സംസ്ഥാനം നാളെരാവിലെ ആറുമണി മുതല്‍ സമ്പൂര്‍ണ ലോക്ഡൗണിലേക്ക്. മാര്‍ഗരേഖ പുതുക്കി സര്‍ക്കാര്‍ ഉത്തരവിറങ്ങി. റസ്റ്ററന്‍റുകള്‍ക്ക് രാവിലെ ഏഴുമുതല്‍ രാത്രി ഏഴരവരെ പാഴ്സല്‍ നല്‍കാം. ആശുപത്രികളിലെ കൂട്ടിരിപ്പുകാര്‍ക്കും യാത്രാ അനുമതി. സംസ്ഥാനത്ത് ആരും പട്ടിണികിടക്കില്ലെന്നും ആവശ്യമുള്ളവര്‍ക്ക് സാമൂഹിക അടുക്കളവഴിയും ജനകീയ ഹോട്ടല്‍വഴിയും ഭക്ഷണം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

പൊതുഗതാഗതവും എല്ലാ പൊതുപരിപാടികളും വിലക്കിക്കൊണ്ടും അവശ്യസേവനങ്ങള്‍മാത്രം അനുവദിച്ചുകൊണ്ടുമാണ് ലോക്ക് ഡൗണ്‍ നിലവില്‍വരിക. നിയന്ത്രണങ്ങളില്‍ ചില ഇളവുകള്‍കൂടി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. റസ്റ്ററന്‍റുകള്‍ക്ക് രാവിലെ ഏഴുമുതല്‍ രാത്രി ഏഴരവരെ തുറക്കാം, എന്നാല്‍ പാഴ്സല്‍സേവനം മാത്രമെ അനുവദിക്കൂ. കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള ഇന്ധന വിതരണം, പമ്പുകള്‍, പാചകവാതക വിതരണം എന്നിവക്കും പ്രവര്‍ത്തന അനുമതി നല്‍കി. പാസ്പോര്‍ട്ട് ,വിസ ഒാഫീസുകളും തുറക്കും. ബാങ്കുകള്‍, ധനകാര്യസ്ഥാപനങ്ങള്‍, ഇൻഷുറന്‍സ് എന്നിവ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലെ പ്രവര്‍ത്തിക്കൂ. ആശുപത്രികളിലെ രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്കും യാത്രാ അനുമതി നല്‍കി. സാമൂഹിക അടുക്കളവഴി ആവശ്യക്കാര്‍ക്ക് ഭക്ഷണണം നല്‍കും.

അത്യാവശ്യങ്ങള്‍ക്ക് പുറത്തുപോകാന്‍ പൊലീസില്‍ നിന്ന് പാസ് വാങ്ങണം. ജില്ല വിട്ടുള്ള യാത്ര അടിയന്തരാവശ്യങ്ങള്‍ക്ക് മാത്രായിരിക്കണം. തട്ടുകടകൾ തുറക്കരുത്. വര്‍ക്ക് ഷോപ്പുകള്‍ ശനി, ഞായര്‍ ദിവസങ്ങളില്‍മാത്രം. കോടതികളില്‍ പോകേണ്ട അഭിഭാഷകര്‍ക്കും അവരുടെ ക്്ളര്‍ക്കുമാര്‍ക്കും യാത്രചെയ്യാം. ഭക്ഷണവും മരുന്നുകളും പാക്കുചെയ്യുന്ന സാമഗ്രികളുടെ നിര്‍മാണയൂണിറ്റുകള്‍ക്കും പാഴ്സല്‍സര്‍വീസുകള്‍ക്കും പ്രവര്‍ത്തിക്കാം. ചിട്ടി ഉള്‍പ്പെടെ വീടുകളിലെത്തിയുള്ള പണപ്പിരിവ് പാടില്ലെന്ന് നിര്‍ദേശം നല്‍കിയതായും മുഖ്യമന്ത്രി അറിയിച്ചു.

വനിതാ, ശിശുക്ഷേമം, നോര്‍ക്ക, മോട്ടോര്‍വെഹിക്കിള്‍സ് വകുപ്പുകള്‍ക്കും കസ്റ്റംസ് , ഉള്‍പ്പെടെയുള്ള അവശ്യ കേന്ദ്ര ഏജന്‍സികള്‍ക്കും പ്രവര്‍ത്തിക്കാനും അനുവാദം നല്‍കി.

പള്‍സ് ഓക്സി മീറ്റര്‍ വിലകൂട്ടി വില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി

വീടിനുള്ളിലും കൂടിച്ചേരലുകള്‍ ഒഴിവാക്കണം

അയല്‍ക്കാരുമായി ഇടപെടേണ്ടിവന്നാല്‍ ഇരട്ടമാസ്ക് ഉപയോഗിക്കണം

സാധനങ്ങള്‍ കൈമാറിയാല്‍ കൈകഴുകണം

വീടുകളില്‍ വായുസഞ്ചാരം ഉറപ്പാക്കണം

വീടിനു പുറത്തുപോയി വരുന്നവര്‍ കുട്ടികളുമായി ഇടപഴകരുത്

ലോക്ഡൗണ്‍ നടപ്പാക്കാന്‍ 25000 പൊലീസുകാരെ വിന്യസിച്ചു

അത്യാവശ്യമുള്ളവര്‍ക്ക് മരുന്നുകള്‍ എത്തിക്കാന്‍ ഹൈവേ പൊലീസും ഫയര്‍ഫോഴ്സും

വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കും പങ്കുവയ്ക്കുന്നവര്‍ക്കുമെതിരെ കര്‍ശനനടപടി

ജില്ല കടന്ന് യാത്രയ്ക്ക് നിയന്ത്രണം

ജില്ല വിട്ടുള്ള യാത്രകള്‍ അടിയന്തരാവശ്യങ്ങള്‍ക്ക് മാത്രമേ അനുവദിക്കൂ

ജില്ല കടന്ന് യാത്ര ചെയ്യേണ്ടവര്‍ സ്വയം തയാറാക്കിയ സത്യവാങ്മൂലം കരുതണം

നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടരാം

അതിഥി തൊഴിലാളികള്‍ക്ക് നിര്‍മാണസ്ഥലത്ത് താമസവും ഭക്ഷണവും ഉറപ്പാക്കണം

ഇതിന് സാധിക്കാത്ത കരാറുകാര്‍ തൊഴിലാളികള്‍ക്ക് യാത്രാസൗകര്യം ഒരുക്കണം

സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെ ഐസിയു, വെന്റിലേറ്റര്‍ മാനേജ്മെന്റ് ചുമതല ഡിപിഎംഎസ്‌യുകള്‍ക്ക്

ഐസിയു ബെഡ്, വെന്റിലേറ്റര്‍ വിവരങ്ങള്‍ അറിയാന്‍ നേരിട്ട് കണ്‍ട്രോള്‍ സെല്ലില്‍ വിളിക്കാം

ആശുപത്രികളിലേക്ക് നേരിട്ട് വിളിക്കുന്ന രീതി ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി

എല്ലാ സ്വകാര്യ ആശുപത്രികളും 4 മണിക്കൂര്‍ ഇടവിട്ട് ബെഡുകളുടെ വിവരം കൈമാറണം

കേരളത്തെ അപകീര്‍ത്തിപ്പെടുത്താന്‍ വീണ്ടും ശ്രമമെന്ന് മുഖ്യമന്ത്രി

വാക്സീന്‍ ഇറക്കുന്നത് തൊഴിലാളികള്‍ തടഞ്ഞുവെന്ന വാര്‍ത്തയിലാണ് പ്രതികരണം