യൂറോപ്പിന്റെ സൗന്ദര്യമായ യോർക്ഷയറിൽ വിരിയുന്ന ഏറ്റവും വലിയ സൂര്യകാന്തിപ്പൂവിന്റെ വില 503പൗണ്ട്. മലയാളം യുകെ ന്യൂസ് നടത്തുന്ന “യോർക്ഷയർ സൂര്യകാന്തി 2020” മത്സരം മെയ് ഒന്നിന് ആരംഭിക്കും.

യൂറോപ്പിന്റെ സൗന്ദര്യമായ യോർക്ഷയറിൽ വിരിയുന്ന ഏറ്റവും വലിയ സൂര്യകാന്തിപ്പൂവിന്റെ വില 503പൗണ്ട്. മലയാളം യുകെ ന്യൂസ് നടത്തുന്ന “യോർക്ഷയർ സൂര്യകാന്തി 2020” മത്സരം മെയ് ഒന്നിന് ആരംഭിക്കും.
February 28 19:04 2020 Print This Article

 

മലയാളം യുകെ ന്യൂസ് ടീം.
യുകെയിലേയ്ക്ക് കുടിയേറിയ പ്രവാസി മലയാളികളുടെ രണ്ടാം തലമുറ എന്തെങ്കിലും കുഴിച്ച് വെച്ചിട്ട് ഫലം കൊയ്യുന്നവരായി ഇതുവരെയും കണ്ടിട്ടില്ല. അതുപോലെ മണ്ണുമായി അവർ ബന്ധപ്പെട്ട ചരിത്രവും കേട്ടിട്ടില്ല.
ഈ വിഷയത്തെ ആസ്പദമാക്കി കുട്ടികളിലുള്ള കാർഷിക ബോധം വളർത്തുക എന്ന ലക്ഷ്യവുമായി മലയാളം യുകെ ന്യൂസ് ഒരു പുതിയ സംരഭത്തിന് തുടക്കം കുറിക്കുകയാണ്. “യോർക്ഷയർ സൂര്യകാന്തി 2020”
യൂറോപ്പിന്റെ സൗന്ദര്യമായ യോർക്ഷയറിൽ വിരിയുന്ന ഏറ്റവും വലിയ സൂര്യകാന്തിപ്പൂ.
ഇത് വിരിയിപ്പിച്ചെടുക്കുന്നയാൾക്ക്
ഒന്നാം സമ്മാനം. 251 പൗണ്ട്
രണ്ടാം സമ്മാനം 151 പൗണ്ട്
മൂന്നാം സമ്മാനം 101 പൗണ്ട്. വിജയികൾക്ക് മലയാളം യുകെ ന്യൂസ് നൽകുന്ന എവർ റോളിംഗ് ട്രോഫിയും മറ്റ് നിരവധി സമ്മാനങ്ങളും ലഭിക്കും. യോർക്ഷയറിലെ മലയാളി അസ്സോസിയേഷനുകൾ തമ്മിലാകും മത്സരം..

പൂക്കൾ കുട്ടികൾക്ക് ഇഷ്ടമാണ്. കാർഷിക മേഖലയിൽ യാതൊരു മുൻപരിചയവുമില്ലാത്ത കുട്ടികൾ, അവർ ഇഷ്ടപ്പെടുന്ന പൂക്കൾ അവരേക്കൊണ്ടു തന്നെ വിരിയിപ്പിച്ചെടുക്കുക എന്ന ലക്ഷ്യമാണ് മലയാളം യുകെ ന്യൂസ് സംഘടിപ്പിക്കുന്ന യോർക്ഷയർ സൂര്യകാന്തി 2020തിലൂടെ ഉദ്ദേശിക്കുന്നത്. യുകെയിൽ അനായാസം വളരുന്ന ചെടിയാണ് സൂര്യകാന്തി. വിരിയുന്ന പൂക്കളും വളരെ വലുതാണ്.
മാതാപിതാക്കൾ കുട്ടികളെകൊണ്ട് കുഴിച്ചുവെപ്പിച്ച സൂര്യകാന്തിയുടെ വളർച്ചയും അതു നല്കുന്ന പൂക്കളുടെ വലിപ്പവും കാർഷിക മേഖലയിൽ അവർക്കൊരു പ്രചോദനമാകും എന്നതിൽ സംശയം തെല്ലും ഇല്ല. മുതൽ മുടക്ക് വളരെ കുറവാണ് എന്നതാണ് ഈ മത്സരത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. മെയ് ഒന്നിനാരംഭിച്ച് ഓഗസറ്റ് മുപ്പത്തിയൊന്നിനവസാനിക്കുന്ന മത്സര കാലയളവിലെ അവസാനത്തെ രണ്ടു മാസവും കുട്ടികളുടെ അവധിക്കാലമാണ്. പൂക്കളുടെ വളർച്ചയും ഇക്കാലത്താണ്. ഈ രണ്ടു കാരണങ്ങൾ കൊണ്ടു തന്നെ കുട്ടികൾ ഈ മത്സരത്തിൽ കുടുതൽ താല്പര്യം പ്രകടിപ്പിക്കും എന്ന് നിസംശയം പറയാം.

യോർക്ഷയറിലെ എല്ലാ മലയാളി അസ്സോസിയേഷനുകളെയും പങ്കെടുപ്പിച്ച് കൊണ്ട് മലയാളം യുകെ ന്യൂസ് നടത്തുന്ന മത്സരമാണിത്. അസ്സോസിയേഷനിൽ മെമ്പർഷിപ്പുള്ള എല്ലാ കുടുംബങ്ങൾക്കും മത്സരത്തിൽ പങ്കെടുക്കാം. അസ്സോസിയേഷനുകൾ വഴി മാത്രമേ മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളൂ. മത്സരാർത്ഥികൾക്ക് കാലാകാലങ്ങളിൽ അസ്സോസിയേഷനുകൾ നിർദ്ദേശങ്ങൾ നല്കും. നാല് മാസം കൊണ്ട് കുട്ടികൾ വിരിയിച്ചെടുക്കുന്ന ഏറ്റവും വലിയ സൂര്യകാന്തിപ്പൂവിനാകും ഒന്നാം സമ്മാനം ലഭിക്കുക. സൂര്യകാന്തി ചെടിയുടെ വളർച്ചയുടെ ഓരോ കാലങ്ങളും ഫോട്ടോ സഹിതം മലയാളം യുകെയിൽ വാർത്തയാകും. യുകെയിലെ വേനൽക്കാലം മലയാളികൾക്കാസ്വദിക്കാനുള്ള ഒരവസരം കൂടിയാണ് ഇതിനോടകം ലഭിക്കുന്നത്.

യോർക്ക്ഷയർ സൂര്യകാന്തി 2020 ന്റെ നിബന്ധനകളും വിജയികൾക്കുള്ള സമ്മാന വിതരണം സംബദ്ധമായ വിഷയങ്ങളും പിന്നീടുള്ള വാർത്തയിൽ ഉൾപ്പെടുത്തുന്നതായിരിക്കും. മലയാളം യുകെ ന്യൂസിന്റെ ഈ പുതിയ സംരഭത്തിന് യോർക്ഷയറിൽ നിന്ന് ഇതിനോടകം വലിയ ജനപിൻതുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles