സജീഷ് ടോം 
 (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)
യുക്മക്ക് വേണ്ടി യുക്മാ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ചിത്രരചനാ മത്സരം റീജിയണൽ കലാമേളകൾക്കൊപ്പം നടക്കും.   യൂ.കെയിലെ മലയാളികൾക്ക് വേണ്ടി സംഘടിപ്പിക്കുന്ന ഈ മത്സരത്തിലേക്ക് യു കെയിൽ താമസിക്കുന്ന ഏത് മലയാളിക്കും സംഘടനാ വ്യത്യാസമില്ലാതെ മത്സരിക്കാം. സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നീ  മൂന്ന് വിഭാഗങ്ങളിലായിട്ടാണ്  മത്സരങ്ങൾ നടത്തപ്പെടുക. യുക്മാ കലാ മത്സരങ്ങളില്‍ പങ്കെടുക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള പ്രായപരിധികള്‍ തന്നെയാണ്  ചിത്ര രചനാ മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്കും നിശ്ചയിച്ചിട്ടുള്ളത്.  മത്സരങ്ങൾക്ക് രണ്ട് ഘട്ടങ്ങളാണ്  ഉണ്ടായിരിക്കുക. ഒന്നാം ഘട്ട മത്സരം  അതാത് റീജിയണുകളിൽ നടത്തപ്പെടുന്ന യുക്മ കലാമേളയോടനുബന്ധിച്ചായിരിക്കും  നടത്തപ്പെടുക. റീജിയണൽ മത്സരത്തില്‍ ഓരോ കാറ്റഗറിയില്‍ നിന്നും  മൂന്ന് പേര്‍ വീതം  ഫൈനല്‍  മത്സരത്തിലേക്ക്  തിരഞ്ഞെടുക്കപ്പെടുന്നതാണ്  ഫൈനല്‍  മത്സരം മാഞ്ചസ്റ്ററില്‍ വച്ച് നവംബർ 2 ന് നടക്കുന്ന നാഷണല്‍ കലാമേളയോടനുബന്ധിച്ചായിരിക്കും നടത്തപ്പെടുന്നത്. മത്സരങ്ങള്‍ക്കുള്ള  വിഷയം  മത്സര ഹാളില്‍ വച്ച് തരുന്നതും ആ വിഷയത്തിൽ മാത്രം രചന നടത്തേണ്ടതുമാണ്.   ചിത്രം വരക്കാനുള്ള പേപ്പര്‍ സംഘാടകര്‍ നല്‍കുന്നതായിരിക്കും. എന്നാല്‍ രചനക്കാവശ്യമായ മറ്റ് വസ്തുക്കള്‍ മത്സരാര്‍ത്ഥികള്‍ സ്വന്തമായി കൊണ്ടുവരേണ്ടതാണ്. ചിത്രം വരക്കുന്നതിന് ഏത് മാധ്യമവും മത്സരാര്‍ത്ഥികള്‍ക്ക് ഉപയോഗിക്കാവുന്നതാണ്.  ഒരു മണിക്കൂര്‍ ആയിരിക്കും രചനക്കുള്ള സമയം. മത്സരാര്‍ത്ഥികള്‍ രാവിലെ 9.15 ന് മത്സര ഹാളില്‍ എത്തേണ്ടതാണ്. 9.30 ന് മത്സരം ആരംഭിക്കുന്നതായിരിക്കും. മത്സരത്തിനുള്ള തീം മത്സരം നടക്കുന്ന ഹാളിൽ വെച്ച് മത്സരാർത്ഥികൾക്ക് നൽകുന്നതാണ്.
ഒക്ടോബര്‍ പന്ത്രണ്ടാം തീയ്യതി നോര്‍ത്ത് വെസ്റ്റ് റീജിയന്‍ മത്സരങ്ങള്‍ ബോള്‍ട്ടനിലും സൌത്ത് ഈസ്സ്റ്റ് റീജിയന്‍ മത്സരങ്ങള്‍  റെഡിങ്ങിലും വച്ച് നടത്തപ്പെടുന്നതാണ്.
ഒക്ടോബര്‍ ഇരുപത്തിയാറാം തീയ്യതി ഈസ്റ്റു ആംഗ്ലിയ റീജിയന്‍ മത്സരങ്ങള്‍ ബാസില്‍ഡനിലും ,
ഈസ്റ്റ് ആന്‍ഡ് വെസ്റ്റ് മിഡ്ലാന്റ്സ് റീജിയന്‍ മത്സരങ്ങള്‍ ബെര്‍മിംഗ്ഹാമിലും , യോര്‍ക്ക് ഷയര്‍ ആന്റ് ഹാംബര്‍ റീജിയന്‍ മത്സരങ്ങള്‍ ഹള്ളിലും, സൌത്ത് വെസ്റ്റ് റീജിയന്‍ കലാമേള ബാന്‍ബറിയിലും സ്കോട്ട്ലൻഡ് റീജിയൻ മത്സരങ്ങൾ ഗ്ലാസ്ഗോയിലും നടത്തപ്പെടുന്നതാണ്. റീജിയണൽ ചിത്രരചനാ മത്സര വിജയികൾക്കും നാഷണൽ വിജയികൾക്കും നാഷണൽ കലാമേള വേദിയിൽ വച്ചായിരിക്കും സമ്മാനങ്ങൾ നല്കുന്നത്.
യുക്മ സാംസ്കാരിക വേദി സംഘടിപ്പിക്കുന്ന ചിത്ര രചന മത്സരങ്ങളിൽ  ചിത്ര രചനാഭിരുചിയുള്ള എല്ലാവരും സജീവമായി പങ്കെടുത്തും മറ്റുള്ളവരെ പ്രേരിപ്പിച്ചും ഈ ഉദ്യമം വിജയിപ്പിക്കണമെന്ന് യുക്മ പ്രസിഡന്റ് മനോജ്‌കുമാർ പിള്ള ജനറൽ സെക്രട്ടറി അലക്സ് വർഗീസ് യുക്മ സാംസ്കാരിക വേദി രക്ഷാധികാരി സി എ ജോസഫ്, നാഷണൽ കോർഡിനേറ്റർ കുര്യൻ ജോർജ്ജ് എന്നിവർ അഭ്യർഥിച്ചു .
ചിത്രരചനാ മത്സരവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും സൌത്ത് ഈസ്റ്റ് റീജിയണിൽ
ശ്രീ. C A ജോസഫ് (07846747602), നോർത്ത് വെസ്റ്റ് റീജിയണിൽ ശ്രീ. തങ്കച്ചൻ അബ്രാഹം (07883022378) എന്നിവരെ ബന്ധപ്പെടേണ്ടതാണ്.
സൌത്ത് ഈസ്റ്റ് റീജിയൺ കലാമേള നടക്കുന്ന വേദിയുടെ വിലാസം :-
ദി ആബി സ്കൂൾ,
കെൻഡ്രിക് റോഡ്,
റെഡ്ഡിങ്ങ്.
RG1 5DZ.
നോർത്ത് വെസ്റ്റ് റീജിയൺ കലാമേള നടക്കുന്ന വേദിയുടെ വിലാസം :-
ഔവർ ലേഡി ഓഫ് ലൂർദ് പാരീഷ് ഹാൾ,
275 പ്ളോഡർ ലെയിൻ,
ഫാൺവർത്, ബോൾട്ടൺ,
 BL4 0BR.
ചിത്രരചനാ മത്സരവമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:- 
Arts Coordinator – Giji Victor  – 07450465452
Vice Chairman – Joy Augusthy – 07979188391
General Convenors:-
Thomas Maratukulam –   07828126981

Jaison George – 07841613973

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ