അടിമാലിക്കടുത്ത കുഞ്ചിത്തണ്ണിയിൽ നിയന്ത്രണം വിട്ട സ്കൂൾ ബസ് വീടിന്റെ സംരക്ഷണഭിത്തിയിലും വൈദ്യുതി തൂണിലും ഇടിച്ച് പതിനാറ് വിദ്യാർഥികൾക്ക് പരിക്കേറ്റു. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെ ദേശീയം–പവർഹൗസ് റോഡിൽ ബ്രോഡ്‌വിൻ റിസോർട്ടിന് സമീപമാണ് അപകടം ഉണ്ടായത്.

പൊട്ടൻകാട് സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്. ഒമ്പതാം ക്ലാസ് പരീക്ഷയും പഠനോത്സവവും കഴിഞ്ഞ് മടങ്ങുകയായിരുന്ന മുപ്പതിലധികം വിദ്യാർഥികൾ ബസിലുണ്ടായിരുന്നു. അപകടം കണ്ട നാട്ടുകാർ ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പരിക്കേറ്റവരെ കുഞ്ചിത്തണ്ണിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാല് വിദ്യാർഥികളുടെ പരിക്ക് ഗുരുതരമായതിനാൽ അവരെ വിദഗ്ധ ചികിത്സയ്ക്കായി അടിമാലിയിലെ ആശുപത്രിയിലേക്ക് മാറ്റി. ചെറിയ മഴയ്ക്ക് പിന്നാലെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.