കോട്ടയം പാറമ്പുഴയില്‍ മൂന്ന് കോളജ് വിദ്യാര്‍ത്ഥികളെ മീനച്ചിലാറ്റില്‍ കാണാതായി; വിദ്യാര്‍ത്ഥികൾ ചിങ്ങവനം പാമ്പാടി സ്വദേശികൾ

കോട്ടയം പാറമ്പുഴയില്‍ മൂന്ന് കോളജ് വിദ്യാര്‍ത്ഥികളെ മീനച്ചിലാറ്റില്‍ കാണാതായി; വിദ്യാര്‍ത്ഥികൾ  ചിങ്ങവനം പാമ്പാടി സ്വദേശികൾ
November 15 13:12 2019 Print This Article

കോട്ടയം : കോട്ടയം പാറമ്പുഴയ്ക്ക് സമീപം പൂവത്തുംമ്മൂട്ടില്‍ മീനിച്ചിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട് മൂന്ന് വിദ്യാര്‍ത്ഥികളെ കാണാതായി. പുതുപ്പള്ളി ഐഎച്ച്ആര്‍ഡി കോളജ് വിദ്യാര്‍ത്ഥികളെയാണ് കാണാതായത്. പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി പരിശോധന തുടരുന്നു.

എട്ടുപേരടങ്ങുന്ന സംഘത്തിലെ മൂന്നുപേരാണ് അപകടത്തില്‍പ്പെട്ടത്. കോളജിലെ മറ്റ് വിദ്യാര്‍ത്ഥികള്‍ ടൂറ് പോയിരുന്നു. കുളിക്കുന്നതിനിടെ കാല്‍ വഴുതി വെള്ളത്തില്‍ വീണ ഒരാളെ രക്ഷപെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് മറ്റ് രണ്ടുപേര്‍ക്കൂടി ആറ്റിലേയ്ക്ക് വീണത്.

ചിങ്ങവനം പാമ്പാടി എന്നിവിടങ്ങളില്‍ നിന്നുള്ള കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. ഇവര്‍ പതിവായി ഇവിടെ എത്തിയിരുന്നവരാണ്. മീനച്ചിലാറിന്റെ ആഴം കൂടിയ പ്രദേശമാണ് ഇവിടം. സ്‌കൂബാ ടീം അംഗങ്ങളും തെരച്ചിലിന് എത്തിയിട്ടുണ്ട്.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles