ബലാത്സംഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയെ തെളിവെടുപ്പിന്റെ ഭാഗമായി തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിലെത്തിച്ചു . പത്തനംതിട്ട എ.ആർ. ക്യാമ്പിൽ നിന്ന് പുലർച്ചെ 5.30-ന് പുറപ്പെട്ട പ്രത്യേക അന്വേഷണസംഘം, തുടർന്ന് അടൂർ മുണ്ടപ്പള്ളിയിലെ രാഹുലിന്റെ വീട്ടിലും തെളിവെടുപ്പ് നടത്താനാണ് പദ്ധതിയിടുന്നത്.
വ്യാഴാഴ്ച ഉച്ചവരെ മാത്രമാണ് രാഹുലിന്റെ പോലീസ് കസ്റ്റഡി കാലാവധി നിലനിൽക്കുന്നത്, ഈ സമയത്തിനുള്ളിൽ പരമാവധി തെളിവുകൾ ശേഖരിക്കാനാണ് അന്വേഷണസംഘത്തിന്റെ ശ്രമം. എന്നാൽ, അന്വേഷണവുമായി രാഹുൽ പൂർണമായി സഹകരിക്കുന്നില്ലെന്ന വിവരമാണ് പുറത്തുവരുന്നത്; പാലക്കാട്ടെ ഹോട്ടൽമുറിയിൽ നിന്ന് പിടിച്ചെടുത്ത ഫോണിന്റെ ലോക്ക് ഇതുവരെ തുറന്നു നൽകിയിട്ടില്ല.
രാഹുലിന്റെ യഥാർഥ വസതിയിൽ നിന്ന് കണ്ടെത്തിയ മറ്റൊരു ഫോണിൽ വ്യക്തിപരമായ ചിത്രങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും, ലാപ്‌ടോപ്പ് എവിടെയെന്നതിൽ വ്യക്തമായ വിശദീകരണം ലഭിച്ചിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി. കാനഡയിൽ ജോലി ചെയ്യുന്ന 31-കാരിയുടെ പരാതിയിൽ ശനിയാഴ്ച രാത്രി പാലക്കാട്ടുനിന്നാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. രാഹുലിന്റെ ജാമ്യാപേക്ഷ 16-ന് പരിഗണിക്കും











Leave a Reply