തിരുവനന്തപുരം ∙ 14കാരിയെ പലതവണ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ 67കാരനായ വല്യച്ഛന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ രണ്ട് വർഷം അധികം തടവ് അനുഭവിക്കണം. 2024 ജൂൺ 12നാണ് കേസിനാസ്പദമായ സംഭവം.

അതിജീവിതയുടെ അമ്മയുടെ സഹോദരിയുടെ ഭർത്താവാണ് പ്രതി. ഭാര്യാപിതാവിന് ഭക്ഷണവും മരുന്നും നൽകാനായി വീട്ടിലെത്തിയ പ്രതി സ്കൂളിൽ പോകാൻ ഹാളിൽ നിൽക്കുകയായിരുന്ന പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഭയന്ന പെൺകുട്ടി വിവരം കൂട്ടുകാരിയോട് പറയുകയും തുടർന്ന് അമ്മയെയും അധ്യാപകരെയും അറിയിക്കുകയുമായിരുന്നു. നേരത്തെയും പലതവണ പീഡിപ്പിച്ചിരുന്നെങ്കിലും കുടുംബത്തിൽ പ്രശ്നമുണ്ടാകുമെന്ന് ഭയന്ന് കുട്ടി വിവരം പുറത്തുപറഞ്ഞിരുന്നില്ലെന്ന് മൊഴിയിൽ പറയുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റിയെയും പൊലീസിനെയും വിവരം അറിയിച്ചു. കരമന പൊലീസ് നടത്തിയ അന്വേഷണത്തിൽ 18 സാക്ഷികളെ വിസ്തരിക്കുകയും 26 രേഖകളും ഒരു തൊണ്ടിമുതലും കോടതിയിൽ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർമാരായ അഡ്വ. ആർ.എസ്. വിജയ് മോഹനും അഡ്വ. സുരഭി പി.യും ഹാജരായി. പിഴത്തുക കുട്ടിക്ക് നൽകാനും സർക്കാർ കുട്ടിക്ക് നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു.