ഇവനെയും കൊല്ലട്ടെ..? വേണ്ട ഇവൻ നിങ്ങളുടെ മകനാണ് !!!കാമുകനുമായി ചേർന്ന് ഭർത്താവിനെയും, മകളെയും കൊന്നു, മനഃസാക്ഷി മരവിച്ചുപോകും ഈ ആരും കൊലപാതകത്തിന്റെ കഥകേട്ടാൽ ?

ഇവനെയും കൊല്ലട്ടെ..? വേണ്ട ഇവൻ നിങ്ങളുടെ മകനാണ് !!!കാമുകനുമായി ചേർന്ന് ഭർത്താവിനെയും, മകളെയും കൊന്നു, മനഃസാക്ഷി മരവിച്ചുപോകും ഈ  ആരും കൊലപാതകത്തിന്റെ കഥകേട്ടാൽ ?
April 29 05:55 2017 Print This Article

ഭര്‍ത്താവിനെയും മകളെയും കൊന്നശേഷം കാമുകന്‍ ചോദിച്ചു മോനെയും കൊല്ലട്ടേ ആരിലും നടുക്കമുളവാക്കുന്ന ഒരു സംഭവമാണിത്. സ്ത്രീത്വത്തിനു തന്നെ അപമാനമായി രണ്ടു മക്കളുടെ അമ്മയായ ഒരു സ്ത്രീ കാമുകനുമായി ചേര്‍ന്ന് നടത്തിയ ഈ ഹീനകൃത്യം ഉത്തര്‍ പ്രാദേശിനെയാകെ ഞെട്ടിച്ചിരിക്കുകയാണ്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സ്ഥലമായ ഗോരഖ്പൂരിലാണ് ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഈ ദാരുണ സംഭവം നടന്നത്. കാന്റ – ബിഷന്‍പൂര്വ ഏരിയയില്‍ താമസക്കാര നായ വിവേക് പ്രതാപ് സിങ്ങിനെയും ( 35 ), മകളെയുമാണ് ( 8 ) ഭാര്യ സുഷമാ സിങ്ങും കാമുകന്‍ ഡബ്‌ള്യൂ സിങ്ങും ചേര്‍ന്ന് കൊലചെയ്തത്. ഈ രണ്ടു കൊലപാതകങ്ങളും നേരിട്ടുകണ്ട ഇവരുടെ മകന്‍ ആരുഷ് (6 ) നെയും കടന്നുപിടിച്ചുകൊണ്ട് ഡബ്‌ള്യു സിംഗ് സുഷമയോട് ചോദിച്ചു. ഇവനെയും കൊല്ലട്ടെ..? സുഷമ അയാളെ തടഞ്ഞുകൊണ്ട് പറഞ്ഞു. വേണ്ട ഇത് നിന്റെ മോനാണ്. അത് കേട്ട മാത്രയില്‍ അയാള്‍ പിന്തിരിയുകയായിരുന്നു. ഇല്ലെങ്കില്‍ അതിനെയും കൊല്ലുമായിരുന്നു.

Wife Murdered her husband with the help of BF

രണ്ടുപേര്‍ക്കും ഒന്നിച്ചു ജീവിക്കാന്‍ വേണ്ടിയായിരുന്നു ഇത്. കഴിഞ്ഞ 12 വര്‍ഷമായി അതായത് സുഷമയുടെ വിവാഹത്തിന് മുന്‍പ് മുതല്‍ തുടങ്ങിയ ബന്ധമായിരുന്നു സുഷമയും ഡബ്‌ള്യു സിങ്ങും തമ്മില്‍.  ഭര്‍ത്താവ് വീട്ടിലില്ലാത്ത അവസരം നോക്കി ഡബ്ല്യൂ സിംഗ് സ്ഥിരമായി അവിടെ സന്ദര്‍ശകനായിരുന്നു. ഇത് ഭർത്താവിന്റെ ചെവിയിലെത്തിയതോടെയാണ് കൊലപാതകത്തിനുള്ള ശ്രമം ഇവര്‍ രണ്ടാളും രഹസ്യമായി കൊലപാതകം പ്ലാന്‍ ചെയ്തതും അത് നടപ്പാക്കിയതും. ആറ് വയസ്സുകാരന്‍ ആരുഷ് പൊലീസിന് നല്‍കിയ മൊഴിയിലാണ് കൊലപാതകത്തിന്റെ മുഴുവന്‍ ചുരുളും ഒന്നൊന്നായി അഴിയുന്നത്.

Wife Murdered her husband with the help of BF

അച്ഛന്റെയും സഹോദരിയുടെയും മൃതദേഹം കണ്ടു പൊട്ടിക്കരഞ്ഞു കൊണ്ട് ആ പിഞ്ചുബാലന്‍ അടുത്തുനിന്ന കെന്റ് സ്‌റ്റേഷന്‍ ടൗണ്‍ ഇന്‍സ്‌പെക്ടര്‍ അഭയ് മിശ്രയോട് ഈ കൊലചെയ്തത് ഡബ്‌ള്യു സിംഗ് ആണെന്നും അമ്മയാണ് തറയില്‍വീണ രക്തമെല്ലാം തുടച്ചുകളഞ്ഞ തെന്നും പരസ്യമായി വിളിച്ചുപറഞ്ഞത് എല്ലാവരെയും അത്ഭുതസ്തബ്ധരാക്കി. അതാണ് കേസില്‍ വഴിത്തിരിവായത്. കൊലനടന്ന ദിവസം അര്‍ധരാത്രി ഡബ്ല്യൂ സിങ്ങും മറ്റു രണ്ടുപേരും വാതിലില്‍ മുട്ടി. സുഷമായാണ് വാതില്‍ തുറന്നത്. അവര്‍ കട്ടിലില്‍ ഉറങ്ങുകയായിരുന്ന വിവേകിനേയും മകളെയും കഴുത്തു ഞെരിച്ചു കൊല്ലുകയായിരുന്നു. പിടഞ്ഞുമാറി രക്ഷപെടാന്‍ ശ്രമിച്ച വിവേകിനെ ഒരാള്‍ ഇഷ്ടികകൊണ്ട് തലക്കടിച്ചതിനാല്‍ തലപൊട്ടി മുറിവില്‍ക്കൂടി തറയിലാകെ രക്തമായി. എന്നാല്‍ പെണ്‍കുട്ടി ഒന്ന് പിടയുകപോലുമുണ്ടായില്ലെന്നു ഡബ്ല്യൂസിങ് തന്റെ മൊഴിയില്‍പ്പറഞ്ഞു. കൊലക്കു ശേഷം ഇരുവരുടെയും മൃതദേഹം പുറത്തുകൊണ്ടു പോയി റോഡരുകില്‍ തള്ളുകയായിരുന്നു. വാഹനമിടിച്ചു കൊല്ലപ്പെട്ടു എന്ന് വരുത്തുകയായിരുന്നു ലക്ഷ്യം.

Wife Murdered her husband with the help of BF

തറയില്‍ വീണ ഭര്‍ത്താവിന്റെ രക്തം തെളിവുനശിപ്പിക്കാനായി തുടച്ചു മാറ്റിയത് സുഷമയായിരുന്നു. അതിനു ശേഷം ഇക്കാര്യങ്ങളൊന്നും പുറത്തുപറയരുതെന്നു 6 വയസ്സുള്ള മകനെ അവര്‍ പറഞ്ഞു ബോദ്ധ്യപ്പെടുത്തുകയും ചെയ്തു. സ്ത്രീത്വത്തിനുതന്നെ കളങ്കമേല്‍പ്പിച്ച ഈ സ്ത്രീ ഇരുവരുടെയും മൃതദേഹത്തില്‍ വീണു പൊട്ടിക്കരഞ്ഞു നടത്തിയ അഭിനയം നാട്ടുകാരെപ്പോലും രോഷാകുലരാക്കിയിരുന്നു. പോലീസിടപെട്ടാണ് നാട്ടുകാരെ പിന്തിരിപ്പിച്ചത്. ഈ കൃത്യം നടക്കുന്ന സമയത്തു വിവേകിന്റെ അച്ഛനും ഇളയച്ഛനും അവരുടെ ഭാര്യമാരും മുകളിലത്തെ നിലയില്‍ ഉറക്കമായിരുന്നു. അന്വേഷണം ആ രീതിയിലും നടക്കുകയാണ്. ഡബ്‌ള്യു സിംഗ് അറിയപ്പെടുന്ന ഒരു ക്രിമിനലാണ്. ഒരു മാസം മുന്‍പാണ് ഒരു കൊലക്കേസില്‍ ജാമ്യം ലഭിച്ചു ഇയ്യാള്‍ ജയിലില്‍ നിന്ന് പുറത്തുവന്നത്.

Wife Murdered her husband with the help of BF

Read more.. മരണത്തിനു ശേഷവും അവളെ ആരും വെറുതെ വിട്ടില്ല; അവളുടെ ജഡത്തില്‍ അടിവസ്ത്രമിട്ട് പലരും ചിത്രങ്ങളിറക്കി; സില്‍ക്കുമായുള്ള ബന്ധത്തെക്കുറിച്ച് അന്തരിച്ച നടന്‍ വിനു ചക്രവര്‍ത്തി പണ്ട് പറഞ്ഞത് ഇപ്പോള്‍ വൈറലാകുന്നുവാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles