വയനാട് മാനന്തവാടിയിൽ തെറ്റായ ദിശയിൽ അമിതവേഗത്തിലെത്തിയ കാർ ഇടിച്ച് 11 വയസ്സുകാരിക്ക് ദാരുണാന്ത്യം. മാനന്തവാടി–കല്ലോടി റോഡിൽ രണ്ടേനാലിൽ പന്നിച്ചാൽ പടിഞ്ഞാറെപ്പുത്തൻപുരയിൽ രാജേഷ്–സ്വപ്ന ദമ്പതികളുടെ മകൾ ദിവ രാജേഷാണ് മരിച്ചത്. മാനന്തവാടി സെന്റ് പാട്രിക്സ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയായിരുന്നു ദിവ. ശനിയാഴ്ച വൈകിട്ട് നാലരയോടെ ഏഴു വയസ്സുകാരനായ സഹോദരൻ ഡെറിക്കിനൊപ്പം ട്യൂഷന് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്.

കല്ലോടി ഭാഗത്തുനിന്ന് മാനന്തവാടിയിലേക്ക് വരികയായിരുന്ന കാർ റോഡിന്റെ തെറ്റായ വശത്തുകൂടി സഞ്ചരിച്ച് കുട്ടികളെ പിന്നിൽനിന്ന് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. എതിരെ വന്ന സ്കൂട്ടറിലും കാർ ഇടിച്ചു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റ ദിവയെ ആദ്യം മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിലും പിന്നീട് മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഹോദരൻ ഡെറിക്കിനും സ്കൂട്ടർ യാത്രക്കാർക്കും പരുക്കേറ്റു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ദിവയുടെ പിതാവ് രാജേഷ് നേരത്തെ മാനന്തവാടി മെഡിക്കൽ കോളജിൽ ഐടി കോഓർഡിനേറ്ററായി ജോലി ചെയ്തിരുന്നു. നിലവിൽ ഓസ്ട്രിയയിലാണ് അദ്ദേഹം. മാതാവ് സ്വപ്ന മാനന്തവാടിയിൽ ബ്യൂട്ടി പാർലർ നടത്തിവരികയാണ്. അപകടത്തിന് ഇടയാക്കിയ കാർ ഓടിച്ച അയിലമൂല സ്വദേശി സജി എബ്രഹാം ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് വയനാട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ദിവയുടെ സംസ്കാരം പിന്നീട് ദീപ്തിഗിരി സെന്റ് തോമസ് പള്ളിയിൽ നടക്കും.