പ്രകൃതിക്കൊരു കൈത്താങ്ങായി പതിനൊന്നു ദശലക്ഷം പുതിയ മരങ്ങൾ വച്ചുപിടിപ്പിച്ച് ബ്രിട്ടനിലെ ജലവിതരണ കമ്പനികൾ. ലക്ഷ്യം ഇടുന്നത് 2030 ഓടെ കാർബൺ ന്യൂട്രൽ ആയി കാലാവസ്ഥ വ്യതിയാനത്തിനെതിരെ പട പൊരുതാൻ .

പ്രകൃതിക്കൊരു കൈത്താങ്ങായി പതിനൊന്നു ദശലക്ഷം പുതിയ മരങ്ങൾ വച്ചുപിടിപ്പിച്ച് ബ്രിട്ടനിലെ ജലവിതരണ കമ്പനികൾ.  ലക്ഷ്യം ഇടുന്നത് 2030 ഓടെ കാർബൺ ന്യൂട്രൽ ആയി കാലാവസ്ഥ വ്യതിയാനത്തിനെതിരെ  പട പൊരുതാൻ .
August 23 01:28 2019 Print This Article

കാർബൺ ന്യൂട്രൽ ആകാനുള്ള ബ്രിട്ടനെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ആണ് 11 ദശലക്ഷം മരങ്ങൾ വച്ചു പിടിപ്പിച്ച് വാട്ടർ കമ്പനികൾ മാതൃകയാവുന്നത് . ഇംഗ്ലണ്ടിൽ ഉടനീളം 15000 ഏക്കറോളം സ്ഥലത്താണ് മരങ്ങൾ വച്ച് പിടിപ്പിക്കുന്നത് . ഇത് കാർബൺ സംഭരിക്കുന്ന ആവാസവ്യവസ്ഥകളെ മെച്ചപ്പെടുത്തുവാൻ സഹായിക്കും . സ്ഥലങ്ങൾ തിരഞ്ഞെടുക്കന്നതിനും ചെടികളെ പരിപാലിക്കുന്നതിനും വാട്ടർ കമ്പനികളുമായി വുഡ്ല ലാന്റ് ട്രസ്റ്റ് സഹകരിക്കുമെന്ന് ബ്രിട്ടനിലെ ജല വിതരണ കമ്പനികളുടെ അസോസിയേഷനായ വാട്ടർ യുകെ അറിയിച്ചു .

ഈ ബൃഹത്തായ പദ്ധതി ബ്രിട്ടനെ കാർബൺ ന്യൂട്രൽ ആക്കുന്നതിൽ സഹായിക്കുക മാത്രമല്ല കൂടുതൽ ജൈവ വൈവിധ്യമുള്ള ആവാസവ്യവസ്ഥ രൂപപ്പെടുത്താനും , ജലത്തിൻെറ ഗുണനിലവാരം മെച്ചപ്പെടുത്താനും അതൊടൊപ്പം തന്നെ പ്രളയത്തെ അതിജീവിക്കാനും സഹായിക്കുമെന്ന് ഈ പദ്ധതിയെ ഏകോപിപ്പിക്കുന്ന യോർക്ക് ഷയർ വാട്ടറിൻെറ ചീഫ് എക്സിക്യൂട്ടിവ് റിച്ചാർഡ് ഫ്ലിന്റ് പറഞ്ഞു .

വാട്ടർ കമ്പനികളുടെ ഈ തീരുമാനം വന്യ ജീവികൾക്ക് പുതിയ ആവാസ വ്യവസ്ഥ പ്രദാനം ചെയ്യുമെന്നും അതോടൊപ്പം തന്നെ മറ്റ് സ്ഥാപനങ്ങൾക്ക് ഈ മാതൃക പിന്തുടരാൻ പ്രോത്സാഹനം ചെയ്യാൻ സഹായിക്കുമെന്ന് ഇതേകുറിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച സർ വില്യം വോർസ്ലി അഭിപ്രായപ്പെട്ടു . നാനാതുറകളിൽ നിന്നു ഈ തീരുമാനത്തെ അനുകൂലിച്ചുകൊണ്ട് ധാരാളം ആളുകൾ രംഗത്തു വന്നിട്ടുണ്ട് . ഭാവിയിലെ കാലാവസ്ഥ വ്യതിയാനവുമായി പൊരുത്തപ്പെടണം എന്നുണ്ടെങ്കിൽ മരങ്ങൾ നടുകയും പരിപാലിക്കുകയും ചെയ്യണമെന്ന് വുഡ് ലാന്റ് ട്രസ്റ്റിൻെറ ഡയറക്ടർ ജോൺ ടക്കർ അഭിപ്രായപ്പെട്ടു .

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles