ചെല്‍ട്ടണ്‍ഹാം: ലോകമെങ്ങുമുള്ള പ്രവാസി മലയാളികള്‍ വീക്ഷിക്കുന്ന യൂറോപ്പിലെ ഏറ്റവും വലിയ കത്തോലിക്കാ സമുദായ സംഘടനയായ യു.കെ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ 16-ാമത് കണ്‍വെന്‍ഷനില്‍ കലാപരിപാടികളുടെ അവതാരകര്‍ ആകുവാന്‍ സുവര്‍ണാവസരം.
രാജകീയ പ്രൗഢിയാര്‍ന്ന ചെല്‍ട്ടണ്‍ഹാമിലെ റേയ്‌സ് കോഴ്‌സ് സെന്ററിലെ അതിബൃഹത്തായ വേദിയില്‍ അവതരിക്കപ്പെടുന്ന യൂണിറ്റ് കലാപരിപാടികളുടെ ഹൃദ്യമായ വിവരണവും സദസിനെ ആസ്പദമാക്കുന്ന വിധത്തിലുള്ള സംസാര ശൈലിയും ഉള്ളവര്‍ക്ക് കണ്‍വെന്‍ഷനില്‍ അവതാരകര്‍ ആകുവാന്‍ സുവര്‍ണാവസരമാണ് ഒരുക്കിയിരിക്കുന്നത്.
യൂണിറ്റ് പ്രസിഡന്റ്, സെക്രട്ടറി മുഖാന്തിരം പേരുകള്‍ യു.കെ.കെ.സി.എ സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങളെ ജൂണ്‍ 10-ന് മുന്‍പായി അറിയിക്കേണ്ടതാണ്. ജൂലൈ എട്ടിന് ചെല്‍ട്ടണ്‍ ഹാമിലെ ജോക്കി ക്ലബ്ബില്‍ നടത്തപ്പെടുന്ന 16-ാമത് യു.കെ.കെ.സി.എ കണ്‍വെന്‍ഷന് പ്രസിഡന്റ് ബിജു മടക്കക്കുഴി ചെയര്‍മാനായിട്ടുള്ള കമ്മിറ്റിയില്‍ സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തന്‍പുര ട്രഷറര്‍, ബാബു തോട്ടം, വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ, ജോ. സെക്രട്ടറി സഖറിയ പുത്തന്‍കളം ജോ. ട്രഷറര്‍ ഫിനില്‍ കളത്തില്‍കോട്ട് അഡൈ്വസേഴ്‌സ് ബെന്നി മാവേലി, റോയി സ്റ്റീഫന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്നുവരുന്നു.
കലാപരിപാടി അവതരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് 07975 555184 നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.
Leave a Reply