അഹമ്മദാബാദ്:ഗുജറാത്തിലെ ജുനഗദ് ജില്ലയില്‍ നാല്‍പ്പത് വര്‍ഷം പഴക്കമുള്ള പാലം തകര്‍ന്ന് വീണു. അപകടത്തില്‍ നാലു പേര്‍ക്ക് ഗുരുതര പരിക്കേറ്റു. സന്‍സന്‍ ഗിര്‍നെയും മെന്‍ഡര്‍ഡെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലമാണ് പൂര്‍ണ്ണമായും കഴിഞ്ഞ ദിവസം തകര്‍ന്നുവീണത്.

അറുപത് അടി നീളത്തിലുള്ള പാലമാണ് തകര്‍ന്നുവീണത്. അപകടസമയത്ത് പാലത്തിലൂടെ വാഹനങ്ങള്‍ കടന്ന് പോയിരുന്നു. ഈ സമയത്ത് പോയ വാഹനത്തിലെ ആളുകള്‍ക്കാണ് പരിക്ക് പറ്റിയത്. രണ്ടു കാറുകളും രണ്ട് ഇരുചക്രവാഹനങ്ങളുമാണ് തകര്‍ന്ന സ്ലാബുകള്‍ക്കിടയില്‍പ്പെട്ടത്.

WhatsApp Image 2024-12-09 at 10.15.48 PM

വര്‍ഷങ്ങളോളം പഴമുള്ള പാലമാണ് കഴിഞ്ഞ ദിവസം തകര്‍ന്നത്. പാലം തകര്‍ന്നതിനാല്‍ ഗതാഗത തടസ്സവും രൂക്ഷമായി. അതേസമയം ഇരു പ്രദേശങ്ങളെയും ബന്ധിപ്പിക്കുന്ന പുതിയ പാത തുറന്നു നല്‍കിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു.