കോട്ടയം: കുമാരനല്ലൂരിൽനിന്ന് കാണാതായ യുവതിയെ മീനച്ചിലാറിന്റെ കൈവഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കുമാരനല്ലൂർ കടവിൽ ഷാജിയുടെ മകൾ നിമിഷ ഷാജി (26) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ടാണ് യുവതിയെ കാണാതായത്. തുടർന്ന് ബന്ധുക്കൾ ഗാന്ധിനഗർ പൊലീസിൽ പരാതി നൽകി.

ബുധനാഴ്ച രാവിലെ ഏഴോടെ കുമാരനല്ലൂർ വടക്കേ നടയ്ക്ക് സമീപമുള്ള മീനച്ചിലാറിന്റെ കൈവഴിയിലാണ് മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിരക്ഷാസേനാ സംഘം മൃതദേഹം കരയ്ക്കെത്തിച്ചു. തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഗാന്ധിനഗർ പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. യുവതിയുടെ മരണകാരണം വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.