ലണ്ടന്‍: ബ്രിട്ടണില്‍ നിന്ന് വിസ്കിയും വഹിച്ചുകൊണ്ടുള്ള ആദ്യ ട്രെയിന്‍ ഇന്ന് ചൈനയിലേക്ക് പുറപ്പെടും. ഏഴ് രാജ്യങ്ങള്‍ കടന്ന് 75,000 മൈല്‍ താണ്ടിയാണ് ഇൗ ചരക്ക്‌ട്രെയിന്‍റെ യാത്ര. എക്സൈസ് സ്റ്റേഷനില്‍ നിന്ന് യാത്ര തിരിക്കുന്ന ട്രെയിനില്‍ 30 കണ്ടെയ്നറുകളില്‍ ബ്രിട്ടീഷ് ഉത്പന്നങ്ങള്‍ നിറച്ചിരിക്കുന്നത്. ഇവയില്‍ വിസ്കി, സോഫ്ട് ഡ്രിങ്ക്സ്, വൈറ്റമിന്‍സ്, മരുന്നുകള്‍ എന്നിവയുണ്ടെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.

ചൈനയിലെ യിവുയാണ് ട്രെയിന്‍റെ ലക്ഷ്യകേന്ദ്രം. പതിനേഴ് ദിവസങ്ങള്‍ കൊണ്ടാണ് ട്രെയിന്‍ യിവുവില്‍ എത്തുക. ഴെജിയാങ് പ്രവിശ്യയിലെ പ്രശസ്തമായ മൊത്ത വ്യാപാര കേന്ദ്രമാണ് യിവു. ഫ്രാന്‍സ്, ബെല്‍ജിയം, ജര്‍മ്മനി, പോളണ്ട്, ബെലറൂസ്, റഷ്യ, കസാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളിലൂടെയാണ് മദ്യവാഹിനിയുടെ യാത്ര. ഏപ്രില്‍ 27ന് മുന്‍പ് യിവുവില്‍ എത്തുകയാണ് ലക്ഷ്യം. മൂന്നു മാസത്തിനു ശേഷം ട്രെയിന്‍ തിരിച്ച്‌ ലണ്ടനില്‍ എത്തും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പാശ്ചാത്ത്യ രാജ്യങ്ങളുമായി 2000ല്‍ ഏറെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിലനിന്നിരുന്ന പുരാതന സില്‍ക്ക് റൂട്ട് വാണിജി്യ റോഡുകള്‍ പുനഃസ്ഥാപിക്കുന്നതിന് കൊണ്ടുവന്ന വണ്‍ ബെല്‍റ്റ്, വണ്‍ മറാഡ് പദ്ധതിയുടെ ഭാഗമാണ് പുതിയ സര്‍വീസ്. ബ്രിട്ടണ്‍ യുംറോപ്യന്‍ യൂണിയനില്‍ നിന്ന് പിന്മാറുന്നതോടെ സംഭവിക്കാനിടയുള്ള സാന്പത്തിക പ്രതിസന്ധി മറികടക്കാന്‍ ചൈനയുമായുള്ള ബന്ധം സഹായിക്കുമെന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ പ്രതീക്ഷ. പുതിയ സംവിധാനം സുവര്‍ണ പ്രതീക്ഷയാണ് നല്‍കുന്നതെന്ന് അവര്‍ പറയുന്നു. എന്നാല്‍ മുന്‍ പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ അടക്കമുള്ളവര്‍ വിമര്‍ശനവുമുന്നയിക്കുന്നുണ്ട്.