അടിമാലിയില്‍ പത്താംക്ലാസ് വിദ്യാര്‍ഥിനിയെ രണ്ടാനച്ഛന്‍ പീഡിപ്പിച്ചു ഗര്‍ഭിണി ആക്കിയതായി ആരോപണം. കടുത്ത വയറുവേദനയെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. കുട്ടിയെ ആശുപത്രിയിലാക്കിയ രണ്ടാനച്ഛന്‍ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരമറിഞ്ഞ് കടന്നുകളയുകയും ചെയ്തു.

ഒന്നിലേറെ തവണ പെണ്‍കുട്ടി ലൈംഗിക ചൂഷണത്തിനിരയായിട്ടുണ്ടെന്നാണ് പോലീസിന് ലഭിച്ച പ്രാഥമിക വിവരം. 15 വര്‍ഷം മുമ്പാണ് ആരോപണ വിധേയന്‍ പെണ്‍കുട്ടിയുടെ അമ്മയ്‌ക്കൊപ്പം താമസമാക്കിയത്. ഇതിനിടയില്‍ പെണ്‍കുട്ടിയെ പലതവണ പീഡനത്തിനിരയാക്കിയിട്ടുണ്ടെന്നാണ് വിവരം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ആശുപത്രിയിലെത്തിയ പെണ്‍കുട്ടിയെ പരിശോധിച്ച ഡോക്ടര്‍, പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്ന് കാര്യം തിരക്കിയപ്പോഴാണ് രണ്ടാനച്ഛന്‍ ചൂഷണംചെയ്ത കാര്യം വെളിപ്പെടുത്തിയത്. വിവരം അറിഞ്ഞ രണ്ടാനച്ഛന്‍ ആശുപത്രിയില്‍ നിന്ന് ഇതിനിടെ മുങ്ങുകയും ചെയ്തു. പാലക്കാട് സ്വദേശിയാണ് ഇയാളെന്നാണ് വിവരം. ഇയാള്‍ക്കായി പോലീസ് തിരച്ചില്‍ നടത്തിവരികയാണ്.