അമിതമായ അഭ്യാസ പ്രകടനം വഴിവെച്ചത് വന്‍ അപകടത്തിലേക്ക്. പോളണ്ടിലാണ് അപകടമുണ്ടായത്. അശ്രദ്ധമായി അഭ്യാസ പ്രകടനം നടത്തി വിമാനം മരത്തിലിടിച്ച് താഴേയ്ക്ക് പതിച്ചക്കുന്നതിന്റെ വിഡിയോ സമൂപമാധ്യമങ്ങളില്‍ വൈറലാകുന്നു. അക്രോബാറ്റിക്ക്‌സിന് ഉപയോഗിക്കാന്‍ പാടില്ലാത്ത വിമാനത്തില്‍ അഭ്യാസം കാണിച്ചതും വളരെ താഴ്ന്ന് പറന്നതുമാണ് അപകടകാരണം എന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.

പൈലറ്റ് അടക്കം രണ്ടുപേരുണ്ടായിരുന്നു വിമാനത്തില്‍. പൈലറ്റ് ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടെങ്കിലും രണ്ടാമത്തെ ആള്‍ക്ക് ഗുരുതരമായ പരിക്കുകളാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷം നടന്ന അപകടത്തിന്റെ അന്വേഷണ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത് കഴിഞ്ഞ മാസമാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ