തൊടുപുഴ കൂട്ടക്കൊലപാതകം, കൂട്ടക്കൊലയുടെ പശ്ചാത്തലത്തില്‍ മന്ത്രവാദത്തിന്റെ പിന്നാമ്പുറക്കഥകള്‍ ഞെട്ടിക്കുന്നതാണ്.കമ്പകക്കാനത്തെ കൃഷ്ണന്‍ മാത്രമല്ല, ഇടുക്കിയുടെ പരിസങ്ങളില്‍ ദുര്‍മന്ത്രവാദങ്ങളും ആഭിചാര ക്രിയകളും അടക്കം ചെയ്തുവരുന്ന നിരവധി പേരുണ്ട്. മന്ത്രവാദം പഠിപ്പിച്ച് സ്വന്തം പിന്‍ഗാമിയാക്കണം എന്ന് കൃഷ്ണന്‍ ആഗ്രഹിച്ച ശിഷ്യന്‍ തന്നെയാണ് ഒടുക്കം ഗുരുവിനെ കൊന്ന് മണ്ണിലടക്കിയത്.
തൊടുപുഴ കൂട്ടക്കൊലയിലെ ചില അറിയാക്കഥകള്‍ ഇങ്ങനെ…
സ്വന്തം വിവാഹക്കാര്യം ശരിയാക്കുന്നതിന് വേണ്ടി ഒരു സുഹൃത്ത് വഴിയാണ് കൃഷ്ണന്റെ അടുത്തേക്ക് അനീഷ് എത്തിപ്പെടുന്നത്. ആ പരിചയം വളര്‍ന്നു പന്തലിച്ചു. അനീഷ് പൊടുന്നനെ തന്നെ കൃഷ്ണന്റെ വിശ്വാസവും സ്നേഹവും പിടിച്ച് പറ്റി. പ്രിയപ്പെട്ട ശിഷ്യനായി മാറി. അനീഷ് വളരെ പെട്ടെന്ന് തന്നെ കൃഷ്ണന്റെ വലം കയ്യും മക്കളേക്കാള്‍ പ്രിയപ്പെട്ടവനുമായി മാറി.
തനിക്ക് അറിയാവുന്ന മാന്ത്രിക വിദ്യകളെല്ലാം കൃഷ്ണന്‍ അനീഷിനെ പഠിപ്പിച്ചിരുന്നു. തന്റെ പിന്‍ഗാമിയായി അനീഷിനെ മാറ്റിയെടുക്കണം എന്നായിരുന്നു കൃഷ്ണന്‍ കരുതിയിരുന്നത്. ഇതിന് വേണ്ടി മാന്ത്രിക വിദ്യകള്‍ പഠിപ്പിക്കാന്‍ പൂജ മുറിയെന്ന് പുറത്ത് തോന്നത്തക്ക വിധത്തില്‍ അനീഷിന് പ്രത്യേക മുറിയും കെട്ടിപടുത്തുയര്‍ത്തി. എന്നാല്‍ അതേ ശിഷ്യന്‍ തന്നെ ക്രൂരമായി ഗുരുവിന്റെയും കുടുംബത്തിന്റെയും ജീവനെടുത്തു. ആറടിമണ്ണ് പോലും നിഷേധിച്ചായിരുന്നു നാല് മൃതദേഹങ്ങളും ഒന്നിനുമേല്‍ ഒന്നായി അനീഷും കൂട്ടാളിയും ചേര്‍ന്ന് അടക്കം ചെയ്തത്.
കൊലപ്പെടുത്തി അടുത്ത ദിവസം മറവ് ചെയ്യാന്‍ എത്തിയ അനീഷും ലിബീഷും ജീവനോടെയിരിക്കുന്ന അര്‍ജ്ജുനെ തലയ്ക്ക് പിന്നില്‍ നിന്ന് കുത്തി ചുറ്റിക കൊണ്ട് അടിച്ചു വീഴ്ത്തി. അതിന് ശേഷം കന്യകാപൂജയ്ക്ക് ആര്‍ഷയുടെ മൃതദേഹത്തെ വിധേയയാക്കി. ഈ സമയം ലിബീഷ് സുശീലയുടെ മൃതദേഹത്തിലും കാമക്കൊതി തീര്‍ത്തു. ഇതിന് പിന്നാലെ ജീവനോടെ കൃഷ്ണനെ കുഴിയില്‍ ചവിട്ടി ഒതുക്കി കിടത്തി മുകളില്‍ സുശീല, അതിനു മുകളില്‍ ആര്‍ഷ, ഏറ്റവും മുകളിലായി ജീവനോടെ അര്‍ജ്ജുനെയും.
നാട്ടുകാരുമായും ബന്ധുക്കളുമായും അകലം പാലിച്ചുള്ള ജീവിതമായിരുന്നു കൃഷ്ണന്റേയും കുടുംബത്തിന്റെയും. ഇല്ലാത്ത സിദ്ധിയുടെ പേരില്‍ വീട്ടില്‍ ഈയാംപാറ്റകളെ എത്തിച്ചിരുന്നു കൃഷ്ണന്‍. കൃഷ്ണന്റെ ദുര്‍മന്ത്രവാദത്തിനും തട്ടിപ്പിനും ഭാര്യ സുശീലയും കൂട്ടുനിന്നിരുന്നു. ആഢംബര കാറുകളില്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്ന് വരെ എത്തുന്ന പണച്ചാക്കുകള്‍ ആയിരുന്നു കൃഷ്ണന്റെ ഇരകള്‍. മക്കളായ അര്‍ജുനും ആര്‍ഷയും എല്ലാ പൂജകള്‍ക്കും സാക്ഷികളുമായിരുന്നു.
വണ്ണപ്പുറത്തെ കൃഷ്ണന്റെ വീട്ടില്‍ മാത്രമല്ല, രാമക്കല്‍ മേട്ടിലും നെടുങ്കട്ടത്തും കട്ടപ്പനയിലുമെല്ലാം ദുര്‍മന്ത്രവാദികള്‍ ഇപ്പോഴും അരങ്ങ് വാഴുന്നുണ്ട്. കോഴിയേയും ആടിനേയും എന്തിന് മനുഷ്യ കുഞ്ഞുങ്ങളെ വരെ ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ ബലി കൊടുക്കുന്നു. രാമക്കല്‍ മേട്ടില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് കുരുതി കൊടുത്ത് പതിമൂന്ന് വയസ്സുകാരനെ ആണ്.
ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പുകളാണ് ഇടുക്കിയില്‍ കൂടോത്ര സംഘങ്ങളും ദുര്‍മന്ത്രവാദക്കാരും ചേര്‍ന്ന് നടത്തുന്നത്. നിധിയുടെ പേരിലും ശത്രുസംഹാര പൂജയുടെ പേരിലും ബാധ ഒഴിപ്പിക്കലിന്റെ പേരിലുമൊക്കെയാണ് ഈ തട്ടിപ്പുകള്‍. ബാധയൊഴിപ്പിക്കല്‍ പോലുള്ള ആഭിചാര ക്രിയകള്‍ക്ക് ഇരയാക്കപ്പെടുന്നവര്‍ മരിച്ച് പോകുന്ന സംഭവങ്ങള്‍ വരെ ഉണ്ടായിട്ടുണ്ട്.
കൃഷ്ണന്റെയും കുടുംബത്തിന്റെയും കൂട്ടക്കൊലയ്ക്ക് സമാനമായ സംഭവം മുന്‍പും ഇടുക്കിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നിധി കണ്ടെത്താനെന്ന പേരിലാണ് അച്ഛനും രണ്ടാനമ്മയും ചേര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ മകനെ കൊലയ്ക്ക് കൊടുത്തത്. മറ്റൊരു സംഭവത്തില്‍ അന്യസംസ്ഥാനത്ത് പഠിക്കുന്ന മക്കളെ ബലികൊടുക്കാനാണ് മാതാപിതാക്കള്‍ തയ്യാറായത്. അതും നിധിയുടെ പേരില്‍ തന്നെ.
തീര്‍ന്നില്ല, ഇടുക്കി മുണ്ടിയെരുമയിലാണ് സഹോദരിയുടെ ശരീരത്തില്‍ കയറിയ ബാധ ഒഴിവാക്കാന്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ ബലി കൊടുത്തത്. മനുഷ്യനെ പോലെ തന്നെ കാട്ടുമൃഗങ്ങളേയും ഇത്തരത്തിലുള്ള ചടങ്ങുകള്‍ക്ക് മന്ത്രവാദികള്‍ ഉപയോഗിക്കുന്നുണ്ട്. കാട്ടുപന്നി, ഇരുതല മൂരി, വെള്ളി മൂങ്ങ, കാട്ടുകോഴി എന്നിവയെല്ലാം ആഭിചാര ക്രിയകളുടെ ഭാഗമായി ബലി കഴിക്കപ്പെടുന്നു.
Leave a Reply