സ്കൂളിൽ പോയ വിദ്യാർത്ഥിനിയെ സ്കൂളിന് സമീപത്തെ വീട്ടിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കാണിയൂർ സ്വദേശി അബ്ദുൽ റസാഖിന്റെ മകൾ അഫീഫ (16) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ പിതാവിനൊപ്പമാണ് അഫീഫ സ്ക്കൂളിലെത്തിയത്. മകളെ സ്‌കൂളിലാക്കിയതിന് ശേഷം പിതാവ് മടങ്ങിയിരുന്നു.

സ്‌കൂളിൽ നിന്ന് സമീപത്തുള്ള വീട്ടിലെ ശുചിമുറിയിൽ പോയ അഫീഫയെ ഏറെ നേരം കഴിഞ്ഞും കാണാത്തതിനെ തുടർന്ന് സ്‌കൂൾ അധികൃതർ നടത്തിയ അന്വേഷണത്തിലാണ് സമീപത്തെ വീട്ടിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സ്‌കൂൾ അധികൃതർ അന്വേഷിച്ചെത്തിയപ്പോഴാണ് വീട്ടുകാർ ശുചിമുറിയിൽ അഫീഫയെ ബോധരഹിതയായി കണ്ടെത്തിയത്. തുടർന്ന് ശുചിമുറിയുടെ വാതിൽ പൊളിച്ച് അകത്ത് കടക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണനകരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.