ഷെയ്ഖ് ഹമദ് ബിന്‍ മുഹമ്മദ് അൽ ഖാസിമി അന്തരിച്ചു; മയ്യത്ത് നമസ്കാരം നാളെ രാത്രി എട്ടിന് ഷെയ്ഖ് സായിദ് പള്ളിയിൽ, മൂന്നു ദിവസം ദുഃഖാചരണം

ഷെയ്ഖ് ഹമദ് ബിന്‍ മുഹമ്മദ് അൽ ഖാസിമി അന്തരിച്ചു; മയ്യത്ത് നമസ്കാരം നാളെ രാത്രി എട്ടിന് ഷെയ്ഖ് സായിദ് പള്ളിയിൽ, മൂന്നു ദിവസം ദുഃഖാചരണം
July 02 02:41 2018 Print This Article

റാസൽഖൈമ രാജകുടുംബാംഗമായ ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഖാസിമി അന്തരിച്ചതായി യുഎഇ സുപ്രീം കൗൺസിൽ അംഗവും റാസൽഖൈമ ഭരണാധികാരിയുമായ ഷെയ്ഖ് സൗദ് ബിൻ സഖർ അൽ ഖാസിമിയുടെ കാര്യാലയം അറിയിച്ചു. റാസൽഖൈമയിൽ മൂന്ന് ദിവസം ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടുകയും ചെയ്യും.

മയ്യത്ത് നമസ്കാരം നാളെ രാത്രി എട്ടിന് ഷെയ്ഖ് സായിദ് പള്ളിയിൽ നടക്കും. അൽ ഖവാസിം ശ്മശാനത്തിലാണ് കബറടക്കം. ഷെയ്ഖ് ഹമദിന്റെ കുടുംബത്തിന് ഷെയ്ഖ് സൗദ് അനുശോചനം അറിയിച്ചു. കുടുംബാംഗങ്ങൾ അൽ ദിയാഫ മജ് ലിസിൽ രാത്രി ഒൻപത് മുതൽ അർധരാത്രി 12 വരെയും വൈകിട്ട് നാല് മുതൽ ഏഴ് വരെയും മൂന്ന് ദിവസം അനുശോചനം സ്വീകരിക്കും.



വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles