നോട്ട് ഉപയോഗിക്കുന്നത് പോലും കഴുകി; ഭാര്യയുടെ അമിത വൃത്തി അസഹനീയമായി,കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു

നോട്ട് ഉപയോഗിക്കുന്നത് പോലും കഴുകി; ഭാര്യയുടെ അമിത വൃത്തി അസഹനീയമായി,കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു
February 20 06:19 2020 Print This Article

ഭാര്യയുടെ അമിത വൃത്തി അസഹനീയമായി. ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചു. മൈസൂരിലാണ് സംഭവം. ഭാര്യ പുട്ടമണിയെ (38) വെട്ടികൊലപ്പെടുത്തിയ ശേഷം ശാന്തമൂർത്തി (40) തൂങ്ങിമരിക്കുകയായിരുന്നു. 15 വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. ഇവർക്ക് ഏഴ് വയസും 12 വയസും പ്രായമുള്ള രണ്ട് കുട്ടികളുമുണ്ട്.

പുട്ടമണിയുടെ അമിത വൃത്തി പലപ്പോഴും പ്രശ്നങ്ങൾ സൃഷ്ടിച്ചിട്ടുണ്ടെന്ന് നാട്ടുകാരും ബന്ധുക്കളും പറയുന്നു. കുട്ടികളെ ദിവസത്തിൽ 10 തവണയെങ്കിലും കുളിപ്പിക്കും. മറ്റൊരുടെയെങ്കിലും വീട്ടിൽ പോയാലോ ആരെയെങ്കിലും സ്പർശിച്ചാലോ കുളിച്ചതിന് ശേഷമേ വീട്ടിൽ കയറാൻ ശാന്തമൂർത്തിയേയും അനുവദിച്ചിരുന്നുള്ളൂ. കറൻസി നോട്ടുകൾ പോലും കഴുകിയ ശേഷമാണ് ഉപയോഗിക്കുന്നത്.

അന്യമതത്തിലോ ജാതിയിലോപെട്ടവർ വീട്ടിൽ പ്രവേശിക്കുന്നത് പുട്ടമണി വിലക്കിയിരുന്നു. അമിതവൃത്തിയോടൊപ്പം കടുത്ത അന്ധവിശ്വാസവും ഇവർ പുലർത്തി. അയൽവാസികൾ പോലും ഇവരുടെ വീട്ടിൽ കയറാൻ ഭയപ്പെട്ടിരുന്നു. പലപ്പോഴും ഭാര്യയുടെ ഈ സ്വഭാവം ശാന്തമൂർത്തിയെ അസ്വസ്ഥനാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഫാം ഹൗസിൽവെച്ച് ഇരുവരും തമ്മിൽ വഴക്കുണ്ടായി. പെട്ടന്നുണ്ടായ ദേഷ്യത്തിൽ ശാന്തമൂർത്തി പുട്ടമണിയെ വെട്ടികൊലപ്പെടുത്തി. തുടർന്ന് വീട്ടിലെത്തി തൂങ്ങിമരിക്കുകയായിരുന്നു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles