഞ ക്യാനഡ ലയൺസ് തുഴഞ്ഞ കുട്ടനാടൻ ചുണ്ടനും വിജയിയായി.

ലോക പ്രവാസി സമൂഹത്തിന്‍റെ ആത്മാഭിമാനമായ കാനേഡിയന്‍ നെഹ്രുട്രോഫി വള്ളംകളി ഓഗസ്റ്റ്‌ കാനഡയിലെ മലയാളി തലസ്ഥാനമായ ബ്രംപ്ടനില്‍ വെച്ച് ആണ് നടന്നത്. ആലപ്പുഴയുടെ ആവേശവും പായിപ്പാടിന്റെ മനോഹാരിതയും ആറന്മുളയുടെ പ്രൌഡിയും കോര്‍ത്തിണക്കിയ കനേഡിയന്‍ നെഹ്രുട്രോഫി വള്ളംകളി ബ്രംപ്ടന്‍ ജലോല്ത്സവം എന്നപേരില്‍ പ്രവാസികളുടെ അത്മഭിമാനമായി തല ഉയര്‍ത്തി നില്‍ക്കുന്നു.കഴിഞ്ഞ പത്തു വര്‍ഷമായി കാനഡയില്‍ നടന്നു വരുന്ന ഈ വള്ളംകളിക്ക് കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, പ്രതിപക്ഷ നേതാവ് ആൻഡ്രൂസ് സച്ചീർ , കേരളസംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ ശ്രീരാമകൃഷ്ണൻ, ധനമന്ത്രി ഡോ.തോമസ് ഐസക്ക് ഉൾപെടെ ജലോത്സവത്തിന് ആശംസകൾ അയച്ച് പിന്തുണ അറിയിച്ചതായി ബ്രംപ്ടന്‍ മലയാളി സമാജം പ്രസിഡണ്ട്‌ കുര്യന്‍ പ്രക്കാനം,ഓവർസീസ് മീഡിയ കറസ്പോണ്ടൻറ് ഡോ.ജോൺസൺ വാലയിൽ ഇടിക്കുള എന്നിവർ അറിയിച്ചു.

കാനഡയിലെ മലയാളി തലസ്ഥാനമായ ബ്രംപ്ടൻ പ്രഫസേഴ്സ് ലേക്കിൽ 11 മുതൽ 5 മണി വരെ 4 ഹീറ്റ്സിലായി 16 ടീം മുകൾ തുഴയെറിഞ്ഞു. സ്ത്രീകൾ മാത്രം തുഴയുന്ന 8 ടീം വേറേയും ഉണ്ടായിരുന്നു.വള്ളപാട്ടുകള്‍ ഉള്‍പ്പെടെയുള്ള വിവിധ പരിപാടികള്‍ ഉള്‍കൊള്ളിച്ചു കാണികള്‍ക്ക് ആവേശവും ആനന്ദവും പകരുന്ന പരിപാടികളാണ് ഒരുക്കിയിരുന്നത്.

ബ്രംപ്ടന്‍ മേയര്‍ പാട്രിക്ക് ബ്രൌണ്‍ ഉദ്ഘാടനം ചെയ്തു. എം.പിമാരായ റൂബി സഹോത്ത, രമേശ് സങ്ക, സോണിയ സിന്ദു ,കമൽ കേറാ, ജോൺ ബ്രസാർസ്, എം.പി.പി മാരായ അമർ ജ്യോതി സിന്ദു, സാറാ സിങ്ങ് ഡപൂട്ടി പോലീസ് ചീഫ് മാർക്ക് ആൻഡ്രൂസ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. ഒന്റാറിയോ സ്റ്റേറ്റ് സഹമന്ത്രി പ്രമീദ് സിംഗ് സർക്കാരിയ സമ്മാനദാനം നിർവഹിച്ചു. മനോജ് കർത്തയായിരുന്നു മുഖ്യ സ്പോൺസർ.

സമാജം വൈസ് പ്രസിഡണ്ട്‌ ഗോപകുമാര്‍ നായര്‍ ,ജനറല്‍ സെക്രട്ടറി ലതാമേനോന്‍ സമാജം സെക്രട്ടറി ബിനു ജോഷ്വാ,മജു മാത്യു, തോമസ്‌ വര്‍ഗീസ്‌ ,ജോയിന്റ്റ് സെക്രട്ടറി ഉമ്മന്‍ ജോസഫ്‌, ഫാസില്‍ മുഹമ്മദ്‌,മത്തായി മാത്തുള്ള, സഞ്ജയ്‌ മോഹന്‍ സജീവ്‌ കോയ ,ഷിബു ചെറിയാന്‍ പുന്നശേരില്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ അഹോരാത്രം ഇതിന്റെ വിജയത്തിനായി പ്രവർത്തിച്ചു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles