ന്യൂസ് ഡെസ്ക്, മലയാളം യുകെ

നേപ്പാൾ–ടിബറ്റ് അതിർത്തി പ്രദേശത്തെ ഭീകര പ്രളയത്തിൽ 160 പേർ മരിച്ചു. പൊലീസ് പുറത്തുവിട്ട കണക്കുകൾ പ്രകാരം 844 പേരെ കാണാതായി. ബ്രിട്ടനിൽ നിന്നുള്ള 33 പേരുൾപ്പെടെ നൂറുകണക്കിന് വിദേശ സഞ്ചാരികളെയും നാട്ടുകാരെയും ഇതുവരെ കണ്ടെത്താനായിട്ടില്ല. മഞ്ഞും പാറകളും ഇടിഞ്ഞു വീണതിനെ തുടർന്നുണ്ടായ അപ്രതീക്ഷിത മലവെള്ളപ്പാച്ചിലാണ് ദുരന്തത്തിന് കാരണമായതെന്നാണ് പ്രാഥമിക വിലയിരുത്തൽ.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

റസുവ ജില്ലയിലെയും ഭോടെകോശി നദീതട പ്രദേശങ്ങളിലെയും നിരവധി ഗ്രാമങ്ങൾ പ്രളയജലത്തിലും ചെളിയിലും മുങ്ങി. വീടുകൾ, പാലങ്ങൾ, റോഡുകൾ, ജലവൈദ്യുത പദ്ധതികൾ എന്നിവ ഒലിച്ചുപോയതായി അധികൃതർ അറിയിച്ചു. ദുരന്തത്തിന്റെ വ്യാപ്തി ‘സിനിമയിലെ രംഗങ്ങളെപ്പോലെ’ ആയിരുന്നുവെന്നാണ് രക്ഷപ്പെട്ടവരുടെ വിവരണം. കനത്ത നാശനഷ്ടം മൂലം രക്ഷാപ്രവർത്തനങ്ങൾ ദുഷ്കരമായിരിക്കുകയാണ്.

നേപ്പാൾ സൈന്യവും രക്ഷാസംഘങ്ങളും ഹെലികോപ്റ്ററുകളുടെ സഹായത്തോടെ തിരച്ചിൽ രക്ഷാസംഘങ്ങളും ഹെലികോപ്റ്ററുകളുടെ സഹായത്തോടെ തിരച്ചിൽ തുടരുകയാണ്. ഇന്ത്യ, ചൈന, ഐക്യരാഷ്ട്രസഭ അടക്കമുള്ള രാജ്യങ്ങളും സംഘടനകളും സഹായവുമായി രംഗത്തെത്തിയിട്ടുണ്ട്. പ്രദേശത്ത് ഇനിയും കൂടുതൽ വെള്ളപ്പൊക്ക സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് ജനങ്ങളോട് ജാഗ്രത പാലിക്കാൻ അധികൃതർ നിർദേശിച്ചു.