തിരുവനന്തപുരം ∙ സുകുമാരക്കുറുപ്പാണെന്ന വ്യാജ പ്രചാരണത്തിന് ഇരയായ ദാമോദര മേനോനെ ബ്രൂണെയിൽ നിന്ന് കേരളത്തിലെത്തിക്കാൻ സംസ്ഥാന സർക്കാർ നടപടികൾ ആരംഭിച്ചു. അസുഖബാധിതനായി കഴിയുന്ന അദ്ദേഹത്തിന്റെ പുനരധിവാസത്തിനായി ഇടപെടണമെന്ന് ഇന്ത്യൻ ഹൈക്കമ്മിഷൻ അഭ്യർഥിച്ചതിനെ തുടർന്നാണ് നടപടി. ആരോഗ്യനില മെച്ചപ്പെടുന്ന മുറയ്ക്ക് നാട്ടിലെത്തിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കുമെന്ന് സർക്കാർ അറിയിച്ചു.

ദാമോദര മേനോനെ കുടുംബം ഏറ്റെടുക്കാൻ തയ്യാറാണോയെന്ന് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ നോർക്കയ്ക്ക് ചുമതല നൽകിയിട്ടുണ്ട്. കുടുംബം ഏറ്റെടുക്കാൻ തയാറാകാത്ത പക്ഷം മറ്റ് പുനരധിവാസ മാർഗങ്ങൾ പരിഗണിക്കാനാണ് തീരുമാനം. ബ്രൂണെയിൽ കണ്ടെത്തിയ വ്യക്തി ഒളിവിലുള്ള സുകുമാരക്കുറുപ്പല്ലെന്നും തൃശൂർ സ്വദേശിയായ ദാമോദര മേനോൻ തന്നെയാണെന്നും നേരത്തെ പൊലീസ് അന്വേഷണത്തിൽ വ്യക്തമായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അതേസമയം, ബ്രൂണെയിൽ സുകുമാരക്കുറുപ്പിനെ കണ്ടെത്തിയെന്ന വ്യാജ പ്രചാരണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടോയെന്ന് ക്രൈംബ്രാഞ്ച് അന്വേഷണം തുടരുകയാണ്. മുൻ അന്വേഷണ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. സുകുമാരക്കുറുപ്പ് കേസിലെ തുടരന്വേഷണവും വ്യാജ പ്രചാരണത്തിന്റെ പശ്ചാത്തലവും ഉൾപ്പെടുത്തി ഒരു മാസത്തിനകം അന്തിമ റിപ്പോർട്ട് സമർപ്പിക്കാനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം.