പബ്ജി കളിക്കുന്നത് തടഞ്ഞതിന് യുപിയില്‍ 16കാരന്‍ അമ്മയെ വെടിവെച്ച് കൊന്നു. ലഖ്‌നൗവില്‍ ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. പിതാവിന്റെ തോക്കുപയോഗിച്ചാണ് കുട്ടി കൃത്യം നടത്തിയത്.

പബ്ജിയ്ക്കടിമയായിരുന്ന കുട്ടിയെ മാതാവ് പല തവണ വിലക്കിയിരുന്നു. ഞായറാഴ്ച കുട്ടി ഉറങ്ങാതെ പബ്ജി കളിക്കുന്നത് ശ്രദ്ധയില്‍ പെട്ട ഇവര്‍ വീണ്ടും കുട്ടിയെ ശാസിക്കുകയും ഇതില്‍ കലിപൂണ്ട കുട്ടി തോക്കെടുത്ത് വെടിവെയ്ക്കുകയുമായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസിനെ കെട്ടുകഥ പറഞ്ഞ് വഴിതിരിക്കാനും കുട്ടി ശ്രമിച്ചു. എന്നാല്‍ കൂടുതല്‍ ചോദ്യം ചെയ്യലില്‍ സംഭവം വ്യക്തമായി. കുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണമാരംഭിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ചൈനീസ് കമ്പനിയായ ടാന്‍സന്റ് പുറത്തിറക്കുന്ന പബ്ജി ഇന്ത്യയില്‍ നേരത്തേ തന്നെ നിരോധിച്ചിരുന്നു. ഇതേ കമ്പനി ബിജിഎംഐ എന്ന ഗെയിമാണ് ഇന്ത്യയില്‍ പബ്ജിക്ക് പകരം അവതരിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ഇപ്പോഴും അനധികൃത മാര്‍ഗങ്ങളിലൂടെ പലരും ഇത് കളിക്കുന്നുണ്ട്.