ലൈസൻസും ഇൻഷുറൻസും ഇല്ലാതെ ബസ് ഡ്രൈവർ… ലെസ്റ്ററിൽ സ്‌കൂൾ വിട്ടിറങ്ങിയ പെൺകുട്ടിയുടെ യഥാർത്ഥ മരണകാരണം എന്താണ് എന്നറിയുമ്പോൾ, യുകെ മലയാളി രക്ഷകർത്താക്കളെ ഇത് നിങ്ങൾക്കുള്ള മുന്നറിയിപ്പാണ്… മലയാളം യുകെക്ക് നിങ്ങളോട് പറയാനുള്ളത്

ലൈസൻസും ഇൻഷുറൻസും ഇല്ലാതെ ബസ് ഡ്രൈവർ… ലെസ്റ്ററിൽ സ്‌കൂൾ വിട്ടിറങ്ങിയ പെൺകുട്ടിയുടെ യഥാർത്ഥ മരണകാരണം എന്താണ് എന്നറിയുമ്പോൾ, യുകെ മലയാളി രക്ഷകർത്താക്കളെ ഇത് നിങ്ങൾക്കുള്ള മുന്നറിയിപ്പാണ്… മലയാളം യുകെക്ക് നിങ്ങളോട് പറയാനുള്ളത്
February 20 04:55 2020 Print This Article

സ്വന്തം ലേഖകൻ

സ്കൂൾ ബസ് ഇടിച്ച് ദാരുണമായി തൽസമയം കൊല്ലപ്പെട്ട പെൺകുട്ടി അപകടസമയത്ത് ഫോണിൽ നോക്കി നടക്കുകയായിരുന്നുവെന്ന് സാക്ഷിമൊഴി. സിയാൻ എല്ലിസ് എന്ന 15 വയസ്സുകാരി, ലെയ്‌സിസ്റ്റർലുള്ള കിംഗ് എഡ്വാർഡ് 7 കോളേജിന്റെ മുൻപിൽ വച്ച് കഴിഞ്ഞവർഷം ജനുവരി 28നാണ് ഡബിൾ ഡെക്കർ ബസ് ഇടിച്ച് കൊല്ലപ്പെട്ടത്. പെൺകുട്ടി സംഭവസ്ഥലത്ത് വെച്ച് തന്നെ ദാരുണമായി മരണപ്പെട്ടിരുന്നു. സാക്ഷികളായ കുട്ടികൾ മുഴുവൻ പേരും പറഞ്ഞത് അപകട സ്ഥലത്ത് ടിയാൻ അലക്ഷ്യമായി ഫോണിൽ നോക്കി കൊണ്ട് നടക്കുകയായിരുന്നു എന്നാണ്. ബസ്സിലുണ്ടായിരുന്ന 60 കുട്ടികളും സംഭവസ്ഥലത്തുണ്ടായിരുന്ന മുപ്പതോളം കുട്ടികളും ഒരേ മൊഴിയാണ് നൽകിയിരിക്കുന്നത്. അതിൽ ഒരു കുട്ടി അവളുടെ ചെവിയിൽ ഹെഡ് ഫോൺ ഉണ്ടായിരുന്നു എന്നു മൊഴിനൽകിയിട്ടുണ്ട്. ഫോറൻസിക് കൊളിഷൻ അന്വേഷണ ഉദ്യോഗസ്ഥനായ പിസി സ്റ്റുവർട്ട് ബേർഡ് പറയുന്നു ” സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ സ്കൂൾ ഗ്രൗണ്ടിലൂടെ തലയിൽ ഒരു സ്കാർഫ് ധരിച്ച് നടന്ന പെൺകുട്ടിയുടെ കൈയിൽ ഒരു മൊബൈൽ ഫോൺ ഉണ്ടായിരുന്നു, അവൾ അതിലേക്ക് നോക്കിയാണ് നടന്നത്. തീർച്ചയായും അത് തന്നെയാവണം അപകടത്തിന് കാരണം”

സിയാൻ വളരെ മിടുക്കിയായ ഒരു പെൺകുട്ടിയായിരുന്നു. ഒരു വ്യക്തി എന്ന നിലയിൽ എല്ലാ ഇടങ്ങളിലും മുദ്രപതിപ്പിച്ചവൾ. അവരുടെ വിയോഗം ഒരുപാടുപേർക്ക് തീരാത്ത നഷ്ടം ഉണ്ടാക്കി വെച്ചു. തങ്ങളുടെ മകൾക്ക് ഉണ്ടായ അനുഭവം ഇനി ആർക്കും ഉണ്ടാവരുത് എന്നാണ് അവളുടെ കുടുംബത്തിന്റെ ആഗ്രഹം. അതിനു വേണ്ട നടപടി എടുക്കണം എന്ന് അവർ അന്വേഷണ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു.

ഭാര്യ പോളയ്‌ക്കൊപ്പം ഡ്രൈവർ മൈക്കൽ പാർക്കർ (വലത്ത്)

62 കാരനായ മൈക്കിൾ പാർക്കർ ആണ് അന്ന് ബസ് ഓടിച്ചിരുന്നത്. അന്ന് അദ്ദേഹം ടെസ്റ്റ് പാസായിരുന്നില്ല, മാത്രമല്ല പ്രൊവിഷണൽ ലൈസൻസ് മാത്രമേ കയ്യിൽ ഉണ്ടായിരുന്നുള്ളൂ, അതോടൊപ്പം ഇൻഷുറൻസും ഉണ്ടായിരുന്നില്ല. എങ്ങനെയാണ് ഈ വ്യക്തി പബ്ലിക് ട്രാൻപോർട്ട് ബസിൽ ഡ്രൈവർ ആയത് എന്നും എന്തിന്റെ അടിസ്ഥാനത്തിൽ നിയമിച്ചു എന്നും കോടതി വിധിയിൽ പ്രതിപാദിക്കുന്നില്ല.

കോൾ വില്ലേയിൽ നിന്നുള്ള ഡ്രൈവർക്ക് 120 പൗണ്ട് പിഴയും, നാലുവർഷം ഡ്രൈവിംഗിൽ നിന്ന് വിലക്കും ആണ് ശിക്ഷയായി നൽകിയത്. കൊലക്കുറ്റത്തിന് കേസ് ഫയൽ ചെയ്യണം എന്ന് സിയാന്റെ ആന്റി അലക്സ് വാദിച്ചിരുന്നെങ്കിലും ഒഴിവാക്കാൻ കഴിയാത്ത ഒരു അവസരത്തിൽ നടന്ന അപകടം ആയതിനാൽ അദ്ദേഹത്തെ വെറുതെ വിടുകയായിരുന്നു. ക്യാമ്പസിൽ നിന്ന് കുട്ടികളുമായി ടൗൺ സെന്ററിന്റെ ഭാഗത്തേക്ക് വണ്ടി വളച്ചെടുത്തപ്പോൾ എവിടെനിന്ന് എന്നില്ലാതെ ഒരു പെൺകുട്ടി പെട്ടെന്ന് പ്രത്യക്ഷപ്പെടുക യായിരുന്നു എന്നും, ഒരു നിമിഷത്തിൽ തനിക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല എന്നും ഡ്രൈവർ മൊഴി നൽകി. അപകടം നടന്ന ഉടൻ തന്നെ പാർക്കർ വണ്ടിയിൽ നിന്നിറങ്ങി നോക്കിയെങ്കിലും വൈകി പോയിരുന്നു. സിയാന്റെ ശരീരം പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർ പറയുന്നത് തലയ്ക്കും നെഞ്ചിനും വയറിനും ഏറ്റ തീവ്രമായ ക്ഷതം മൂലമാണ് അവൾ മരണപ്പെട്ടത്.

മുൻകരുതൽ എങ്ങനെ..

യുകെയിൽ സുരക്ഷിതത്വത്തിനാണ് ഏറ്റവും കൂടുതൽ പരിഗണ കൊടുക്കുന്നത്. നല്ലൊരുശതമാനം മലയാളി കുട്ടികളും മൊബൈൽ ഉപയോഗിക്കുന്നു. സ്‌കൂൾ പരിസരത്തെ മൊബൈൽ ഉപയോഗത്തിന് വ്യക്തമായ മാനദണ്ഡങ്ങളുണ്ട്. യുകെയിലെ വലിയ കമ്പനികളിലേക്ക് കയറിച്ചെന്നാൽ കാണുന്ന ഒരു ബോർഡ് കാണാം.. അതിൽ എങ്ങനെ എഴുതിയിരിക്കുന്നു “NO TALKING OR TEXTING WHILE YOU WALKING”. സംസാരിച്ചുകൊണ്ട്  നടക്കുമ്പോൾ ഉണ്ടാകാവുന്ന അപകടങ്ങളുടെ സ്വഭാവം അറിവുള്ളതുകൊണ്ടാണ് അവർ ഇത് ഓർമിപ്പിക്കുന്നത്. ഫോൺ വന്നാൽ സുരക്ഷിതമായ സ്ഥലത്തു നിന്നിട്ടുവേണം ഫോൺ അറ്റൻഡ് ചെയ്യാൻ എന്ന് ജോലിസ്ഥലത്തു നിബന്ധനയുള്ളത് ഓർമ്മിക്കുന്നതോടൊപ്പം നമ്മുടെ കുട്ടികൾക്ക് അത് പറഞ്ഞു കൊടുക്കാനും രക്ഷിതാക്കൾ സമയം കണ്ടെത്തണം. ഇയർ പോഡ് വാങ്ങി നൽകുന്നത് അപകടം ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുന്നു. ഫോണിൽ വിളിയിൽ കൂടി വരുന്ന വിവരങ്ങൾ കുട്ടിയുടെ വികാരവിചാരങ്ങളെ ബാധിക്കുകയും പരിസരബോധം നഷ്ടപ്പെടാൻ ഇടയാക്കുകയും ചെയ്യും എന്ന് നാം അറിഞ്ഞിരിക്കുക.

എന്തെങ്കിലും ആവശ്യനേരത്തു ഉപയോഗപ്പെടുവാൻ ആയി നൽകുന്ന ഉപകരണം കുട്ടികളുടെ ജീവൻ നഷ്ടപ്പെടുന്നതിനു കാരണം ആകുന്നു എങ്കിൽ അത് ഒഴിവാക്കാൻ ശ്രമിക്കുക…  അതുമില്ലെങ്കിൽ എങ്ങനെ സുരക്ഷിതമായി ഉപയോഗിക്കാം എന്ന് പറഞ്ഞു കൊടുക്കുക. രോഗം വന്നതിന് ശേഷം ചികിൽസിക്കുന്നതിനേക്കാൾ നല്ലതാണ് രോഗം വരാതെ നോക്കുന്നത് എന്ന ചൊല്ല് ഓർക്കുക…

 

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles