ലണ്ടൻ: വിംബിൾഡണ്‍ ഓപ്പണിൽ പതിനഞ്ചുകാരിയായ കോറി ഗഫ് കുതിപ്പ് തുടരുന്നു. മൂന്നാം റൗണ്ടിൽ സ്ലോവേനിയയുടെ പൊലോനോ ഹെർകോഗിനെ തോൽപ്പിച്ചു. 3-6 7-6 (9-7) 7-5 എന്ന സ്കോറിലാണ് കോറിയുടെ വിജയം. ആദ്യ സെറ്റ് നഷ്ടമായ ശേഷമാണ് അമേരിക്കൻ കൗമാരതാരം ജയം സ്വന്തമാക്കിയത്. കടുത്ത പോരാട്ടത്തിനൊടുവിൽ അടുത്ത രണ്ടു സെറ്റും ടൈബ്രേക്കറിൽ നേടിയെടുത്തു. രണ്ടു മണിക്കൂർ 47 മിനിറ്റ് നീണ്ടുനിന്നു പോരാട്ടം.
Leave a Reply